
യമഹയുടെ എഫ്‌സി ശ്രേണിയിലുള്ള ബൈക്കുകളുമായി രൂപസാദൃശ്യമുള്ള ബൈക്കാണിത്. യമഹയുടെ തന്നെ ആർ.15യുമായും ആർ.3യുമായിട്ടാണ് സാമ്യം. കൂടുതൽ അഗ്രസീവാണ് മുൻവശം. റോഡിൽ ബോൾഡ് പ്രസൻസ് ഉറപ്പാക്കൻ ഈ ഡിസൈൻ എഫ്സിയെ സഹായിക്കും. പുതിയ എൽ.ഇ.ഡി ഹെഡ് ലാമ്പ്, ടെയിൽ ലാമ്പ്, താഴ്ന്ന ഹാൻഡിൽ ബാർ എന്നിവയാണ് പുതിയ ഫീച്ചറുകൾ. മുൻ മോഡലുകളുമായി താരത്മ്യം ചെയ്യുേമ്പാൾ ബൈക്കിെൻറ വീൽബേസ് കൂടുതലാണ്.
249cc സിംഗിൾ സിലിണ്ടർ എയർകൂൾഡ് എഞ്ചിനാണ് ബൈക്കിനു കരുത്തുപകരുക. 21ബിഎച്ച്പിയും 20എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. 14ലിറ്റർ ശേഷിയുണ്ട് ഫ്യുവൽ ടാങ്കിന്. 160മിമീറ്ററാണ് ഗ്രൗണ്ട് ക്ലിയറൻസ്. എൽഇഡി ഹെഡ്, ടെയിൽ ലാമ്പ്, രണ്ടായി തിരിച്ചിരിക്കുന്ന സീറ്റിനൊപ്പം ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോള്‍ തുടങ്ങിയവ പ്രത്യേകതകളാണ്. ലിറ്ററിന് 43കിലോമീറ്ററാണ് ഇന്ധനക്ഷമത. ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനായി ബ്ലൂ കോർ ടെക്നോളജിയുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലെത്തുവാന്‍ വേണ്ടത് 9.7സെക്കന്റ് മാത്രം.
നിലവിൽ ഇന്ത്യയിൽ വില്പനയിലുള്ള എഫ്‌സി മോഡലുകളിൽ കാണാൻ സാധിക്കുന്ന തരത്തിലുള്ള എക്സോസ്റ്റാണ് പുതിയ ബൈക്കിലുമുള്ളത്. പരമ്പരാഗത രീതിയിലുള്ള ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകൾ, എൽഇഡി ടെയിൽ ലാമ്പ്, രണ്ടുവശങ്ങളിലായുള്ള ഡിസ്‌ക് ബ്രേക്കുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓൺ ഫീച്ചർ തുടങ്ങിയവും പുതിയ എഫ്‌സിയുടെ സവിശേഷതകളാണ്. മുൻചക്രത്തിന് ഇരട്ട കാലിപ്പറുള്ള 282 എംഎം ഡിസ്ക് ബ്രേക്കും പിന്നില്‍ ഒറ്റ കാലിപ്പറുള്ള 220എംഎം ഡിസ്ക് ബ്രേക്കുമാണുള്ളത്. എബിഎസ് ഇല്ലെന്നുള്ളൊരു അഭാവമുണ്ട്. ഭാരം 148 കിലോഗ്രാം. ബ്ലാക്ക്, ബ്ലൂ, വൈറ്റ് നിറങ്ങളില്‍ ബൈക്ക് ലഭ്യമാകും.
കെടിഎം ഡ്യൂക്ക്, ടിവിഎസ് അപ്പാച്ചി200 4വി, ബജാജ് പൾസർ എൻഎസ് 200 എന്നിവയ്ക്ക് പ്രധാന എതിരാളിയായിരിക്കും പുത്തന്‍ ബൈക്ക്. ഇന്ത്യയിലെ ടൂവിലർ വിപണിയിൽ 8 ശതമാനമെങ്കിലും കൈപിടിയിലൊതുക്കനാണ് പുതിയ ബൈക്കിലൂടെ യമഹ ലക്ഷ്യമിടുന്നത്. ഡോമിനർ പോലുള്ള കരുത്ത കൂടിയ മോഡലുകളുമായി വിപണിയിൽ വൻ മുന്നേറ്റത്തിനൊരുങ്ങുകയാണ് ബജാജ്. ഇതുപോലെ മറ്റ് കമ്പനികളും മികച്ച മോഡലുകൾ രംഗത്ത് ഇറക്കാനുള്ള ശ്രമത്തിലാണ്. ഇയൊരു സാഹചര്യത്തിൽ വിപണിയിൽ യമഹക്ക് പിടിച്ച് നിൽക്കാനുള്ള പിടിവള്ളിയാണ് പുതിയ എഫ്സി.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.