
ഇന്ത്യൻ വിപണിയിൽ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ യമഹയ്ക്ക് FZ മോട്ടോർസൈക്കിളുകളുടെ ഒരു നീണ്ട പരമ്പരയുണ്ട്. ഇപ്പോൾ കമ്പനി വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി ഒരു പുതിയ ബൈക്ക് പുറത്തിറക്കാൻ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോട്ടുകൾ. ഈ ശ്രേണിയിൽ, ഇന്ത്യയിലെ 'ഏറ്റവും പുതിയ' ട്രീറ്റ്‌മെന്റുള്ള ഒരു പുതിയ FZ മോട്ടോർസൈക്കിളിന്റെ രൂപകൽപ്പനയ്ക്ക് യമഹ പേറ്റന്റ് നേടിയിട്ടുണ്ട്. യമഹ പേറ്റന്റ് ചെയ്ത പുതിയ രൂപകൽപ്പനയിൽ ഇന്ധന ടാങ്കിൽ ഫാൻസി സ്റ്റൈലിംഗ് ഘടകങ്ങൾ ഇല്ല.
ഈ ഡിസൈൻ പേറ്റന്‍റ് ഒരു പുതിയ ഹൈബ്രിഡ് പവർട്രെയിൻ സ്വീകരിക്കുന്നതായിട്ടാണ് റിപ്പോട്ടുകൾ. ഇത് യമഹ FZ-S Fi ഹൈബ്രിഡിന്റെ താങ്ങാനാവുന്ന വിലയിൽ ഒരു പതിപ്പ് പുറത്തിറക്കിയേക്കുമെന്ന് സൂചന നൽകുന്നു. ടിഎഫ്‍ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പോലുള്ള ചില ഫാൻസി സവിശേഷതകളില്ലാതെ കമ്പനി ഒരു പുതിയ FZ-S Fi ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കിയേക്കാം എന്നാണ് റിപ്പോട്ടുകൾ.
ഹൈബ്രിഡ് പവർട്രെയിനുള്ള ഇന്ത്യയിലെ ആദ്യത്തെ 150 സിസി മോട്ടോർസൈക്കിളാണ് യമഹ FZ-S Fi ഹൈബ്രിഡ്. ഈ 149 സിസി ബ്ലൂ കോർ എഞ്ചിനിൽ യമഹയുടെ സ്റ്റാർട്ടർ മോട്ടോർ ജനറേറ്ററും സ്റ്റോപ്പ്/സ്റ്റാർട്ട് സിസ്റ്റവും സജ്ജീകരിച്ചിരിക്കുന്നു. ബ്ലൂ കോർ സാങ്കേതികവിദ്യ ഉപയോഗിച്ച്, ബൈക്കിന്‍റെ ഇന്ധനക്ഷമത വളരെ മികച്ചതാണ്.
അതേസമയം കമ്പനിക്ക് ഇന്ത്യയിൽ മികച്ച വിൽപ്പനയാണ് ലഭിക്കുന്നത്. 2025 ഏപ്രിലിലെ വിൽപ്പനയെക്കുറിച്ച് പറയുകയാണെങ്കിൽ യമഹ റേ ഇസെഡ്ആർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഈ കാലയളവിൽ യമഹ റെയ്‌സെഡ്ആർ മൊത്തം 14,183 യൂണിറ്റ് സ്‌കൂട്ടറുകൾ വിറ്റഴിച്ചു. 0.91 ശതമാനമാണ് വാർഷിക വളർച്ച. അതേസമയം കൃത്യം ഒരുവർഷം മുമ്പ്, അതായത് 2024 ഏപ്രിലിൽ, ഈ കണക്ക് 14,055 യൂണിറ്റായിരുന്നു. ഈ വിൽപ്പനകളുടെ അടിസ്ഥാനത്തിൽ, യമഹ റെയ്‌സെഡ്‌ആറിന്റെ മാത്രം വിപണി വിഹിതം 30.29 ശതമാനത്തിലെത്തി.
ഈ വിൽപ്പന പട്ടികയിൽ യമഹ FZ രണ്ടാം സ്ഥാനത്താണ്. ഈ കാലയളവിൽ യമഹ FZ മൊത്തം 13,482 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. വാർഷികാടിസ്ഥാനത്തിൽ 2.15 ശതമാനം ഇടിവ്. ഈ വിൽപ്പന പട്ടികയിൽ യമഹ എംടി 15 മൂന്നാം സ്ഥാനത്താണ്. ഈ കാലയളവിൽ യമഹ എംടി 15 മൊത്തം 7,025 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. വാർഷികാടിസ്ഥാനത്തിൽ 47.41 ശതമാനം ഇടിവ്. ഈ യമഹ ഫാസിനോ ഈ വിൽപ്പന പട്ടികയിൽ നാലാം സ്ഥാനത്താണ്. ഈ കാലയളവിൽ യമഹ ഫാസിനോ മൊത്തം 5,678 യൂണിറ്റ് സ്‍കൂട്ടറുകൾ വിറ്റു, വാർഷികാടിസ്ഥാനത്തിൽ 35.65 ശതമാനം ഇടിവ്.