ആഗോള അരങ്ങേറ്റത്തിന് മുമ്പ് സൂപ്പർ മെറ്റിയർ 650ന്‍റെ പുതിയ ടീസര്‍ പുറത്തിറക്കി റോയല്‍ എൻഫീല്‍ഡ്

By Web TeamFirst Published Nov 6, 2022, 9:46 PM IST
Highlights

ചെന്നൈ ആസ്ഥാനമായുള്ള ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എൻഫീല്‍ഡ് 2022 നവംബർ എട്ടിന് ആഗോളതലത്തിൽ അരങ്ങേറ്റം നടക്കുന്നതിന് മുന്നോടിയായി വരാനിരിക്കുന്ന സൂപ്പർ മെറ്റിയർ 650 ക്രൂയിസറിന്റെ പുതിയൊരു ടീസർ പുറത്തിറക്കി.

ചെന്നൈ ആസ്ഥാനമായുള്ള ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എൻഫീല്‍ഡ് 2022 നവംബർ എട്ടിന് ആഗോളതലത്തിൽ അരങ്ങേറ്റം നടക്കുന്നതിന് മുന്നോടിയായി വരാനിരിക്കുന്ന സൂപ്പർ മെറ്റിയർ 650 ക്രൂയിസറിന്റെ പുതിയൊരു ടീസർ പുറത്തിറക്കി. ഇറ്റലിയിലെ മിലാനിൽ 2022 EICMA യിൽ ഈ ബൈക്കിന്‍റെ അനാച്ഛാദന പരിപാടി നടക്കും. ടീസറിൽ ആസ്ട്രൽ, സെലസ്റ്റിയൽ, ഇന്റർസ്റ്റെല്ലാർ എന്നിങ്ങനെ മൂന്ന് പേരുകൾ പരാമർശിച്ചിട്ടുണ്ട് .  അവ അതിന്റെ വകഭേദങ്ങളാകാനും സാധ്യതയുണ്ട്

മെറ്റിയോര്‍ 350-ൽ കണ്ടതുപോലെ ബൈക്കിന്റെ വകഭേദങ്ങൾ വ്യത്യസ്ത ആക്‌സസറികളും കളർ ഓപ്ഷനുകളുമായും വരുമെന്ന് പ്രതീക്ഷിക്കുന്നു. എൻട്രി ലെവൽ വേരിയന്റ് മോണോടോൺ കളർ സ്കീമിൽ നൽകാം, ഉയർന്നവ ഡ്യുവൽ-ടോൺ ഷേഡുകളിൽ ലഭ്യമാകും.  ട്രിപ്പർ നാവിഗേഷൻ സിസ്റ്റവും വലിയ, ക്രമീകരിക്കാൻ കഴിയാത്ത വിൻഡ്‌സ്‌ക്രീനും പോലുള്ള ഫീച്ചറുകൾ ടോപ്പ്-എൻഡ് വേരിയന്റിനായി റിസർവ് ചെയ്യാനും സധ്യതയുണ്ട്. 

മിഡ്-സ്പെക്ക് മോഡലിന് സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി ഒരു പില്യൺ ബാക്ക്‌റെസ്റ്റ് ലഭിച്ചേക്കാം. റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 ന് റൌണ്ട് ഹെഡ്‌ലാമ്പ്, റിയർ വ്യൂ മിററുകൾ, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, വൃത്താകൃതിയിലുള്ള ടെയ്‌ലാമ്പ് തുടങ്ങിയ ബിറ്റുകളുള്ള റെട്രോ സ്റ്റൈലിംഗ് ഉണ്ടായിരിക്കും. പുതിയ RE 650cc ക്രൂയിസർ സിൽവർ ഫിനിഷ് അലോയ് ഘടകങ്ങളും (ഉയർന്ന വേരിയന്റിന്) ബ്ലാക്ക്ഡ്-ഔട്ട് ട്രീറ്റ്മെന്റ് (താഴ്ന്ന വേരിയന്റിന്) ഓപ്ഷനുകളുമായും വരാൻ സാധ്യതയുണ്ട്.

ബൈക്കിന്റെ ഇൻസ്ട്രുമെന്റ് കൺസോളിന് സിൽവർ ഫിനിഷുണ്ടാകും. ഇത് അതിന്റെ സ്വിച്ചുകൾ, ക്രമീകരിക്കാൻ കഴിയാത്ത ഹാൻഡ് ലിവറുകൾ, ഫ്രണ്ട് ബ്രേക്ക് മാസ്റ്റർ സിലിണ്ടർ എന്നിവ അതിന്റെ 350 സിസി പതിപ്പില്‍ നിന്നും കടമെടുത്തേക്കാം. ടെസ്റ്റ് മോഡലിന് സമാനമായി, പുതിയ 650 സിസി ബൈക്കിന്റെ അവസാന പതിപ്പ് 100-സെക്ഷൻ സിയറ്റ് സൂം ക്രൂസ് ഫ്രണ്ട് ടയറുമായി കൂട്ടിച്ചേർക്കാൻ സാധ്യതയുണ്ട്. വരാനിരിക്കുന്ന 650 സിസി ക്രൂയിസർ ബൈക്കിനൊപ്പം കമ്പനി നിരവധി ആക്‌സസറികളും നൽകും.

Read more: സൂപ്പർ മെറ്റിയർ 650ല്‍ ഈ സംവിധാനവും; റോയല്‍ എൻഫീല്‍ഡില്‍ ഇതാദ്യം!

റോയല്‍ എൻഫീല്‍ഡ് 650 ഇരട്ടകളിൽ ഡ്യൂട്ടി ചെയ്യുന്ന അതേ 648 സിസി, സമാന്തര ഇരട്ട സിലിണ്ടർ എഞ്ചിൻ ആയിരിക്കും പുതിയ റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 നും കരുത്ത് പകരുന്നത്. ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുടെ പ്രയോജനം ലഭിക്കുന്ന മോട്ടോർ, 47PS ന്റെ പീക്ക് പവറും 52Nm ടോർക്കും നൽകുന്നു. അസിസ്റ്റും സ്ലിപ്പർ ക്ലച്ചുമുള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് ഇത് വരുന്നത്.

click me!