ദേ പിന്നേം കൂടി! ജവാന് കൂടിയത് 20, ഇനി 630 കൊടുക്കണം, ഓൾഡ് മങ്കടക്കം പ്രീമിയത്തിന് പിന്നേം കൂടും

Published : Feb 03, 2023, 01:27 PM ISTUpdated : Jul 16, 2023, 11:11 PM IST
ദേ പിന്നേം കൂടി! ജവാന് കൂടിയത് 20, ഇനി 630 കൊടുക്കണം, ഓൾഡ് മങ്കടക്കം പ്രീമിയത്തിന് പിന്നേം കൂടും

Synopsis

ഇപ്പോൾ 610 രൂപയ്ക്ക് ലഭിക്കുന്ന ജവാൻ റം ഒരു ലിറ്റർ ബോട്ടിലിന് ഇനി 630 രൂപയാകും. 999 രൂപ വരെ വിലയുള്ള എല്ലാ മദ്യങ്ങൾക്കും ബോട്ടിലിന് 20 രൂപയാണ് കൂടുക 

തിരുവനന്തപുരം :  ബജറ്റ് പ്രഖ്യാപനം നടപ്പാകുന്നതോടെ സംസ്ഥാനത്ത് എല്ലാ മദ്യങ്ങൾക്കും വില വർധിക്കും. ഇപ്പോൾ 610 രൂപയ്ക്ക് ലഭിക്കുന്ന ജവാൻ റം ഒരു ലിറ്റർ ബോട്ടിലിന് ഇനി 630 രൂപയാകും. 999 രൂപ വരെ വിലയുള്ള എല്ലാ മദ്യങ്ങൾക്കും ബോട്ടിലിന് 20 രൂപയാണ് കൂടുക. ആയിരം രൂപ മുതൽ വിലയുള്ള മദ്യങ്ങൾക്ക് 40 രൂപ കൂടും. 1210 രൂപ വിലയുള്ള ഒരു ലിറ്റർ ഓൾഡ് മങ്ക് റമ്മിന് ഇനി 1250 രൂപ നൽകണം. 

മദ്യത്തിൽ ജനപ്രിയ ബ്രാൻഡുകൾക്ക് വരുന്ന
വില വ്യത്യാസം ഇങ്ങനെ
 

ബ്രാൻഡ്                                             ഇപ്പോഴത്തെ വില                                      പുതുക്കിയ വില

ജവാൻ റം                                              610                                                                      630
 
ഓൾഡ് മങ്ക് (ഒരു ലിറ്റർ)                        1210                                                                    1250    

സെലിബ്രെഷൻ റം (ലിറ്റർ)                    770                                                                       790  

എംഎച്ച് (ലിറ്റർ)                                       1040                                                                     1080  

ജെഡിഎഫ് (ലിറ്റർ)                            1000                                                                    1040  

 

 

 

PREV
click me!

Recommended Stories

വിമാനാപകടത്തിൽ നഷ്ടപരിഹാരം എത്ര? ഒരു യാത്രക്കാരന് 1.4 കോടി രൂപ വരെയെന്ന് ചട്ടം, ഇൻഷുറൻസ് ലഭിക്കുമോ...
'കേരളം വേറെ രാജ്യമായി കാണാനാഗ്രഹിക്കുന്നയാൾ', പരാമർശത്തിൽ സുരേന്ദ്രന് റിയാസിൻ്റെ മറുപടി; മാലിന്യം നിറഞ്ഞ മനസ്