പൾസറും ഷൈനും അല്ല; നമ്പർ 1 സ്ഥാനത്തുനിന്നും മാറാതെ ഈ മോട്ടോർസൈക്കിൾ

Published : Jan 25, 2025, 04:56 PM IST
പൾസറും ഷൈനും അല്ല; നമ്പർ 1 സ്ഥാനത്തുനിന്നും മാറാതെ ഈ മോട്ടോർസൈക്കിൾ

Synopsis

ഉപഭോക്താക്കൾക്കിടയിൽ ഹീറോ സ്‌പ്ലെൻഡർ ആധിപത്യം തുടരുന്നു. 2024 ഡിസംബറിൽ ഹീറോ സ്‌പ്ലെൻഡർ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളായി മാറി

ന്ത്യൻ മോട്ടോർ സൈക്കിൾ ഉപഭോക്താക്കൾക്കിടയിൽ ഹീറോ സ്‌പ്ലെൻഡർ ആധിപത്യം തുടരുന്നു. കഴിഞ്ഞ മാസം, അതായത് 2024 ഡിസംബറിൽ ഒരിക്കൽ കൂടി, ഹീറോ സ്‌പ്ലെൻഡർ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളായി മാറി. 1,92,438 യൂണിറ്റ് സ്‍പ്ലെൻഡർ മോട്ടോർസൈക്കിളുകളാണ് ഡിസംബറിൽ വിറ്റത്.  എന്നാൽ ഈ കാലയളവിൽ, സ്‌പ്ലെൻഡർ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 34.51 ശതമാനം ഇടിവുണ്ടായി. മൊത്തം മോട്ടോർസൈക്കിൾ വിൽപ്പനയിൽ സ്‌പ്ലെൻഡറിൻ്റെ വിഹിതം 36.24 ശതമാനമായി ഉയർന്നു. കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ 10 മോട്ടോർസൈക്കിളുകളുടെ വിൽപ്പനയെക്കുറിച്ച് വിശദമായി അറിയാം. 

ഈ വിൽപ്പന പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഹോണ്ട ഷൈൻ. 30.71 ശതമാനം വാർഷിക ഇടിവോടെ ഈ കാലയളവിൽ ഹോണ്ട ഷൈൻ മൊത്തം 1,00,841 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. ഈ വിൽപ്പന പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബജാജ് പൾസർ. ഈ കാലയളവിൽ ബജാജ് പൾസർ മൊത്തം 65,571 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. 42.72 ശതമാനം വാർഷിക ഇടിവ്. ഹീറോ എച്ച്എഫ് ഡീലക്‌സ് ഈ വിൽപ്പന പട്ടികയിൽ നാലാം സ്ഥാനത്താണ്. ഹീറോ എച്ച്എഫ് ഡീലക്‌സ് ഈ കാലയളവിൽ മൊത്തം 41,713 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു.  വാർഷിക ഇടിവ് 31.89 ശതമാനം.

ഈ വിൽപ്പന പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് റോയൽ എൻഫീൽഡ് ക്ലാസിക് 350. ഈ കാലയളവിൽ ക്ലാസിക് 350-ന് മൊത്തം 29,637 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. അതേസമയം, ഈ വിൽപ്പന പട്ടികയിൽ ബജാജ് പ്ലാറ്റിന ആറാം സ്ഥാനത്താണ്. കഴിഞ്ഞ മാസം 25,584 പുതിയ ഉപഭോക്താക്കൾ പ്ലാറ്റിന വാങ്ങി. ഈ വിൽപ്പന പട്ടികയിൽ സിബി യൂണികോൺ ഏഴാം സ്ഥാനത്തായിരുന്നു. സിബി യൂണികോണിന് കഴിഞ്ഞ മാസം ആകെ 20,991 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.

അതേസമയം, ഈ വിൽപ്പന പട്ടികയിൽ ടിവിഎസ് അപ്പാച്ചെ എട്ടാം സ്ഥാനത്തായിരുന്നു. ടിവിഎസ് അപ്പാഷെക്ക് ഇക്കാലയളവിൽ 20,850 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. ഹീറോ എക്‌സ്ട്രീം 125R ഒമ്പതാം സ്ഥാനത്താണ്. ഈ കാലയളവിൽ ഹീറോ എക്‌സ്ട്രീം 125R-ന് ആകെ 17,473 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. അതേസമയം ടിവിഎസ് റൈഡർ ഈ വിൽപ്പന പട്ടികയിൽ പത്താം സ്ഥാനത്താണ്. ഈ കാലയളവിൽ ടിവിഎസ് റൈഡറിന് 17,454 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.

PREV
Read more Articles on
click me!

Recommended Stories

നിങ്ങൾ ടിവിഎസ് ഐക്യൂബ് വാങ്ങണോ വേണ്ടയോ?
ഡിസംബറിൽ ടൂവീലർ വാങ്ങുന്നത് ലാഭമോ നഷ്‍ടമോ?