Kerala Budget 2023 : ഹ്രസ്വകാല ഫെലോഷിപ്പ് 10 കോടി, സ്റ്റാർട്ട് അപ്പ് മിഷന് 90.5 കോടി

By Web TeamFirst Published Feb 3, 2023, 12:55 PM IST
Highlights

പ്രതിവർഷം ലോകത്തിലെ മികച്ച 200 സർവ്വകലാശാലകളിൽ ഹ്രസ്വകാല ​ഗവേഷണ അസൈൻമെന്റുകൾ നേടുന്ന 100 ​ഗവേഷകരുടെ  യാത്രാ ചെലവുകളും ജീവിത ചെലവുകളും പിന്തുണക്കുന്നതിനായി ഒരു ഹ്രസ്വകാല ഫെലോഷിപ്പ് ആരംഭിക്കും.


തിരുവനന്തപുരം: സിലിക്കൺ വാലി ഉൾപ്പെടെയുള്ള ലോകത്തിലെ നിരവധി വ്യാവസായിക മേഖലകളുടെ വികസനത്തിൽ സർവ്വകലാശാലകൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇത്തരത്തിൽ ട്രാൻസ്ലേഷൽ ​ഗവേഷണവും വ്യാവസായിക ബന്ധവുമുള്ള അന്താരാഷ്ട്ര സർവ്വകലാശാലകളുമായി കേരളത്തിലെ സർവ്വകലാശാലകൾക്ക് സമ്പർക്കമുണ്ടാകണം. ഇതിനായി കേരളത്തിലെ സർവ്വകലാശാലകളും അന്താരാഷ്ട്ര സർവ്വകലാശാലകളും തമ്മിൽ അധ്യാപക വിദ്യാർത്ഥികളുടെ എക്സ്ചേഞ്ച് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. 

പ്രതിവർഷം ലോകത്തിലെ മികച്ച 200 സർവ്വകലാശാലകളിൽ ഹ്രസ്വകാല ​ഗവേഷണ അസൈൻമെന്റുകൾ നേടുന്ന 100 ​ഗവേഷകരുടെ  യാത്രാ ചെലവുകളും ജീവിത ചെലവുകളും പിന്തുണക്കുന്നതിനായി ഒരു ഹ്രസ്വകാല ഫെലോഷിപ്പ് ആരംഭിക്കും. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ കീഴിലുള്ള വിദ​ഗ്ധ സമിതിയായിരിക്കും തെരഞ്ഞെടുപ്പ് മാനദണ്ഡം നിശ്ചയിക്കുന്നത്. ഇതിനായി പത്ത് കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. 

കെ ഫോണിന് 100 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി.  സ്റ്റാർട്ട് അപ്പ് മിഷന്  90.5 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു. ടെക്നോ പാർക്കിന് 26 കോടി രൂപയും ഇൻഫോപാർക്കിന് 35 കോടി രൂപയും മാറ്റിവച്ചു. ആകെ 120.5കോടി രൂപയാണ് ഈ മേഖലക്കായി വകയിരുത്തിയിട്ടുള്ളത്. ലൈഫ് മിഷൻ പദ്ധതിക്കായി ബജറ്റിൽ 1436.26 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ലൈഫ് മിഷൻ പദ്ധതിയിൽ ഇതുവരെ 322922 വീടുകൾ പൂർത്തിയാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാന ബജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി രൂപയുും വകയിരുത്തി.

Kerala Budget 2023 : പോക്കറ്റ് കാലിയാക്കും ബജറ്റ്; പെട്രോൾ, ഡീസൽ വില കൂടും, രണ്ടെണ്ണം വീശാനും ചെലവേറും
 

click me!