ടിവിഎസ് എന്‍ടോര്‍ക് 150 ഇന്ത്യയിൽ; ഏറ്റവും വേഗതയേറിയതും ആദ്യത്തെ ഹൈപ്പര്‍ സ്പോര്‍ട്ട് സ്‍കൂട്ടറും

Published : Sep 09, 2025, 08:54 PM IST
TVS Ntorq 150

Synopsis

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഹൈപ്പര്‍ സ്പോര്‍ട്ട് സ്കൂട്ടറായ ടിവിഎസ് എന്‍ടോര്‍ക് 150 വിപണിയില്‍. സ്റ്റെല്‍ത്ത് വിമാനങ്ങളുടെ രൂപകല്‍പനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ സ്കൂട്ടറിന് 149.7സിസി റേസ് ട്യൂണ്‍ ചെയ്ത എഞ്ചിനാണ് കരുത്ത് പകരുന്നത്. 

ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം), ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഹൈപ്പര്‍ സ്പോര്‍ട്ട് സ്കൂട്ടറായ ടിവിഎസ് എന്‍ടോര്‍ക് 150 വിപണിയില്‍ അവതരിപ്പിച്ചു. സ്റ്റെല്‍ത്ത് വിമാനങ്ങളുടെ രൂപകല്‍പനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ സ്കൂട്ടറിന് 149.7സിസി റേസ് ട്യൂണ്‍ ചെയ്ത എഞ്ചിനാണ് കരുത്ത് പകരുന്നത്. പുതിയ തലമുറയിലെ റൈഡര്‍മാരെ ലക്ഷ്യമിട്ട് ഉയര്‍ന്ന പ്രകടനവും സ്പോര്‍ട്ടി സൗന്ദര്യവും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് ടിവിഎസ് എന്‍ടോര്‍ക് 150 രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ടിവിഎസ് എന്‍ടോര്‍ക് 150 രണ്ട് വേരിയന്‍റുകളില്‍ മൂന്ന് നിറങ്ങളിൽ ലഭ്യമാകും. ഇന്ത്യയൊട്ടാകെ 1,19,000 രൂപ എക്സ്ഷോറൂം പ്രത്യേക പ്രാരംഭ വിലയില്‍ പുതിയ എന്‍ടോര്‍ക് മോഡല്‍ ലഭ്യമാകും.

എപ്പോഴും അത്ഭുതം ജനിപ്പിക്കുന്ന ടിവിഎസ് എന്‍ടോര്‍ക്കിന്‍റെ പ്രയാണത്തിന് ഒരു ഭാവി മുതല്‍ക്കൂട്ടായിരിക്കും ഈ പുതിയ സ്കൂട്ടര്‍ എന്ന് കമ്പനി പറയുന്നു. ഇതിലുള്ള മള്‍ട്ടി പോയിന്‍റ് പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എയറോഡൈനാമിക് വിങ്ലെറ്റുകള്‍, കളേര്‍ഡ് അലോയ് വീലുകള്‍, സിഗ്നേച്ചര്‍ മഫ്ളര്‍ നോട്ട് എന്നിവ ഇതിന്‍റെ റേസിങ് ഡിഎന്‍എക്ക് ഊന്നല്‍ നല്‍കുമ്പോള്‍, അലക്സ, സ്മാര്‍ട്ട് വാച്ച് എന്നിവയുമായുള്ള സംയോജനവും ലൈവ് ട്രാക്കിങ്, നാവിഗേഷന്‍, ഒടിഎ അപ്ഡേറ്റുകള്‍ എന്നിവയുള്‍പ്പെടെ 50ലധികം സ്മാര്‍ട്ട് ഫീച്ചറുകളുള്ള ഹൈ-റെസല്യൂഷന്‍ ടിഎഫ്ടി ക്ലസ്റ്ററും ഈ വിഭാഗത്തിലെ ഏറ്റവും നൂതനമായ സ്കൂട്ടറാക്കി ടിവിഎസ് എന്‍ടോര്‍ക് 150നെ മാറ്റുന്നു.

7,000 ആര്‍പിഎമ്മില്‍ 13.2 പിഎസ് പവറും 5,500 ആര്‍പിഎമ്മില്‍ 14.2 എന്‍എം ടോര്‍ക്കും നല്‍കുന്ന 149.7സിസി, എയര്‍-കൂള്‍ഡ്, ഒ3സി ടെക് എഞ്ചിനാണ് ടിവിഎസ് എന്‍ടോര്‍ക് 150ക്ക് കരുത്തേകുന്നത്. വെറും 6.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 60 കി.മീ/മണിക്കൂര്‍ വരെ വേഗത കൈവരിക്കാനും 104 കി.മീ/മണിക്കൂര്‍ ടോപ്പ് സ്പീഡിലെത്താനും ഇതിന് സാധിക്കും. ഈ വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ സ്കൂട്ടര്‍ കൂടിയാണിത്.

ഹൈ-റെസല്യൂഷന്‍ ടിഎഫ്ടി ക്ലസ്റ്ററും ടിവിഎസ് സ്മാര്‍ട്ട്കണക്റ്റും ഉള്‍ക്കൊള്ളുന്ന ടിവിഎസ് എന്‍ടോര്‍ക് 150, അലക്സ ആന്‍ഡ് സ്മാര്‍ട്ട് വാച്ച് ഇന്‍റഗ്രേഷന്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, വെഹിക്കിള്‍ ട്രാക്കിങ്, അവസാനമായി പാര്‍ക്ക് ചെയ്ത സ്ഥലം, കോള്‍/മെസ്സേജ്/സോഷ്യല്‍ മീഡിയ അലേര്‍ട്ടുകള്‍, റൈഡ് മോഡുകള്‍, ഒടിഎ അപ്ഡേറ്റുകള്‍, കസ്റ്റം വിഡ്ജെറ്റുകള്‍ എന്നിവയുള്‍പ്പെടെ 50ലധികം കണക്റ്റഡ് ഫീച്ചറുകള്‍ നല്‍കുന്നു. 4-വേ നാവിഗേഷന്‍ സ്വിച്ചും ഇന്‍റഗ്രേറ്റഡ് ടെലിമാറ്റിക്സും ഉള്ള അഡാപ്റ്റീവ് ടിഎഫ്ടി ഡിസ്പ്ലേ ടിവിഎസ് എന്‍ടോര്‍ക് 150യെ ഇന്ത്യയിലെ ഏറ്റവും നൂതനമായ സ്കൂട്ടര്‍ ഇന്‍റര്‍ഫേസാക്കി മാറ്റുന്നു.

എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ (സെഗ്മെന്‍റില്‍ ആദ്യത്തേത്), ക്രാഷ് ആന്‍ഡ് തെഫ്റ്റ് അലേര്‍ട്ടുകള്‍, ഹസാര്‍ഡ് ലാമ്പുകള്‍, എമര്‍ജന്‍സി ബ്രേക്ക് മുന്നറിയിപ്പ്, ഫോളോ-മീ ഹെഡ്ലാമ്പുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ സ്കൂട്ടര്‍ റൈഡറെ ഏറെ ആത്മവിശ്വാസത്തോടെ റൈഡിങിന് അനുവദിക്കും. ടെലിസ്കോപ്പിക് സസ്പെന്‍ഷന്‍, ക്രമീകരിക്കാവുന്ന ബ്രേക്ക് ലിവറുകള്‍, പേറ്റന്‍റ് നേടിയ ഇ-ഇസെഡ് സെന്‍റര്‍ സ്റ്റാന്‍ഡ്, 22 ലിറ്റര്‍ അണ്ടര്‍-സീറ്റ് സ്റ്റോറേജ് എന്നിവയിലൂടെ മികച്ച സൗകര്യവും ടിവിഎസ് എന്‍ടോര്‍ക് 150 ഉറപ്പാക്കുന്നു.

രണ്ട് ദശലക്ഷത്തിലധികം എന്‍ടോര്‍ക്കിയന്‍സും 50 സ്വയം നിയന്ത്രിത റൈഡ് ഗ്രൂപ്പുകളും കമ്മ്യൂണിറ്റികളുമാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയവും ഐതിഹാസികവുമായ ഓട്ടോമോട്ടീവ് ബ്രാന്‍ഡുകളിലൊന്നിനും അതിന്‍റെ റൈഡര്‍മാര്‍ക്കും ഇടയില്‍ കെട്ടിപ്പടുത്തിരിക്കുന്ന ബന്ധത്തെ നിര്‍വചിക്കുന്നതതെന്ന് ലോഞ്ചിങ് ചടങ്ങില്‍ സംസാരിച്ച ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്‍റും കമ്മ്യൂട്ടര്‍ ആന്‍ഡ് ഇവി ബിസിനസ് കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ആന്‍ഡ് മീഡിയ ഹെഡുമായ അനിരുദ്ധ ഹല്‍ദര്‍ പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പര്‍ സ്പോര്‍ട്ട് സ്കൂട്ടറായ ടിവിഎസ് എന്‍ടോര്‍ക് 150 അതിന്‍റെ ഹൈപ്പര്‍ ഫ്യൂച്ചറിസ്റ്റിക് ഡിസൈനും ഹൈപ്പര്‍ ട്യൂണ്‍ഡ് പെര്‍ഫോമന്‍സും ഹൈപ്പര്‍ കണക്റ്റഡ് ടെക്കും ഉപയോഗിച്ച് അതിന്‍റെ റൈഡര്‍മാരെ ത്രസിപ്പിക്കുകയും ടിവിഎസ് എന്‍ടോര്‍ക് ബ്രാന്‍ഡ് ഫ്രാഞ്ചൈസിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

PREV
Read more Articles on
click me!

Recommended Stories

റോയൽ എൻഫീൽഡ് ബൈക്ക് വില കുറയുമോ? ഈ മോഡലുകൾക്ക് ജിഎസ്‍ടി കുറയ്ക്കണമെന്ന് ആവശ്യം
ട്രയംഫ് സ്‌ക്രാംബ്ലർ 400 X: ഡിസംബറിൽ അപ്രതീക്ഷിത നേട്ടം