യൂണിക്കോണിന് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

By Web TeamFirst Published Jun 6, 2021, 11:35 PM IST
Highlights

ജനപ്രിയ ബൈക്ക് യൂണിക്കോണിന് ക്യാഷ് ബാക്ക് ഓഫറുമായി ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട. 3,500 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫറാണ് കമ്പനി വാഗ്‍ദാനം ചെയ്‍തിരിക്കുന്നതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനപ്രിയ ബൈക്ക് യൂണിക്കോണിന് ക്യാഷ് ബാക്ക് ഓഫറുമായി ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട. 3,500 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫറാണ് കമ്പനി വാഗ്‍ദാനം ചെയ്‍തിരിക്കുന്നതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ രീതിയിൽ യൂണികോൺ വാങ്ങുമ്പോഴാണ് ക്യാഷ്ബാക്ക് ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 3,500 രൂപ വരെയാണ് ക്യാഷ്ബാക്ക് ലഭിക്കുക. ഇതിനായി കുറഞ്ഞത് 40,000 രൂപയുടെ പണമിടപാട് നടത്തണം (ഡൗൺപേയ്‌മെന്റ് തുക).

കൂടാതെ, ഹോണ്ടയുടെ മറ്റ് ഇരുചക്രവാഹന മോഡലുകളായ എക്‌സ്-ബ്ലേഡ്, ഷൈൻ, ഹോർനറ്റ് 2.0, ഗ്രാസിയാ 125, ആക്ടിവ 6ജി, ഡിയോ എന്നീ മോഡലുകൾക്ക് ഈ മാസം അവസാനം വരെ ഇതേ ഓഫർ ലഭ്യമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  

2020 ഫെബ്രുവരിയിലാണ് ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് പുത്തൻ എൻജിൻ നൽകി പുത്തൻ യൂണികോണിനെ ഹോണ്ട വിപണിയില്‍ എത്തിച്ചത്. ഡിസ്പ്ലേസ്‌മെന്റ് കൂടിയ 160 സിസി എൻജിനാണ് ബിഎസ്6 ഹോണ്ട യൂണികോണിൽ ലഭിക്കുന്നത്.

ഹോണ്ട ഇക്കോ ടെക്നോളജി, ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ എന്നിവ കൂടിച്ചേർന്ന പുതിയ 162.7 സിസി സിംഗിൾ-സിലിണ്ടർ എൻജിൻ 7500 അർപിഎമ്മിൽ 12.73 ബിഎച്പി പവർ ആണ് നിർമ്മിക്കുന്നത്. ഇതുവരെ വില്പനയിലുണ്ടായിരുന്ന 150 സിസി എഞ്ചിന്റെയും പവർ ഔട്ട്പുട്ട് 12.73 ബിഎച്പി തന്നെയായിരുന്നു. എന്നാൽ ടോർക്ക് 14 എൻഎം ആയി ഉയര്‍ന്നു. കൂടുതൽ ലോ ഏൻഡ് ടോർക്കും മികച്ച ഇന്ധനക്ഷമതയ്ക്കുമായി പ്രത്യേകം രൂപകൽപന ചെയ്തതാണ് പുതിയ എൻജിൻ എന്ന് ഹോണ്ട അവകാശപ്പെടുന്നു.

ഇംപീരിയൽ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ മോട്ടോർസൈക്കിൾ ലഭ്യമാണ്. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിൻ മോണോ-ഷോക്കും അടങ്ങുന്നതാണ് സസ്‌പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത്. മുൻവശത്ത് ഡിസ്ക് ബ്രേക്കും പിന്നിൽ ഒരു ഡ്രം യൂണിറ്റുമാണ് ഹോണ്ട യൂണിക്കോണിന്‍റെ ബ്രേക്കിംഗ്. 

സിംഗിൾ-ചാനൽ എബിഎസും സുരക്ഷ ഒരുക്കുന്നു. പുതിയ പതിപ്പില്‍ ആറ് വര്‍ഷത്തെ വാറന്റി പാക്കേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും മൂന്ന് വര്‍ഷത്തെ എക്‌സ്റ്റെന്‍ഡ് വാറണ്ടിയുമാണ്. നിലവില്‍ 1,02,213 രൂപയാണ് ഹോണ്ട യൂണിക്കോണിന്‍റെ കൊച്ചി എക്‌സ്-ഷോറൂം വില. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!