
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് ആകാംക്ഷഭരിതമായ രംഗങ്ങള്‍ കൊണ്ട് മുന്നേറുകയാണ്. ഓരോ മത്സരാര്‍ഥികളും വ്യത്യസ്‍ത ഗ്രൂപ്പുകളായി മാറുകയും തന്ത്രങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നതൊക്കെയാണ് കാണുന്നത്. ബിഗ് ബോസ്സില്‍ നിന്ന് ചിലര്‍ പോകുകയും ജസ്‍ല മാടശ്ശേരിയും ദയ അശ്വതിയും വരികയും ചെയ്‍തു. ജസ്‍ല മാടശ്ശേരിയും രജിത് കുമാറും തമ്മിലാണ് ഇപ്പോള്‍ കൊമ്പുകോര്‍ക്കുന്നത്. അക്കാര്യം ഫുക്രു രജിത് കുമാറിനോട് പറയുകയും ചെയ്‍തു.
ഫുക്രുവും ഡോ. രജിത് കുമാറും തമ്മില്‍ സംസാരിക്കുകയാണ്. ഇവിടെ നിങ്ങള്‍ക്ക് പറ്റിയ എതിരാളികള്‍ ഇല്ലാതിരുന്നു ഇത്രയും നാളുമെന്ന് ഫുക്രു പറഞ്ഞു. അതിനോടുള്ള മറുപടിയായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. നിങ്ങളുടെ പ്രായമായിരുന്നു ഞാൻ എങ്കില്‍ എന്നാണ് ഞാൻ പറഞ്ഞത്. എന്നാല്‍ അതെടുത്തു മാറ്റി കളഞ്ഞു. എന്നിട്ട് പ്രണയിച്ചാല്‍ എന്താണ് കുഴപ്പം, ഷോര്‍ട്‍സ് ഇട്ടാല്‍ എന്താണ് കുഴപ്പം എന്നൊക്കെ ചോദിച്ചു. ഞാൻ പറഞ്ഞു, ഒരു കുഴപ്പവും ഇല്ല. പക്ഷേ എനിക്ക് പറ്റില്ല എന്നാണ് ഞാൻ പറഞ്ഞത്. സാമൂഹ്യപ്രവര്‍ത്തകനും സമൂഹത്തില്‍ നടക്കുന്ന കാര്യം പറയുന്ന ആളുമാണ്. അപ്പോള്‍ സമൂഹം, ഹ നിങ്ങള്‍ സമൂഹത്തെ ഭയക്കുന്നു, എന്നൊക്കെ ജസ്‍ല പറഞ്ഞപ്പോള്‍ തനിക്ക് സംഭവം മനസ്സിലായിയെന്നും രജിത് കുമാര്‍ പറഞ്ഞു. നിങ്ങള്‍ക്ക് അറിയാവുന്ന ആളാണോയെന്നാണ് ഫുക്രു ചോദിച്ചത്. തനിക്ക് രണ്ടാളെയും അറിയാമെന്ന് രജിത് കുമാര്‍ പറഞ്ഞു. ഫിറോസ് കുന്നംപറമ്പലിനെ വലിച്ചുകീറിയ ആളാണ് എന്ന് ഫുക്രു പറഞ്ഞു. ഇനി തന്നെ വലിച്ചുകീറാനായിരിക്കുമെന്ന് രജിത് കുമാറും പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ