'നവ ഇന്ത്യക്ക് ഏറെ പ്രധാനം'; 5 കാര്യങ്ങൾ എണ്ണിപ്പറഞ്ഞ് ബജറ്റിനെ വാഴ്ത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Published : Feb 01, 2023, 04:23 PM ISTUpdated : Feb 01, 2023, 06:07 PM IST
'നവ ഇന്ത്യക്ക് ഏറെ പ്രധാനം'; 5 കാര്യങ്ങൾ എണ്ണിപ്പറഞ്ഞ് ബജറ്റിനെ വാഴ്ത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Synopsis

കൊവിഡും യൂറോപ്യൻ യുദ്ധവുമടക്കമുള്ള വലിയ പ്രതിസന്ധികളുടെ നടുവിൽ നിന്ന് ആ കൊടുങ്കാറ്റിന്‍റെ മറുവശത്ത് ജനങ്ങളെ എത്തിച്ചതിനും പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നന്ദി പറയുന്നു എന്നും രാജീവ് ചന്ദ്രശേഖർ

ദില്ലി: നവ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ സുപ്രധാനമായ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ  അവതരിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. മൂലധനം , ഡിജിറ്റലൈസേഷൻ, ആധുനിക നഗരങ്ങൾ, യുവാക്കൾക്ക് നൈപുണ്യ നിക്ഷേപം, ഇടത്തരക്കാരുടെ നികുതി കുറക്കൽ എന്നീ അഞ്ച് നടപടികൾ എടുത്തുപറഞ്ഞ കേന്ദ്രമന്ത്രി, വിപുലമായ ഇളവുകൾക്കൊപ്പം എല്ലാവർക്കും പിന്തുണയും അവസരങ്ങളും ബജറ്റ് 2023 ഉറപ്പാക്കുന്നു എന്നും ചൂണ്ടികാട്ടി. കൊവിഡും യൂറോപ്യൻ യുദ്ധവുമടക്കമുള്ള വലിയ പ്രതിസന്ധികളുടെ നടുവിൽ നിന്ന് ആ കൊടുങ്കാറ്റിന്‍റെ മറുവശത്ത് ജനങ്ങളെ എത്തിച്ചതിനും പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നന്ദി പറയുന്നു എന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

സ്ത്രീകള്‍ക്കും മുതിർന്ന പൗരൻമാർക്കും കൂടുതൽ പലിശ കിട്ടും,നിക്ഷേപിക്കാവുന്ന തുക ഇരട്ടിയാക്കി ബജറ്റ് പ്രഖ്യാപനം

രാജീവ് ചന്ദ്രശേഖറിന്‍റെ വാക്കുകൾ

ലോകത്തെ വലിയൊരു സാമ്പത്തിക ശക്തിയായി ഉയർന്നുകൊണ്ടിരിക്കുന്ന നവ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ സുപ്രധാനമായ ഒരു ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചത്. മൂലധനം , ഡിജിറ്റലൈസേഷൻ, ആധുനിക നഗരങ്ങൾ, യുവാക്കൾക്ക് നൈപുണ്യ നിക്ഷേപം, ഇടത്തരക്കാരുടെ നികുതി കുറക്കൽ തുടങ്ങി വിപുലമായ ഇളവുകൾക്കൊപ്പം എല്ലാവർക്കും പിന്തുണയും അവസരങ്ങളും ബജറ്റ് 2023 ഉറപ്പാക്കുന്നു.

ലോക രാഷ്ട്രങ്ങൾ രണ്ട് വർഷത്തെ കൊവിഡ് മഹാമാരിയുടെയും യൂറോപ്യൻ യുദ്ധത്തിന്റെയും പ്രത്യാഘാതങ്ങളിൽ നിന്ന് കരകയറാനുള്ള പോരാട്ടത്തിൽ മുഴുകുമ്പോൾ , പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യ ശക്തമായ സമ്പദ്‌വ്യവസ്ഥ ഉയർത്തുകയും രാജ്യത്തെ മധ്യവർഗത്തിന് നികുതിയിളവ് നൽകുകയും കർഷകർക്കും എം എസ് എം ഇകൾക്കും കൂടുതൽ ആനുകൂല്യങ്ങൾ  ഉറപ്പാക്കുകയും ചെയ്യുന്നു. ഇന്ത്യയും ഇന്ത്യക്കാരും അഭിമുഖീകരിച്ച എക്കാലത്തെയും മോശമായ ഈ പ്രതിസന്ധികൾക്ക് നടുവിൽ നിന്ന് സമർത്ഥമായി ഉയർന്നുവന്നതിനും ആ കൊടുങ്കാറ്റിന്‍റെ മറുവശത്ത് ജനങ്ങളെ എത്തിച്ചതിനും പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നന്ദി പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

വിമാനാപകടത്തിൽ നഷ്ടപരിഹാരം എത്ര? ഒരു യാത്രക്കാരന് 1.4 കോടി രൂപ വരെയെന്ന് ചട്ടം, ഇൻഷുറൻസ് ലഭിക്കുമോ...
'കേരളം വേറെ രാജ്യമായി കാണാനാഗ്രഹിക്കുന്നയാൾ', പരാമർശത്തിൽ സുരേന്ദ്രന് റിയാസിൻ്റെ മറുപടി; മാലിന്യം നിറഞ്ഞ മനസ്