പുത്തന്‍ മോഡലുമായി ലാംഗ്‍ഡന്‍ മോട്ടോര്‍സൈക്കിള്‍സ്

By Web TeamFirst Published Sep 21, 2020, 10:36 PM IST
Highlights

കൈകൊണ്ട് പൂര്‍ത്തിയാക്കിയ ഗോള്‍ഡ് ലീഫ് ഡീറ്റേലിങ്ങുകളും ടോപ്പ്-സ്‌പെക്ക് സൈക്കിള്‍ ഭാഗങ്ങളും ഉപയോഗിച്ചാണ് വാഹനം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ലാംഗ്ഡന്‍ മോട്ടോര്‍സൈക്കിള്‍സ് പുതിയ 250 സിസി ടൂ-സ്‌ട്രോക്ക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ഇറ്റാലിയന്‍ കമ്പനിയായ വിന്‍സ് നിര്‍മ്മിച്ച 249.5 സിസി, ടൂ-സ്‌ട്രോക്ക്, V-ട്വിൻ എഞ്ചിനാവും ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍75 ബിഎച്ച്പി കരുത്തും 45 എന്എം ടോര്‍കും ഉല്‍പ്പാദിപ്പിക്കും. കൂടാതെ കൗണ്ടര്‍-റൊട്ടേറ്റിംഗ് ക്രാങ്കിന്റെ സവിശേഷതയും ഈ മോട്ടോര്‍സൈക്കിളിനുണ്ട്.

കംപ്രഷന്‍, റീബൗണ്ട് ഡാമ്പിംഗ്, പ്രീലോഡ് അഡ്ജസ്റ്റ്‌മെന്റ് എന്നിവയുള്ള ഓഹ്ലിന്‍സ് 43 ാാ ഫോര്‍ക്കാണ് മുന്നില്‍ വരുന്നത്, പിന്നില്‍ കെ ടെക് ഇരട്ട ഷോക്കുകള്‍ ഉണ്ട്. ആദ്യത്തെ 100 ബൈക്കുകളുടെ പ്രീ-ഓര്‍ഡറുകള്‍ ഇതിനകം എടുത്തിട്ടുണ്ട്. കൂടാതെ ഓരോ എക്‌സ്‌ക്ലൂസീവ് ടൂ-സ്‌ട്രോക്ക് മെഷീനിനും ജിബിപി 28,000, നിലവിലെ വിനിമയ നിരക്കിന് കീഴില്‍ ഏകദേശം. 26.71 ലക്ഷം രൂപയും വാറ്റും വരും. 

എഞ്ചിന്‍ ഒരു അലുമിനിയം ട്യൂബ് ഫ്രെയിമില്‍ സ്ഥാപിച്ചിരിക്കുന്നു. കൂടാതെ ബൈക്കിന് കാര്‍ബണ്‍ ഫൈബര്‍ ബോഡി വര്‍ക്കും ലഭിക്കുന്നു. കൈകൊണ്ട് പൂര്‍ത്തിയാക്കിയ ഗോള്‍ഡ് ലീഫ് ഡീറ്റേലിങ്ങുകളും ടോപ്പ്-സ്‌പെക്ക് സൈക്കിള്‍ ഭാഗങ്ങളും ഉപയോഗിച്ചാണ് വാഹനം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
 

click me!