2.10 ലക്ഷത്തിന് യെസ്‍ഡിയുടെ ഈ സ്റ്റൈലിഷ് ബൈക്ക്; കിടിലൻ ഫീച്ചറുകളും നാല് വർഷത്തെ സ്റ്റാൻഡേർഡ് വാറന്‍റിയും

Published : Aug 13, 2025, 11:31 AM IST
jawa yezdi roadster

Synopsis

പുതുക്കിയ യെസ്‍ഡി റോഡ്‌സ്റ്റർ 2.10 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ഇന്ത്യയിൽ പുറത്തിറങ്ങി. പുതിയ മോഡലിൽ നിരവധി അപ്‌ഡേറ്റുകളും പുതിയ കളർ സ്‍കീമുകളും ചേർത്തിട്ടുണ്ട്. 

യെസ്‍ഡി മോട്ടോർസൈക്കിൾസ് തങ്ങളുടെ വാഹന നിരയിലേക്ക് പുതുക്കിയ റോഡ്‌സ്റ്ററിനെ അവതരിപ്പിച്ചു. 2025 യെസ്‍ഡി റോഡ്സ്റ്റർ 2.10 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ഇന്ത്യയിൽ പുറത്തിറങ്ങി. പുതിയ മോഡലിൽ നിരവധി അപ്‌ഡേറ്റുകളും പുതിയ കളർ സ്‍കീമുകളും ചേർത്തിട്ടുണ്ട്. ഇത് അതിന്റെ ലുക്ക് കൂടുതൽ പ്രീമിയമാക്കുന്നു. മോട്ടോർസൈക്കിളിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവന്നു. മികച്ച ബിൽഡ് ക്വാളിറ്റി, വളരെയധികം പരിഷ്‍കരിച്ച എഞ്ചിൻ, കൂടുതൽ സവിശേഷതകൾ എന്നിവയുൾപ്പെടെ 2025 യെസ്‍ഡി റോഡ്‌സ്റ്ററിന് നിരവധി അപ്‌ഗ്രേഡുകൾ ലഭിക്കുന്നു.

ക്ലാസിക് റോഡ്‌സ്റ്റർ ശൈലിയെ ഓർമ്മിപ്പിക്കുന്ന വിധത്തിലാണ് യെസ്‍ഡി റോഡ്‌സ്റ്ററിന്റെ രൂപകൽപ്പന . വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, വളഞ്ഞ ഫെൻഡറുകൾ, നേർത്ത ടെയിൽ ലാമ്പുകൾ എന്നിവയുള്ള പുതിയ കൗൾ ഇതിൽ ഉൾപ്പെടുന്നു. ബൈക്കിനെ കൂടുതൽ സവിശേഷമാക്കുന്നതിന്, ഇന്റഗ്രേറ്റഡ് ടെയിൽലൈറ്റ്, ടേൺ ഇൻഡിക്കേറ്ററുകൾ, ഡ്യുവൽ-ടോൺ പെയിന്റ് ഫിനിഷ്, ഹൈഡ്രോഫോം ചെയ്ത ഹാൻഡിൽബാർ, നീക്കം ചെയ്യാവുന്ന പില്യൺ സീറ്റ് തുടങ്ങിയവ ഉൾപ്പെടുന്ന ആറ് ഫാക്ടറി കസ്റ്റം കിറ്റുകളുടെ ഒരു ഓപ്ഷനും ഉണ്ടാകും.

2025 റോഡ്‌സ്റ്ററിലെ എഞ്ചിനും യെസ്‍ഡി പരിഷ്‍കരിച്ചിട്ടുണ്ട്. യെസ്‍ഡി അഡ്വഞ്ചറിൽ നിന്നുള്ള പുതിയ ആൽഫ2 എഞ്ചിനാണ് ഈ ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ നിരവധി അപ്‌ഗ്രേഡുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ എഞ്ചിനിൽ പുതിയ ആന്തരിക ഘടകങ്ങൾ ലഭിക്കുന്നു. അതേസമയം 29 bhp കരുത്തും 29.8 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ ആറ് സ്‍പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

പുതിയ യെസ്‍ഡി റോഡ്‌സ്റ്ററിന് സസ്‌പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നതിനായി മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ പ്രീലോഡ്-അഡ്‍ജസ്റ്റബിൾ ട്വിൻ ഷോക്കുകളും ലഭിക്കുന്നു. ഡ്യുവൽ-ചാനൽ എബിഎസിനൊപ്പം ഇരുവശത്തുമുള്ള ഡിസ്‍ക് ബ്രേക്കുകളിൽ നിന്നാണ് ബ്രേക്കിംഗ്.

കമ്പനി നാല് വർഷം/50,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്‍റി വാഗ്‍ദാനം ചെയ്യുന്നു. ബുക്കിംഗുകൾ ആരംഭിച്ചു, ഡെലിവറികൾ ഉടൻ ആരംഭിക്കും. റെട്രോ ലുക്കുകളുടെയും ആധുനിക സവിശേഷതകളുടെയും മികച്ച സംയോജനമുള്ള ഒരു ബൈക്ക് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 2025 യെസ്ഡി റോഡ്സ്റ്റർ നിങ്ങൾക്ക് അനുയോജ്യമായ ഓപ്ഷനായിരിക്കും. വില, പ്രകടനം, ഫീച്ചറുകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ മോഡേൺ-റെട്രോ വിഭാഗത്തിലെ നിരവധി മോഡലുകളുമായി 2025 യെസ്‍ഡി റോഡ്സ്റ്റർ മത്സരിക്കുന്നു. റോയൽ എൻഫീൽഡ് മെറ്റിയർ 350 , ഹോണ്ട CB350, ഹാർലി-ഡേവിഡ്‌സൺ X440 തുടങ്ങിയ മോഡലുകളാണ് ഈ മോട്ടോർസൈക്കിളിന്‍റെ എതിരാളികൾ.

 

 

PREV
Read more Articles on
click me!

Recommended Stories

ആതർ റിസ്റ്റയുടെ വൻ കുതിപ്പ്; വിപണി പിടിച്ചടക്കിയതിങ്ങനെ
റിവർ ഇൻഡിയുടെ കുതിപ്പ്: 20,000-ൽ എത്തിയ വിജയം