2.19 ലക്ഷം ഉപഭോക്താക്കളുമായി വീണ്ടും നമ്പർ വൺ! ജൂണിൽ ഹോണ്ട ആക്ടിവയ്ക്ക് വമ്പൻ കുതിപ്പ്

Published : Jul 20, 2026, 04:51 PM IST
Honda Activa 6G

Synopsis

2026 ജൂണിലെ ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ ഹോണ്ട ആക്ടിവ ഒന്നാം സ്ഥാനം നിലനിർത്തി. ടിവിഎസ് ജൂപ്പിറ്റർ, സുസുക്കി ആക്‌സസ് എന്നിവ തൊട്ടുപിന്നാലെയുണ്ട്. അതേസമയം, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് തുടങ്ങിയ ഇലക്ട്രിക് സ്കൂട്ടറുകൾ വൻ വളർച്ച രേഖപ്പെടുത്തി വിപണിയിൽ ശക്തമായ മത്സരം കാഴ്ചവെക്കുന്നു.

ന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ സ്‍കൂട്ടറുകളുടെ ആധിപത്യം തുടരുന്നു. 2026 ജൂണിലെ വിൽപ്പന കണക്കുകൾ പുറത്തുവന്നപ്പോൾ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയത് ഹോണ്ട ആക്ടിവയാണ്. ഒരു മാസത്തിനിടെ മാത്രം 2,18,932 യൂണിറ്റുകൾ വിറ്റഴിച്ചാണ് ആക്ടിവ എതിരാളികളെ പിന്നിലാക്കിയത്. കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് 19 ശതമാനം വാർഷിക വളർച്ചയും മോഡൽ സ്വന്തമാക്കി.

രണ്ടാം സ്ഥാനത്ത് ടിവിഎസ് ജൂപ്പിറ്ററാണ്. ജൂണിൽ 1,36,805 യൂണിറ്റുകൾ വിറ്റഴിച്ച ജൂപ്പിറ്റർ 27 ശതമാനം വളർച്ച രേഖപ്പെടുത്തി. 63,121 യൂണിറ്റുകളുടെ വിൽപ്പനയുമായി സുസുക്കി ആക്‌സസ് മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു. ഈ മോഡലിന്റെ വാർഷിക വളർച്ച 22 ശതമാനമാണ്.

അതേസമയം, ഇലക്ട്രിക് സ്‍കൂട്ടർ വിഭാഗത്തിലും മികച്ച മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ടിവിഎസ് ഐക്യൂബ് 47,331 യൂണിറ്റുകൾ വിറ്റഴിച്ച് നാലാം സ്ഥാനത്തെത്തി. 232 ശതമാനം വാർഷിക വളർച്ചയാണ് ഐക്യൂബിന്റെ ഏറ്റവും വലിയ പ്രത്യേകത. 40,376 യൂണിറ്റുകളുടെ വിൽപ്പനയോടെ ബജാജ് ചേതക് അഞ്ചാം സ്ഥാനത്തും 126 ശതമാനം വളർച്ചയുമായി ശ്രദ്ധ നേടി.

സ്പോർട്ടി സ്‍കൂട്ടറുകളുടെ വിഭാഗത്തിൽ ടിവിഎസ് എൻടോർക്ക് മികച്ച പ്രകടനം തുടർന്നു. ജൂണിൽ 37,762 യൂണിറ്റുകൾ വിറ്റ എൻടോർക്ക് 65 ശതമാനം വളർച്ച രേഖപ്പെടുത്തി. ആതർ റിസ്റ്റ 24,742 യൂണിറ്റുകളുടെ വിൽപ്പനയോടെ ഏഴാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തേക്കാൾ 97 ശതമാനം വളർച്ചയാണ് റിസ്റ്റ സ്വന്തമാക്കിയത്.

യമഹ റേ 22,782 യൂണിറ്റുകളുടെ വിൽപ്പനയുമായി എട്ടാം സ്ഥാനത്തും 60 ശതമാനം വളർച്ചയുമാണ് രേഖപ്പെടുത്തിയത്. 22,454 യൂണിറ്റുകൾ വിറ്റ സുസുക്കി ബർഗ്മാൻ ഒമ്പതാം സ്ഥാനത്തും 43 ശതമാനം വളർച്ചയുമുണ്ട്. ഹീറോ ഡെസ്റ്റിനി 125 22,010 യൂണിറ്റുകളുടെ വിൽപ്പനയോടെ പത്താം സ്ഥാനത്ത് ഇടംപിടിച്ചു. ഈ മോഡൽ 9 ശതമാനം വാർഷിക വളർച്ച നേടി.

ജൂണിലെ വിൽപ്പന കണക്കുകൾ വിലയിരുത്തുമ്പോൾ പെട്രോൾ സ്കൂട്ടറുകളാണ് ഇപ്പോഴും വിപണിയിൽ ആധിപത്യം പുലർത്തുന്നത്. എന്നാൽ ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ആതർ റിസ്റ്റ തുടങ്ങിയ ഇലക്ട്രിക് മോഡലുകളുടെ കുതിപ്പ് വരും മാസങ്ങളിൽ വിപണിയിലെ മത്സരം കൂടുതൽ ശക്തമാക്കുമെന്ന വിലയിരുത്തലാണ് വാഹന വിപണി നിരീക്ഷകർ നടത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

റോയൽ എൻഫീൽഡ് ക്ലാസിക് 350-ൽ പുതിയ അപ്‌ഡേറ്റ്; റൈഡിംഗ് ഇനി വേറെ ലെവൽ!
റോയൽ എൻഫീൽഡ് ഗറില്ല 450: വിലയിൽ പുതിയ മാറ്റം