പുതിയ XSR900 അവതരിപ്പിച്ച് യമഹ

By Web TeamFirst Published Nov 6, 2021, 8:50 PM IST
Highlights

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ പുതിയ 2022 XSR900 അന്താരാഷ്ട്ര വിപണികൾക്കായി അവതരിപ്പിച്ചു.  നിരവധി അപ്‌ഡേറ്റുകളോടെയാണ് ഈ പുതിയ സ്‌പോർട്‌സ് ബൈക്ക് എത്തുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ(Yamaha) പുതിയ 2022 XSR900 അന്താരാഷ്ട്ര വിപണികൾക്കായി അവതരിപ്പിച്ചു. നിരവധി അപ്‌ഡേറ്റുകളോടെയാണ് ഈ പുതിയ സ്‌പോർട്‌സ് ബൈക്ക് (Sports bike) എത്തുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ അലുമിനിയം ഫ്രെയിം ഉപയോഗിച്ച് ബൈക്ക് അപ്‌ഡേറ്റ് ചെയ്‍തിട്ടുണ്ട്. ഇത് ബൈക്കിന്റെ ഭാരം കുറയ്ക്കുകയും ഹാൻഡ്‌ലിംഗ് മെച്ചപ്പെടുത്തുകയും ചെയ്‍തതായി കമ്പനി അവകാശപ്പെടുന്നു. പുതിയ അലുമിനിയം ഫ്രെയിം കൂടുതൽ ദൃഢത വാഗ്ദാനം ചെയ്യുമെന്നും കമ്പനി പറയുന്നു. അതിനുപുറമെ, പുതിയ ബൈക്കിന്റെ വീൽബേസ് നീളമുള്ളതാക്കിയും കമ്പനി പരിഷ്‍കരിച്ചിട്ടുണ്ട്. ഒപ്പം ബൈക്കിനെ സ്പോർട്ടിയറും കൂടുതൽ പ്രതികരിക്കുന്നതുമാക്കാന്‍ ഹെഡ്സ്റ്റോക്കും നവീകരിച്ചിരിക്കുന്നു.

70-കളിൽ പ്രചോദനം ഉൾക്കൊണ്ട രൂപകല്പനയും രൂപവുമാണ് ബൈക്കിന്റെ പ്രധാന ഡിസൈന്‍ സവിശേഷത. ഗോൾഡൻ ഫ്രണ്ട് ഫോർക്കും വീലുകളുമുള്ള താരതമ്യേന വിശാലമായ സെറ്റ് ഹാൻഡിൽബാർ ഉണ്ട്. പുതിയ ബൈക്കിൽ ഇന്ധന ടാങ്കും ടെയിൽ ഭാഗവും പുനർനിർമ്മിച്ചിട്ടുണ്ട്. ഏറ്റവും പുതിയ അപ്‌ഡേറ്റിനൊപ്പം, ബൈക്കിന് പൂർണ്ണ എൽഇഡി ലൈറ്റിംഗ് പാക്കേജും ലഭിച്ചു.

ഒരു വലിയ 889 സിസി എഞ്ചിനാണ് പുതുക്കിയ ബൈക്കിന്റെ ഹൃദയം. ഇത് മുമ്പത്തെ 846 സിസി യൂണിറ്റിന് പകരമായി എത്തുന്നു. ഈ എഞ്ചിൻ 4bhp കൂടുതൽ കരുത്തും വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ 117.3bhp കരുത്ത് ആണ് ഈ എഞ്ചിന്‍ സൃഷ്‍ടിക്കുന്നത്. പുതുക്കിയ പവർട്രെയിനിന് പുറമേ, ബ്രെംബോ റേഡിയൽ മാസ്റ്റർ സിലിണ്ടറും ക്രമീകരിക്കാവുന്ന ലിവറും ഉപയോഗിച്ച് ബ്രേക്കിംഗ് സജ്ജീകരണവും അപ്‌ഡേറ്റ് ചെയ്‍തിട്ടുണ്ട്.

സസ്പെൻഷൻ ചുമതലകൾക്കായി, പൂർണ്ണമായി ക്രമീകരിക്കാവുന്ന KYB സ്വർണ്ണ ആനോഡൈസ്ഡ് ഫോർക്കുകളും ക്രമീകരിക്കാവുന്ന KYB മോണോഷോക്കും ഉപയോഗിക്കുന്നത് തുടരുന്നു. മുൻ മോഡലിൽ കണ്ടെത്തിയ റൗണ്ട് എൽസിഡി യൂണിറ്റിന് പകരമായി 2022 മോഡല്‍ ബൈക്കിന് പുതിയ 3.5 ഇഞ്ച് TFT സ്‌ക്രീൻ ലഭിച്ചു.

ബൈക്കിലെ ചില പ്രധാന റൈഡർ എയിഡുകളും സുരക്ഷാ സവിശേഷതകളുമായി നാല് റൈഡ് മോഡുകൾ, ലീൻ ആംഗിൾ സെൻസിറ്റീവ് ട്രാക്ഷൻ കൺട്രോൾ, സ്ലൈഡ്, വീലി കൺട്രോൾ എന്നിവയും  ഉൾപ്പെടുന്നു. ലെജൻഡ് ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!