മഞ്ജരി

Published : Aug 01, 2016, 06:07 AM ISTUpdated : Oct 05, 2018, 03:23 AM IST
മഞ്ജരി

Synopsis

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ ഇളയാരാജ ഈണമിട്ട താമരക്കുരുവിക്കു തട്ടമിട് എന്ന ഗാനം ആലപിച്ച് മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് മഞ്ജരി വലതു കാൽ വെച്ചു കയറി. വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തിലെ അവഗാഹവും കൊണ്ട് ചലച്ചിത്ര ഗാനശാഖയില്‍ വേറിട്ട പാതയൊരുക്കി. ഒരു ചിരി കണ്ടാൽ (പൊന്മുടി പുഴയോരം), പിണക്കമാണോ (അനന്തഭ്രദ്രം), ആറ്റിൻ കരയോരത്തെ (രസതന്ത്രം) തുടങ്ങി ശ്രദ്ധേയ ഗാനങ്ങള്‍. മികച്ച ഗായികയ്ക്കുള്ള കേരള സർക്കാറിന്റെ അവാർഡ്, ഏഷ്യാനെറ്റ് അവാർഡ് തുടങ്ങിയവ നേടി.

 

PREV
click me!