കാവസാക്കി കെഎൽഇ 500, സാഹസികതയുടെ പുതിയ അധ്യായം; പുതിയ ടീസർ പുറത്ത്

Published : Oct 23, 2025, 01:52 PM IST
New Kawasaki KLE 500 teased

Synopsis

കാവസാക്കി തങ്ങളുടെ പുതിയ അഡ്വഞ്ചർ മോട്ടോർസൈക്കിളായ കെഎൽഇ 500-ന്റെ ടീസർ പുറത്തിറക്കി. 500 സിസി പാരലൽ-ട്വിൻ എഞ്ചിൻ, ഡ്യുവൽ-സ്‌പോർട്‌സ് ശേഷി എന്നിവയോടെ വരുന്ന ഈ ബൈക്ക് ഒക്ടോബർ 24-ന് അവതരിപ്പിക്കും.

രാജ്യത്തെ ഇരുചക്ര വാഹന വിഭാഗം അതിവേഗം വളരുകയാണ്. പ്രത്യേകിച്ച് പുതിയ ജിഎസ്‍ടി 2.0 പരിഷ്‍കാരത്തിന് ശേഷം, 350 സിസി വരെയുള്ള മോട്ടോർസൈക്കിളുകൾ വാങ്ങാൻ വിലകുറഞ്ഞതായി മാറിയിരിക്കുന്നു. പല കമ്പനികളും അവരുടെ വാഹനനിരതുടർച്ചയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ, കാവസാക്കി ഒടുവിൽ അവരുടെ വരാനിരിക്കുന്ന അഡ്വഞ്ചർ മോട്ടോർസൈക്കിളായ കെഎൽഇ 500 ന്റെ വീഡിയോ ടീസർ പുറത്തിറക്കി. ടീസർ അനുസരിച്ച്, ഈ പുതിയ മോട്ടോർസൈക്കിളിൽ ഡ്യുവൽ-സ്‌പോർട്‌സ് ശേഷിയുണ്ട്. ഒക്ടോബർ 24 ന് ഈ മോട്ടോർസൈക്കിൾ കാവാസാക്കി അനാച്ഛാദനം ചെയ്യും.

സ്‍പെസിഫിക്കേഷനുകൾ

മോട്ടോർസൈക്കിളിനെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ വീഡിയോ വെളിപ്പെടുത്തുന്നു. 21 ഇഞ്ച് ഫ്രണ്ട് സ്‌പോക്ക് വീൽ, ലോംഗ്-ട്രാവൽ സസ്‌പെൻഷൻ, സ്പ്ലിറ്റ് സീറ്റുകൾ, അപ്‌സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. മുന്നിൽ, ഡ്യുവൽ എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണവും മാന്യമായ വലിപ്പത്തിലുള്ള വിൻഡ്‌സ്‌ക്രീനും കാണാൻ കഴിയും. മോട്ടോർസൈക്കിളിൽ ഒരു ജോഡി ഹാൻഡ്‌ഗാർഡുകളും കാണാം.

മോട്ടോർസൈക്കിളിന്റെ പ്രകടനത്തെക്കുറിച്ച് പറയുകയാണെങ്കിൽ, എലിമിനേറ്റർ 500-ലും കാണുന്ന 500 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ എഞ്ചിൻ ശക്തമായ 45 bhp കരുത്തും മികച്ച ലോ-എൻഡ് പവറും ഉത്പാദിപ്പിക്കുന്നു. ആഗോള നിരയിൽ അകവാസാക്കി KLE 500 വെർസിസ് 650 ന് താഴെയായിരിക്കും സ്ഥാനം പിടിക്കുക, എന്നാൽ വില വ്യത്യാസം നേരിയതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം രണ്ട് ബൈക്കുകളും രണ്ട് വ്യത്യസ്ത ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണ്. 2026 ൽ കെഎൽഇ 500 ഇന്ത്യൻ വിപണിയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ.

PREV
Read more Articles on
click me!

Recommended Stories

അപ്പാച്ചെ RTX 300: സ്വർണ്ണത്തിളക്കത്തിൽ പുതിയ പതിപ്പ്
സ്ത്രീകൾക്ക് സ്റ്റൈലായി പാറിപ്പറക്കാം; ഇതാ അഞ്ച് മികച്ച ഇലക്ട്രിക് സ്‍കൂട്ടറുകൾ