ഏറെ മത്സരങ്ങള്‍ക്ക് ശേഷമാണ് അമൃത സുരേഷിന്‍റെ വരവ്; ബിഗ് ബോസിലെ പുതിയ മത്സരാര്‍ത്ഥിയെ അറിയാം

By Web TeamFirst Published Feb 23, 2020, 11:37 PM IST
Highlights

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ അമ്പത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കുറച്ചധികം സര്‍പ്രൈസുകളുമായി എത്തുകയാണ്. കണ്ണ് രോഗം കളിച്ച ഷോയില്‍ പലപ്പോഴും കളിക്കളം സജീവമാക്കിയത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായിരുന്നു.

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ അമ്പത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കുറച്ചധികം സര്‍പ്രൈസുകളുമായി എത്തുകയാണ്. കണ്ണ് രോഗം കളിച്ച ഷോയില്‍ പലപ്പോഴും കളിക്കളം സജീവമാക്കിയത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായിരുന്നു. ജസ്‍ല, സൂരജ്, പവന്‍, ദയ എന്നിവര്‍ ഗെയിമിന്‍റെ പല ഘട്ടത്തില്‍ സുപ്രധാന ഇടപെടലുകള്‍ നടത്തുകയും ചെയ്തു. ഇപ്പോഴിതാ പുതിയൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രികൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ പല അഭ്യൂഹങ്ങളും ഉണ്ടായിരുന്നെങ്കിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയിരിക്കുകയാണ് മലയാളിയുടെ പ്രിയങ്കരിയായ ഗായിക അമൃത സുരേഷ്.

ഏഷ്യാനെറ്റ് റിയാലിറ്റി ഷോ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത മലയാളികള‍്ക്ക് പ്രിയങ്കരിയായി മാറിയത്. 2010ല്‍ ഷോയില്‍ മത്സരാര്‍ത്ഥിയായി അമൃതയെത്തി. ഏറെ ശ്രദ്ധേയയാ മത്സരാര്‍ത്ഥിയായിരുന്നു അവര്‍. സീസണില്‍ സ്പെഷ്യല്‍ ഗസ്റ്റായി വന്ന ചലച്ചിത്ര താരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തു. വന്‍ താരസംഘമമായി മാറിയ വിവാഹത്തിന് ശേഷം 2016ല്‍ ഇരുവരും വിവാഹ മോചിതരാവുകയും ചെയ്തു. പപ്പു എന്നുവളിക്കുന്ന അവന്തിക ഇരുവരുടെയും കളാണ്. അവന്തിക ഇപ്പോള്‍ അമൃതയ്ക്കൊപ്പമാണ് താമസം.

നേരത്തെ ചില ചിത്രങ്ങളില്‍ ഗാനാലാപനം നടത്തിയെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് അമൃത പിന്നണി ഗാന രംഗത്ത് സജീവമാകുന്നത്. കരിയര്‍ കെട്ടിപ്പടുത്തു തുടങ്ങിയ അമൃത നിരവധി ആല്‍ബങ്ങളിലൂടെയും ശ്രദ്ധനേടി. വിവാഹ മോചനത്തിന് ശേഷമുള്ള തന്‍റെ കാല്‍വയ്പ്പുകളെ കുറിച്ച് ഒരു യൂട്യൂബ് ചാനല്‍ പ്രോഗ്രാമില്‍ അമൃത നടത്തിയ തുറന്നുപറച്ചില്‍ ചലച്ചിത്ര മേഖലയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. കരുത്തുറ്റ തന്‍റെ പോരാട്ടത്തില്‍ കൂടെ നിന്നവര്‍ എന്ന് പരിചയപ്പെടുത്തി, അമൃത തന്നെയാണ് സഹോദരി അഭിരാമി സുരേഷിനെയും മുഖ്യധാരയിലേക്ക് കൈപിടിച്ച് കയറ്റിയത്. ഇതിന്‍റെ തുടര്‍ച്ചയായിരുന്നു അമൃതംഗമയ എന്ന മ്യൂസിക്കല്‍ ബാന്‍ഡ്. സംഗീത രംഗത്തെ മാറ്റങ്ങളറിഞ്ഞുള്ള അവതരണം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ പെട്ടെന്ന് സ്ഥാനം പിടിക്കാന്‍ അമൃതംഗമയയ്ക്ക് കഴിഞ്ഞു.

മാറ്റങ്ങള്‍ ഏറെ ഉണ്ടായ കാലമായിരുന്നു അമൃതയിലൂടെ കടന്നുപോയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്റ്റാര്‍ സിംഗറില്‍ പട്ടുപാവാടയണിഞ്ഞ് നാടന്‍ കുട്ടിയുടെ വേഷത്തിലെത്തിയ അമൃത ഫാഷന്‍ രംഗത്തെ പുതുമകളിലൂടെ സഞ്ചരിച്ചു. തന്‍റെ ഫോട്ടോ ഷൂട്ടുകളും ചിത്രങ്ങളുമെല്ലാം കാലത്തിനൊപ്പം മേക്കോവറിനെയും സൂചിപ്പിക്കുന്നതായിരുന്നു. എന്നെ അറിയാനും എന്നെ സ്നേഹിക്കാനും തുടങ്ങിയപ്പോഴുള്ള മാറ്റമാണ് തന്‍റെ പുതിയ വേഷം എന്നായിരുന്നു ഒരിക്കല്‍ അമൃത പറഞ്ഞത്. ആളുകള്‍ എന്ത് വിചാരിക്കും എന്ന തോന്നലില്‍ നിന്ന് സുഹൃത്തുക്കളും പൊതുവേദികളും എനിക്ക് മുക്തി നല്‍കിയെന്നും അമൃത പറഞ്ഞു.

അമൃതയെ പുതിയ രീതിയില്‍ രൂപാന്തരപ്പെടുത്തിയതില്‍ വലിയൊരു പങ്ക് സോഷ്യല്‍ മീഡിയയ്ക്കും ഉണ്ടെന്ന് പലപ്പോഴും അമൃത പറഞ്ഞിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലും മറ്റ് പ്ലാറ്റ് ഫോമുകളിലും സജീവമായ താരം എംജി വ്ലോഗേഴ്സ് എന്ന ചാനലിലൂടെ യട്യൂബിലും തിളങ്ങി. തന്‍റെ നിലപാടുകള്‍ പറയാന്‍ പിന്നോട്ടടിച്ചുനിന്ന കാലഘട്ടത്തില്‍ നിന്ന് സൈബര്‍ ആക്രമണങ്ങളോട് വരെ പക്വതയോടെ പ്രതികരിക്കുന്ന ആളായി അമൃത രൂപാന്തരപ്പെടുകയായിരുന്നു. ആല്‍ബങ്ങളില്‍ അഭിനയിച്ചും റാമ്പ് വാക്ക് നടത്തിയും അമൃത തന്‍റെ സ്വപ്നങ്ങള്‍ ഓരോന്നായി എത്തിപ്പിടിച്ചു. ഇപ്പോഴിതാ ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുകയാണ് അമൃത.

click me!