ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ബജറ്റ് അവതരണം പതിനൊന്നരയോടെയാണ് അവസാനിച്ചത്.

04:04 PM (IST) Feb 03
കേരള ജനതയുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റാണ് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ചതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. സമസ്തമേഖലയിലും വിലക്കയറ്റത്തിന് വഴിവെയ്ക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങളെ പിഴിയുകയാണ് എല്‍.ഡി.എഫ് സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
04:03 PM (IST) Feb 03
മദ്യത്തിന് വില കൂടുന്നത് ജനങ്ങളെ കൂടുതലായി മയക്കുമരുന്നിലേക്ക് തിരിയാൻ ഇടയാക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഇന്ധനവില വർധന പൊതു വിപണിയിൽ വിലക്കയറ്റത്തിന് ഇടയാക്കും. സാധാരണക്കാരുടെ നടുവെടിക്കുന്നതാണ് സംസ്ഥാന ബജറ്റെന്നും സുരേന്ദ്രൻ
04:02 PM (IST) Feb 03
ഡീസൽ വില വർദ്ധനവ് അംഗീകരിക്കില്ലെന്ന് പ്രൈവറ്റ് ബസ് അസോസിയേഷൻ. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധനവ് ഉൾപ്പെടെ യാത്ര നിരക്കു അടിയന്തരമായി വർദ്ധിപ്പിക്കാത്ത പക്ഷം സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ കഴിയില്ലെന്ന്
ഓൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ അറിയിച്ചു.
11:59 AM (IST) Feb 03
സംസ്ഥാനത്തിന്‍റെ ധനപ്രതിസന്ധി മറികടക്കുന്നതിനായി ബജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതി നിര്‍ദ്ദേശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല. ഇന്ധനവിലയിലെ വര്‍ദ്ധന വിലക്കയറ്റത്തിന് വഴിവക്കും. ജനങ്ങളുടെ നടു ഒടിക്കുന്ന ബജറ്റാണിതെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
11:21 AM (IST) Feb 03
ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചു.
11:17 AM (IST) Feb 03
പെട്രോൾ ഡീസൽ എന്നിവക്ക് 2 രൂപ സെസ് ഏര്‍പ്പെടുത്തി. ഇതോടെ ഇന്ധന വിലയും മദ്യ വിലയും കൂടും.
11:16 AM (IST) Feb 03
വിദേശ മദ്യങ്ങൾക്ക് സാമൂഹ്യ സുരക്ഷ സെസ് ഏര്‍പ്പെടുത്തി.
11:15 AM (IST) Feb 03
സംസ്ഥാനത്തെ ഭൂമിയുടെ ന്യായ വില കൂട്ടി. 20 ശതമാനമാണ് ഭൂമിയുടെ ന്യായ വില വര്‍ധിപ്പിച്ചത്. ഫ്ലാറ്റുകളുടെ മുദ്ര വില കൂട്ടി.
11:08 AM (IST) Feb 03
സംസ്ഥാനത്തെ മോട്ടോർ വാഹന നികുതി കൂട്ടി. മോട്ടോർ വാഹന നികുതിയിൽ 2% വർദ്ധന ഉണ്ടാകുമെന്ന് ധനമന്ത്രി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി സാധാരണ വാഹങ്ങളെ പോലെ 5 % ആക്കി കുറച്ചു. ഫാൻസി നമ്പർ സെറ്റുകൾ കൂട്ടുമെന്നും ധനമന്ത്രി അറിയിച്ചു. കോൺട്രാക്റ്റ്, സ്റ്റേജ് കാരിയർ വാഹനങ്ങളുടെ നികുതി 10% ആയി കുറച്ചു.
11:07 AM (IST) Feb 03
ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങൾക്കും ഒന്നിലധികം വീടുകൾക്കും പ്രത്യേക നികുതി കൊണ്ട് വരുമെന്ന് ധനമന്ത്രി. അത് വഴി പ്രതീക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾക്ക് ആയിരം കോടി അധിക വരുമാനമാണ്. വാണിജ്യ വ്യവസായിക ഉപഭോക്താക്കൾക്ക് വൈദ്യുതി തീരുവ ഏർപ്പെടുത്തും.
11:02 AM (IST) Feb 03
സംസ്ഥാന ബജറ്റില്‍ സാമൂഹ്യ ക്ഷേമ പെൻഷൻ കൂട്ടിയില്ല. അതേസമയം, സാമൂഹ്യ ക്ഷേമ പെൻഷൻ അനർഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 62 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
11:01 AM (IST) Feb 03
ബജറ്റ് പ്രസംഗത്തില്‍ കിഫ്ബിയെ പുകഴ്ത്തി ധനമന്ത്രി. അടിസ്ഥാന സൗകര്യ വികസനത്തിൽ അത്ഭുതകരമായ മാറ്റം വരുത്തിയ സ്ഥാപനമാണ് കിഫ്ബിയെന്ന് ധനമന്ത്രി പറഞ്ഞു. കിഫ്ബിക്കായി 74009.55 കോടി ബജറ്റില്‍ വകയിരുത്തി.
10:56 AM (IST) Feb 03
റീ ബിൽഡ് കേരളയ്ക്ക് 904 .83 കോടി രൂപ ബജറ്റില്‍ വകമാറ്റി.
10:52 AM (IST) Feb 03
മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ആകെ 50 കോടി ബജറ്റില്‍ വകയിരുത്തി. നോർക്ക വഴി ഒരു പ്രവാസികൾക്ക് പരമാവധി 100 തൊഴിൽ ദിനങ്ങള്‍ ഒരുക്കും.
10:51 AM (IST) Feb 03
അങ്കണവാടി കുട്ടികള്‍ക്ക് മുട്ടയും പാലും നല്‍കുന്നതിനായി 63.5 കോടി രൂപ വകമാറ്റി. സംസ്ഥാനത്ത് കൂടുതല്‍ ക്രെഷുകളും ഡേ കെയറുകളും ഒരുക്കുമെന്ന് ധനമന്ത്രി അറിയിച്ചു. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഡേ കെയറുകള്‍ ഒരുക്കും. ഇതിനായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
10:49 AM (IST) Feb 03
നിർഭയ പദ്ധതിക്കായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. മെൻസ്ട്രുൽ കപ്പുകൾ പ്രോത്സാഹിപ്പിക്കുമെന്നും ഇതിനായി 10 കോടി രൂപ വകമാറ്റുന്നതായി ധനമന്ത്രി അറിയിച്ചു. ജെണ്ടർ പാർക്കിനായി 10 കോടിയും ട്രാൻസ് ക്ഷേമം മഴവില്ല് പദ്ധതിക്കായി 5.02 കോടിയും വകയിരുത്തി.
10:45 AM (IST) Feb 03
പട്ടിക വർഗ കുടുംബങ്ങൾക്ക് അധിക തൊഴിൽ ദിന പദ്ധതിക്ക് 35 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതിന്‍റെ 90% ഗുണഭോക്താക്കളും വനിതകളായിരിക്കും.
10:39 AM (IST) Feb 03
പട്ടികജാതി വികസന വകുപ്പിന് 1638. 1 കോടി വകമാറ്റി. ആകെ വിഹിതം 104 കോടി അധികമാണിത്. അംബേദ്കർ ഗ്രാമവികസന പദ്ധതിക്ക് 50 കോടിയും വകമാറ്റി.
10:31 AM (IST) Feb 03
സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബായി മറ്റുമെന്നും ഇതിനായി കെയർ പോളിസി നടപ്പാക്കുമെന്നും ധനമന്ത്രി. ഇതിനായി 30 കോടി വകയിരുത്തി. സംസ്ഥാന ബജറ്റില്‍ പൈതുജനാരോഗ്യത്തിന് 2828.33 കോടി വകമാറ്റി. മുൻ വർഷത്തേക്കാൾ 196.6 കോടി അധികമാണിത്.
10:26 AM (IST) Feb 03
കലാസാംസ്കാരിക വികസനത്തിന് ബജറ്റില്‍ 183.14 കോടി രൂപ വകമാറ്റി.
10:25 AM (IST) Feb 03
വിദ്യാഭ്യാസ മേഖലയ്ക്ക് 1773.01 കോടി രൂപ അനുവദിച്ചു. ഉച്ചഭക്ഷണം പദ്ധതികൾക്ക് 344.64 കോടി ബജറ്റില്‍ വകമാറ്റി. ട്രാൻസിലേഷൻ ഗവേഷണത്തിന് 10 കോടി രൂപയും സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 252 കോടി രൂപയും അനുവദിച്ചു.
10:23 AM (IST) Feb 03
തൃശ്ശൂർ പൂരം ഉത്സവങ്ങൾക്കായി 8 കോടി സംസ്ഥാന ബജറ്റിൽ വകയിരുത്തി. തൃശ്ശൂർ പൂരം ഉൾപ്പെടെ പൈതൃക ഉത്സവങ്ങൾക്കും പ്രാദേശീക സാംസ്കാരിക സാംസ്കാരിക പദ്ധതികൾക്കുമാണ് 8 കോടി.
10:22 AM (IST) Feb 03
10:16 AM (IST) Feb 03
വ്യവസായ മേഖയിൽ അടങ്കൽ തുകയായി ബജറ്റില്‍ 1259.66 കോടി വകമാറ്റി.
10:13 AM (IST) Feb 03
എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാർജിങ് കേന്ദ്രങ്ങൾ തുടങ്ങുമെന്ന് ധനമന്ത്രി. ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾക്കായി 7.8 കോടി രൂപ ബജറ്റില്‍ വകമാറ്റി.
10:11 AM (IST) Feb 03
2026 ന് മുൻപ് എല്ലാ ജലസേചന പദ്ധതികളും കമ്മീഷൻ ചെയ്യും. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി ആകെ 525 കോടി രൂപ ബജറ്റില്‍ വകയിരുത്തു.
10:09 AM (IST) Feb 03
10:08 AM (IST) Feb 03
ശബരിമല മാസ്റ്റർ പ്ലാനിന്‍റെ വിവിധ പദ്ധതികള്‍ക്കായി 30 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
10:07 AM (IST) Feb 03
ലൈഫ് മിഷൻ 1436.26 കോടി വകമാറ്റി. ലൈഫ് മിഷൻ വഴി 322922 വീടുകൾ പൂർത്തിയാക്കിയെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.
10:06 AM (IST) Feb 03
സംസ്ഥാന ബജറ്റില്‍ കുടുംബശ്രീക്കായി 260 കോടി രൂപ വകയിരുത്തി.
10:02 AM (IST) Feb 03
വനസംരക്ഷണ പദ്ധതിക്കായി 26 കോടി മാറ്റിവെച്ചതിന് പുറമേ, ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിക്കായി 10 കോടി, കോട്ടുകാൽ ആന പുനരധിവാസ കേന്ദ്രത്തിന് 1 കോടി, ത്രിശൂർ സൂളോജിക്കൽ പാർക്കിനായി 6 കോടി, 16 വന്യജീവി സംരഷണത്തിന് 17 കോടിയും വകയിരുത്തി.
10:00 AM (IST) Feb 03
മത്സ്യ ബന്ധന ബോട്ടുകളുടെ എൻജിൻ മാറ്റാൻ ആദ്യ ഘട്ടമായി 8 കോടി അനുവദിച്ചു. കടലിൽ നിന്ന് പ്ലസ്റ്റിക് നീക്കാൻ ശുചിത്വ സാഗരത്തിന് 5 കോടി അനുവദിച്ചു. സീഫുഡ് മേഖലയിൽ നോർവേ മോഡലിൽ പദ്ധതികൾക്കായി 20 കോടി വകമാറ്റി. ഫിഷറീസ് ഇന്നൊവേഷൻ കൗൺസിൽ രൂപീകരിക്കും. ഇതിനായി ഒരു കോടി വകമാറ്റി.
09:59 AM (IST) Feb 03
09:58 AM (IST) Feb 03
09:54 AM (IST) Feb 03
നേത്രാരോഗ്യത്തിന് പദ്ധതി വഴി എല്ലാവരെയും കാഴ്ചപരിധോധനയ്ക്ക് വിധേയരാക്കും. 4 വര്‍ഷം കൊണ്ട് 'നേര്‍ക്കാഴ്ച' പദ്ധതി പൂർത്തിയാക്കും. ഇതിനായി 50 കോടി മാറ്റിവെച്ചു.
09:51 AM (IST) Feb 03
നഗരവത്കരണ തോത് ഉയർന്ന സംസ്ഥാനമാണ് കേരളം. നവകേരളത്തിന് സമഗ്രമായ നഗരനയം രൂപീകരിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കും. നഗരവത്കരണത്തിന് 300 കോടി അനുവദിച്ചെന്നും ധനമന്ത്രി അറിയിച്ചു. ഈ വര്‍ഷം കിഫ്‌ബി വഴി 100 കോടി മാറ്റി വെക്കും.
09:49 AM (IST) Feb 03
അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ 50 കോടി അനുവദിച്ചു. അഞ്ച് വർഷത്തിനകം അതിദാരിദ്ര്യം തുടച്ചുനീക്കുകയാണ് പദ്ധതി. ഇതിന്‍റെ ഭാഗമായി 64006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി നടപടി തുടങ്ങിയെന്നും ധനമന്ത്രി അറിയിച്ചു.
09:46 AM (IST) Feb 03
വർക്ക് ഫ്രം ഹോമിന് സമാനമായ പദ്ധതി ടൂറിസം മേഖലയിലും തയാറെടുപ്പുകൾക്കായി 10 കോടി വകയിരുത്തി. ഐടി റിമോർട്ട് വർക്ക് കേന്ദ്രങ്ങൾ, വർക്ക് നിയർ ഹോം കോമൺ ഫസിലിറ്റി സെന്‍ററുകൾ എന്നിവ ഒരുക്കാനായി 50 കോടി അനുവദിച്ചു. ടൂറിസം ഇടനാഴി വികസനത്തിന് 50 കോടി രൂപയും ബജറ്റില്‍ മാറ്റി വച്ചു. മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം ഗുണം ചെയ്തെന്നും വ്യവസായം മുതൽ വിദ്യാഭ്യാസം വരെ സമഗ്ര മേഖലയിൽ ഉണർവ്വ് ഉണ്ടാക്കിയെന്നും ധനമന്ത്രി പറഞ്ഞു.
09:38 AM (IST) Feb 03
വിഴിഞ്ഞം തുറമുഖം വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ധനമന്ത്രി. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴിക്കായി കിഫ്‌ബി വഴി 1000 കോടി അനുവദിച്ചു. ഇടനാഴിക്ക് ഒപ്പം താമസ സൗകര്യങ്ങളും ഒരുക്കും.
09:33 AM (IST) Feb 03
കേരളത്തിലെ സര്‍വകലാശാലകളും അന്താരാഷ്ട്ര സര്‍വകലാശാലകളും തമ്മിലുള്ള സ്റ്റുഡന്‍റ് എസ്‌ചേഞ്ച് പദ്ധതിക്കായി 10 കോടി മാറ്റിവെച്ചു.