Budget 2022 : Analysis : കേന്ദ്ര ബജറ്റ് നിരാശജനകം, ജനജീവിതം ദുസഹമാക്കുന്നതെന്നും വി ഡി സതീശൻ

Published : Feb 01, 2022, 03:41 PM ISTUpdated : Feb 01, 2022, 04:14 PM IST
Budget 2022 : Analysis : കേന്ദ്ര ബജറ്റ് നിരാശജനകം, ജനജീവിതം ദുസഹമാക്കുന്നതെന്നും വി ഡി സതീശൻ

Synopsis

വന്ദേഭാരത് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ റെയിലിൽ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് (Union Budget 2022) ജനജീവിതം ദുസഹമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheesan). ബജറ്റ് നിരാശജനകമാണ്. വിത്തെടുത്തു കുത്തിയാണ് മുന്നോട്ടു പോകുന്നതെന്നും സാമ്പത്തിക നില മെച്ചപ്പെട്ടു എന്നത് തെറ്റായ കാര്യമാണെന്നും സതീശന്‍ പറഞ്ഞു. സ്റ്റോക്ക് മാർക്കറ്റ്, സ്റ്റാർട്ട് അപ്പ് അവകാശവാദങ്ങൾക്കെതിരെയും വിമർശനം.

സ്റ്റോക്ക് മാർക്കറ്റ് കുമിളകൾ ഉണ്ടാക്കുന്ന രീതിയിൽ പോവുന്നുവെന്ന് വി ഡി സതീശൻ വിമര്‍ശിച്ചു. ബജറ്റിലെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ പ്രഖ്യപനങ്ങളെ സ്വാഗതം ചെയ്യുന്നു. വന്ദേഭാരത് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ റെയിലിൽ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ജിഎസ്ടി നഷ്ടപരിഹാര വിഹിതം സംസ്ഥാനത്തിന് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ ജിഎസ്ടി വരുമാനം വർധിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ നികുതി വരുമാനം കുറഞ്ഞത് കെടുകാര്യസ്ഥത കൊണ്ടാണ്. കെ റെയിൽ പദ്ധതിക്ക് അനുമതി കൊടുക്കരുത് എന്നാണ് പ്രതിപക്ഷ ആവശ്യം. വന്നില്ലെങ്കിൽ നല്ലകാര്യം. കേരളം രക്ഷപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV
Read more Articles on
click me!

Recommended Stories

വിമാനാപകടത്തിൽ നഷ്ടപരിഹാരം എത്ര? ഒരു യാത്രക്കാരന് 1.4 കോടി രൂപ വരെയെന്ന് ചട്ടം, ഇൻഷുറൻസ് ലഭിക്കുമോ...
'കേരളം വേറെ രാജ്യമായി കാണാനാഗ്രഹിക്കുന്നയാൾ', പരാമർശത്തിൽ സുരേന്ദ്രന് റിയാസിൻ്റെ മറുപടി; മാലിന്യം നിറഞ്ഞ മനസ്