പുതിയ ഫോഴ്‌സ് 2.0 സ്‌കൂട്ടര്‍ തായ്‍വാനില്‍ പുറത്തിറക്കി യമഹ

By Web TeamFirst Published Oct 22, 2021, 5:11 PM IST
Highlights

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ പുതിയ ഫോഴ്‌സ് 2.0 മാക്‌സി സ്റ്റൈൽ സ്‌കൂട്ടർ അവതരിപ്പിച്ചു. തായ്‌വാന്‍ വിപണിയിലാണ് വാഹനത്തിന്‍റെ അവതരണം എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ പുതിയ ഫോഴ്‌സ് 2.0 മാക്‌സി സ്റ്റൈൽ സ്‌കൂട്ടർ അവതരിപ്പിച്ചു. തായ്‌വാന്‍ വിപണിയിലാണ് വാഹനത്തിന്‍റെ അവതരണം എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിൽ കഴിഞ്ഞ മാസം അവതരിപ്പിച്ച എയറോക്‌സ് 155 അടിസ്ഥാനമാക്കി നിർമിച്ച മോഡലാണ് ഫോഴ്‌സ് എന്നാണ് റിപ്പോർട്ടുകള്‍.

TWD 99,000 ആണ് തായ്‌വാനിൽ പുതിയ ഫോഴ്‌സ് 2.0 സ്‌കൂട്ടറിന്റെ വില. ഇത് ഏകദേശം 2.66 ലക്ഷം ഇന്ത്യന്‍ രൂപയോളം വരും. ഇന്ത്യയിൽ 1.29 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയിലാണ് എയറോക്‌സ് 155 യമഹ പുറത്തിറക്കിയിരിക്കുന്നത്. 13 ഇഞ്ച് അലോയ് വീലുകളിലാണ് പുതിയ യമഹ ഫോഴ്‌സ് 2.0 മോഡലിന് ലഭിക്കുന്നത്.

പുതിയ ഫോഴ്‌സിന്റെ വീൽബേസ് 1405 മില്ലീമീറ്ററിൽ നിന്നും 1340 മില്ലീമീറ്ററാക്കി കമ്പനി കുറച്ചു. എന്നാൽ, സീറ്റ് ഉയരം 805 മില്ലീമീറ്ററിൽ നിന്നും 815 മില്ലീമീറ്ററായി കൂട്ടി. മൊത്തത്തിലുള്ള അളവുകൾ നോക്കിയാൽ 1895 mm നീളം, 760 mm വീതി, 1120 mm ഉയരം എന്നിവയാണ് സ്‌കൂട്ടറിനുള്ളത്. 155 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് ഫോഴ്‌സ് 2.0 മോഡലിനും നൽകിയിരിക്കുന്നത്. ഈ പെട്രോൾ എഞ്ചിൻ 8,000 rpm-ൽ പരമാവധി 14.8 bhp കരുത്തും 6,500 rpm-ൽ 14 Nm ടോർക്കും ഉത്പാദിപ്പിക്കും. 45 കിലോമീറ്റര്‍ മൈലേജ് നല്‍കാനും ശേഷിയുളളതാണ് പുതിയ സ്‍കൂട്ടര്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കൂടുതല്‍ സുരക്ഷക്കായി ഡ്യുവല്‍ ചാനല്‍ എബിഎസ് സംവിധാനവും പുതിയ ഫോഴ്സ് 2.0 മാക്സി സൈറ്റല്‍ സ്കൂട്ടറില്‍ യമഹ വാക്ദാനം ചെയ്യുന്നുണ്ട്.  2021 യമഹ ഫോഴ്സ് 155 സിസി സ്‍കൂട്ടറിന് ഹാലൊജൻ ഹെഡ്‌ലൈറ്റ്, ടേൺ ഇൻഡിക്കേറ്റർ സജ്ജീകരണവുമാണ് ലഭിക്കുന്നത്.

click me!