ആതർ 450 അപെക്സ് ഇൻഫിനിറ്റി ക്രൂയിസ് കൺട്രോൾ സിസ്റ്റം

Published : Sep 02, 2025, 08:26 AM IST
Ather 450 Apex Electric Scooter

Synopsis

ആതറിന്റെ പ്രീമിയം 450 അപെക്സ് ഇലക്ട്രിക് സ്കൂട്ടർ ഇൻഫിനിറ്റി ക്രൂയിസ് കൺട്രോൾ സിസ്റ്റം കൂടി ചേർത്ത് കൂടുതൽ സ്മാർട്ടായി. നിലവിലുള്ള ഉടമകൾക്ക് ഓവർ-ദി-എയർ അപ്‌ഡേറ്റ് വഴി ലഭിക്കും.

തറിന്റെ പ്രീമിയം 450 അപെക്സ് ഇലക്ട്രിക് സ്കൂട്ടർ ഇൻഫിനിറ്റി ക്രൂയിസ് കൺട്രോൾ സിസ്റ്റം കൂടി ചേർത്ത് കൂടുതൽ സ്മാർട്ടായി പുറത്തിറക്കി. ബെംഗളൂരുവിൽ നടന്ന ആതർ കമ്മ്യൂണിറ്റി ഡേ 2025-ൽ ആണ് പുതുക്കിയ പതിപ്പ് അവതരിപ്പിച്ചത്. 2025 ആതർ 450 അപെക്സിന്റെ എല്ലാ പുതിയ യൂണിറ്റുകളിലും ഈ പുതിയ സവിശേഷത ലഭ്യമാകും, അതേസമയം സ്കൂട്ടറിന്റെ നിലവിലുള്ള ഉടമകൾക്ക് ഇത് ഒരു ഓവർ-ദി-എയർ അപ്‌ഡേറ്റ് വഴി ലഭിക്കും.

ഇന്ത്യൻ റൈഡിംഗ് സാഹചര്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഏഥറിന്റെ സ്വന്തം അഡ്വാൻസ്ഡ് ക്രൂയിസ് കൺട്രോൾ സിസ്റ്റമാണ് ഇൻഫിനിറ്റി ക്രൂയിസ്. കൂടുതൽ സൗകര്യത്തിനായി ഇതിന് സിറ്റി ക്രൂയിസ്, ഹിൽ ക്രൂയിസ്, ക്രാൾ കൺട്രോൾ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ ലഭിക്കുന്നു. നഗര റോഡുകളിൽ സ്ഥിരതയുള്ള വേഗത ഉറപ്പാക്കുന്ന 'സിറ്റി ക്രൂയിസ്'. വേഗത കുറഞ്ഞ നഗര യാത്രകൾ മുതൽ ഹൈവേകളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വേഗത വരെയുള്ള വേഗതയിൽ ഇത് പ്രവർത്തിക്കുന്നു. റൈഡർ ബ്രേക്ക് ചെയ്യുമ്പോഴോ വേഗത മാറ്റുമ്പോഴോ വേഗവ്യത്യാസമില്ലാതെ, പുതിയ വേഗതയുമായി സുഗമമായി പൊരുത്തപ്പെടുന്നു.

ഹിൽ കൺട്രോൾ എളുപ്പത്തിൽ ചരിവുകൾ കൈകാര്യം ചെയ്യുന്നു, കയറ്റം കയറുമ്പോൾ കൃത്യമായി ടോർക്ക് നൽകുന്നു. ഇറക്കത്തിൽ ഇറങ്ങുമ്പോൾ മാജിക് ബ്രേക്കിംഗ് അൽഗോരിതം (മാജിക് ട്വിസ്റ്റിന് കരുത്ത് പകരുന്നു) ഉപയോഗിക്കുന്നു, മാനുവൽ ഇടപെടലില്ലാതെ റീജനറേറ്റീവ് ബ്രേക്കിംഗ് വഴി സ്ഥിരമായ വേഗത നിലനിർത്തുന്നു. ക്രാൾ കൺട്രോൾ പരുക്കൻതോ അസമമായതോ ആയ റോഡുകളിൽ മണിക്കൂറിൽ 10 കിലോമീറ്റർ വരെ വേഗതയിൽ സുഗമമായ ലോ-സ്പീഡ് നാവിഗേഷൻ ഉറപ്പാക്കുന്നു. നനഞ്ഞതോ വഴുക്കലുള്ളതോ ആയ പ്രതലങ്ങളിൽ സ്ഥിരതയ്ക്കായി മൾട്ടിമോഡ് ട്രാക്ഷൻ കൺട്രോൾ ഉപയോഗിച്ച് ഇത് മെച്ചപ്പെടുത്തിയിരിക്കുന്നു.

2025 ഏഥർ 450 അപെക്സിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇലക്ട്രിക് സ്കൂട്ടറിൽ 3.7 കിലോവാട്ട് ബാറ്ററി പായ്ക്ക് ലഭിക്കുന്നു. പൂർണ്ണ ചാർജിൽ 157 കിലോമീറ്റർ റേഞ്ച് നൽകുന്നു. ഇതിന്റെ 7kW മോട്ടോർ പരമാവധി 9.39bhp പവറും 26Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 450 അപെക്സ് റാപ്പ്+ മോഡ് ഉൾപ്പെടെ അഞ്ച് റൈഡിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു, കൂടാതെ 100 കിമി പരമാവധി വേഗതയിൽ 2.9 സെക്കൻഡിനുള്ളിൽ 0 മുതൽ 40kmph വരെ വേഗത കൈവരിക്കുന്നു.

2025 ഏഥർ 450 അപെക്സും അതേ മിനിമലിസ്റ്റിക് ഡിസൈൻ ഭാഷയാണ് ലഭിക്കുന്നത്. കൂടാതെ 7 ഇഞ്ച് ടിഎഫ്‍ടി സ്‌ക്രീൻ, ഗൂഗിൾ മാപ്‌സ് നാവിഗേഷൻ തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. സ്‌കൂട്ടറിന് 34 ലിറ്റർ വരെ അണ്ടർ സീറ്റ് സ്റ്റോറേജ് സ്‌പേസും 22 ലിറ്റർ ഫ്രങ്ക് സ്റ്റോറേജും ലഭിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

റോയൽ എൻഫീൽഡ് ബൈക്ക് വില കുറയുമോ? ഈ മോഡലുകൾക്ക് ജിഎസ്‍ടി കുറയ്ക്കണമെന്ന് ആവശ്യം
ട്രയംഫ് സ്‌ക്രാംബ്ലർ 400 X: ഡിസംബറിൽ അപ്രതീക്ഷിത നേട്ടം