കെടിഎം ബൈക്കുകൾക്ക് ഇനി നാല് വർഷത്തെ ഉറപ്പ്

Published : Mar 12, 2026, 03:07 PM IST
KTM 200 Duke, KTM , KTM Safety, KTM Warranty

Synopsis

ഓസ്ട്രിയൻ ടൂവീലർ നിർമ്മാതാക്കളായ കെടിഎം, 2025 മുതൽ വിദേശ വിപണികളിലെ തങ്ങളുടെ സ്ട്രീറ്റ്-ലീഗൽ ബൈക്കുകൾക്ക് നാല് വർഷത്തെ നിർമ്മാതൃ വാറന്റി പ്രഖ്യാപിച്ചു. ബൈക്ക് കൈമാറ്റം ചെയ്താലും ഈ വാറന്റി തുടരും, എന്നാൽ അംഗീകൃത സർവീസ് നിർബന്ധമാണ്. ഈ പുതിയ വാറന്റി പദ്ധതി നിലവിൽ വിദേശ വിപണികൾക്ക് മാത്രമാണ് ബാധകം.

സ്ട്രിയൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ കെടിഎം 2025 മോഡൽ വർഷം മുതൽ വിദേശ വിപണികളിൽ വിൽക്കുന്ന എല്ലാ റോഡ്-ലീഗൽ മോട്ടോർസൈക്കിളുകൾക്കും നാലുവർഷത്തെ നിർമ്മാതൃ വാറന്റി നൽകുമെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ പ്രീമിയം മാനുഫാക്ചേഴ്സ് വാറന്‍റി പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. എഞ്ചിൻ ശേഷിയോ സെഗ്മെന്റോ എന്തായാലും ബ്രാൻഡിന്റെ മുഴുവൻ സ്റ്റ്രീറ്റ് മോഡൽ ശ്രേണിക്കും പുതിയ വാറന്റി ബാധകമാകും.

കമ്പനിയുടെ അറിയിപ്പുപ്രകാരം, 2025 മോഡൽ വർഷം മുതൽ പുറത്തിറങ്ങുന്ന സ്‍ട്രീറ്റ്-ലീഗൽ ബൈക്കുകൾക്കാണ് ഈ നാലുവർഷ വാറന്‍റി പ്രാബല്യത്തിൽ വരിക. ഇതോടെ അഡ്വഞ്ചർ, ഡ്യുവൽ സ്‍പോർട്ട്, നേക്കഡ്, സൂപ്പർസ്‍പോട്ട്, സ്‍പോർട്‍സ് ടൂറർ, സൂപ്പർമോട്ടോ തുടങ്ങിയ വിഭാഗങ്ങളിലുള്ള മോട്ടോർസൈക്കിളുകൾക്ക് വിപുലമായ വാറന്‍റി കവറേജ് ലഭിക്കും. എന്നാൽ ട്രാക്ക് റേസിംഗ് അല്ലെങ്കിൽ ക്ലോസ്‌ഡ് കോഴ്‌സ് മത്സരങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന ഡേർട്ട് ബൈക്കുകൾ പോലുള്ള മോഡലുകൾ ഈ പദ്ധതിയിൽ ഉൾപ്പെടില്ല.

ട്രാക്കിലും ഓഫ്-റോഡ് സാഹചര്യങ്ങളിലും ഉപയോഗിക്കുന്ന ബൈക്കുകൾ സാധാരണ റോഡ് ഉപയോഗത്തിനുള്ള മോട്ടോർസൈക്കിളുകളേക്കാൾ കൂടുതൽ കടുത്ത ഉപയോഗം നേരിടുന്നതിനാൽ അവയെ ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതാണ് എന്നാണ് വിലയിരുത്തൽ. നഗരങ്ങളിലും ഹൈവേകളിലും ഉപയോഗിക്കുന്ന ബൈക്കുകൾക്ക് ദീർഘകാല പിന്തുണ നൽകുക എന്നതാണ് പുതിയ നയത്തിന്റെ പ്രധാന ലക്ഷ്യം.

പുതിയ വാറന്റി സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത, വാറന്റി ബൈക്കിനോട് ബന്ധിപ്പിച്ചിരിക്കുന്നു എന്നതാണ്. അതായത് വാറന്റി കാലയളവിനുള്ളിൽ ബൈക്ക് ഉടമ മാറിയാലും കവറേജ് തുടരും. അതിനാൽ ഉപയോഗിച്ച ബൈക്കുകൾ വാങ്ങുന്നവർക്കും ഇതൊരു നേട്ടമായി മാറും. എന്നാൽ മുഴുവൻ നാലുവർഷ വാറന്റി ലഭ്യമാക്കാൻ ബൈക്ക് ഉടമകൾ കമ്പനി നിർദ്ദേശിച്ച ഔദ്യോഗിക സർവീസ് ഷെഡ്യൂൾ കൃത്യമായി പാലിക്കണം. കൂടാതെ എല്ലാ സർവീസുകളും അംഗീകൃത KTM ഡീലർഷിപ്പുകളിലൂടെയായിരിക്കണം നടത്തേണ്ടത്. വാഹന നിർമ്മാതാക്കളിൽ പൊതുവേ കാണുന്ന സ്റ്റാൻഡേർഡ് നയമാണിത്.

ഇതിനൊപ്പം ചില യൂറോപ്യൻ രാജ്യങ്ങളിൽ സർവ്വീസ് ആക്റ്റിവേറ്റഡ് റോഡ് സൈഡ് അസിസ്റ്റൻസ് (SARA) എന്ന സേവനവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഓരോ വർഷവും അംഗീകൃത ഡീലറിൽ സർവീസ് നടത്തുമ്പോൾ റോഡ്‌സൈഡ് അസിസ്റ്റൻസ് 12 മാസത്തേക്ക്, അല്ലെങ്കിൽ അടുത്ത സർവീസ് ഇടവേള വരെയും പുതുക്കപ്പെടും. കമ്പനിയുടെ വാക്കുകളിൽ, സ്റ്റ്രീറ്റ് മോട്ടോർസൈക്കിൾ നിരയ്ക്കാകെ ഒരേ രീതിയിലുള്ള പിന്തുണ നൽകുന്നതിനായാണ് വാറന്റി വിപുലീകരണം. മുമ്പ് ഈ വിപുലമായ വാറന്റി സൗകര്യം ചില തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്.

വാറന്റിക്ക് യോഗ്യമായ മോഡലുകൾ, വ്യവസ്ഥകൾ തുടങ്ങിയ വിശദാംശങ്ങൾ കമ്പനി ഔദ്യോഗിക വെബ്സൈറ്റിലെ വാറന്റി വിഭാഗത്തിൽ ലഭ്യമാണ്. എന്നാൽ ഈ പുതിയ നാലുവർഷ വാറന്റി പദ്ധതി നിലവിൽ വിദേശ വിപണികൾക്കു മാത്രമാണെന്ന് ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യയിൽ കെടിഎം ഇതിനകം തന്നെ 2024 മുതൽ അഞ്ച് വർഷത്തെ വാറന്‍റി നൽകുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

റോയൽ എൻഫീൽഡ് മെറ്റിയർ 350: ലോകവിപണി കീഴടക്കിയ ക്രൂയിസർ
ട്രയംഫിന്‍റെ ഇന്ത്യൻ കുതിപ്പ്: അടുത്തത് എന്ത്?