Web Desk   | Asianet News
Published : Feb 01, 2022, 12:57 AM ISTUpdated : Feb 01, 2022, 02:08 PM IST

Union Budget 2022 Live : ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്രബജറ്റ്, ആദായനികുതി സ്ലാബുകളിൽ മാറ്റമില്ല

Summary

കൊവിഡ് മൂലം ദുരിതം നേരിട്ടവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. ഈ ബജറ്റിന്‍റെ ലക്ഷ്യം അടുത്ത 25 വര്‍ഷത്തേക്കുള്ള വളര്‍ച്ചയ്ക്ക് അടിത്തറ പാകലാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. 

Union Budget 2022 Live : ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്രബജറ്റ്, ആദായനികുതി സ്ലാബുകളിൽ മാറ്റമില്ല

01:58 PM (IST) Feb 01

പ്രതിരോധ മേഖലയ്ക്ക് 5.25 ലക്ഷം കോടി, വാക്സീനേഷന് 5000 കോടി

കേന്ദ്രബജറ്റിൽ പ്രതിരോധമേഖലയ്ക്ക് വേണ്ടി വകയിരുത്തിയത് 2.39 ലക്ഷം കോടി രൂപയാണ്. വാക്സീനേഷന് ഈ ബജറ്റിൽ 5000 കോടി രൂപയാണ് മാറ്റിവച്ചിട്ടുള്ളത്. കഴിഞ്ഞ ബജറ്റിൽ 35000 കോടി നീക്കിവച്ചിരുന്നു. 

 

01:23 PM (IST) Feb 01

ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

  • പെഗാസസ് സ്പിൻ ബജറ്റാണിത്. ബജറ്റിൽ സാധാരണക്കാർക്ക് വേണ്ടി ഒന്നുമില്ല - മമതാ ബാനർജി

 

  • ആർക്ക് വേണ്ടിയുള്ള ബജറ്റാണിത്?  രാജ്യത്തെ 10 ശതമാനം അതിസമ്പന്നർ 75 ശതമാനം സമ്പത്തും കയ്യടക്കി വച്ചിരിക്കുകയാണ്. 60 ശതമാനം പേരുടെ കൈയ്യിലുള്ളത് 5 ശതമാനത്തിൽ താഴെയാണ്. മഹാമാരി കാലത്ത്  വൻ സമ്പത്ത് ഉണ്ടാക്കിയവരിൽ നിന്ന് എന്തുകൊണ്ട് കൂടുതൽ നികുതി ഈടാക്കുന്നില്ല - സീതാറാം യെച്ചൂരി സിപിഎം ജനറൽ സെക്രട്ടറി 

 

  • കൃത്യതയും വ്യക്തതയും ഇല്ലാത്ത ബജറ്റാണിത്. ധനസംബന്ധമായ കാര്യങ്ങളിൽ വ്യക്തതയില്ല. നയപ്രഖ്യാപനത്തിന് സമാനമായ രീതിയിൽ അവതരണം.  ഉള്ളടക്കം സംബന്ധിച്ച് എം പി മാർക്ക് പോലും വിവരം കിട്ടിയിട്ടില്ല. ആരോഗ്യരംഗം അടക്കം വിവിധ സെക്ടറുകളിൽ പുതിയ പദ്ധതികളില്ല - എൻ.കെ.പ്രേമചന്ദ്രൻ എംപി ആർ.എസ്.പി 
     

12:38 PM (IST) Feb 01

ഒന്നര മണിക്കൂറിൽ ബജറ്റ് അവതരണം പൂർത്തിയാക്കി ധനമന്ത്രി

11 മണിക്ക് ആരംഭിച്ച കേന്ദ്രബജറ്റ് അവതരണം 12.35-ന് അവസാനിപ്പിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ 

12:37 PM (IST) Feb 01

സഹകരണ സർചാർജും കോർപ്പറേറ്റ് സർചാർജും കുറച്ചു, ജി.എസ്.ടിയിൽ റെക്കോർഡ് വരുമാനം

  • സഹകരണ സർചാർജ് 12 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറയ്ക്കും
  • കോർപ്പറേറ്റ് സർചാർജ് 12 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറയ്ക്കും:
  • കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ടുകളുടെ കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറയ്ക്കുന്നു
  • 2022 ജനുവരിയിലെ ജിഎസ്ടി വരുമാനം 1,40 ലക്ഷ കോടിയാണ്. ജി.എസ്.ടി നടപ്പാക്കിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വരുമാനമാണിത്
  • വെർച്വൽ ഡിജിറ്റൽ ആസ്തികളുടെ കൈമാറ്റത്തിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി. ഈ വരുമാനം കണക്കാക്കുമ്പോൾ, ഏറ്റെടുക്കൽ ചെലവ് ഒഴികെ, ഏതെങ്കിലും ചെലവിന്റെയോ അലവൻസിന്റെയോ കാര്യത്തിൽ കിഴിവ് അനുവദിക്കില്ല.
  • 2022-23 വർഷത്തിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ 80 ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ 48,000 കോടി രൂപ അനുവദിച്ചു
  • കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 10% ൽ നിന്ന് 14% ആയി ഉയർത്തും
  • 2022-23 സാമ്പത്തിക വർഷത്തിൽ  സമ്പദ്‌വ്യവസ്ഥയിലെ മൊത്തത്തിലുള്ള നിക്ഷേപം ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി ഒരു ലക്ഷം കോടി രൂപ അനുവദിച്ചു. ഈ 50 വർഷത്തെ പലിശ രഹിത വായ്‌പകൾ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ള സാധാരണ കടമെടുക്കലുകളേക്കാൾ കൂടുതലാണ്. പ്രധാനമന്ത്രി ഗതി ശക്തിയുമായി ബന്ധപ്പെട്ടതും സംസ്ഥാനങ്ങളുടെ മറ്റ് ഉൽപ്പാദന മൂലധന നിക്ഷേപങ്ങൾക്കും ഈ ഫണ്ട് ഉപയോഗിക്കാം.

12:27 PM (IST) Feb 01

ആദായനികുതിയിൽ മാറ്റമില്ല, ഡിജിറ്റൽ ആസ്തികൾക്ക് 30 ശതമാനം നികുതി

ആദായ നികുതി നിരക്കകുളിൽ മാറ്റം വരുത്താതെ കേന്ദ്രബജറ്റ്. നികുതി സ്ലാബുകൾ നിലവിലെ രീതിയിൽ തുടരും.
ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തി കേന്ദ്രബജറ്റ്
വിർച്വൽ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ചുമത്തി 

12:17 PM (IST) Feb 01

ആദായ നികുതി റിട്ടേണുകൾ പുതുക്കി നൽകാം

ആദായനികുതി റിട്ടേണിന് പുതിയ സംവിധാനം പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഐടി റിട്ടേണ് രണ്ട് വർഷത്തിനകം പുതുക്കി സമർപ്പിക്കാം എന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചു. അധിക നികുതി മാറ്റങ്ങളോടെ ഇനി റിട്ടേണ് സമർപ്പിക്കാനാവും. 

 

12:15 PM (IST) Feb 01

ബ്ലോക്ക് ചെയിൻ അധിഷ്ഠിത ഡിജിറ്റൽ കറൻസി പ്രഖ്യാപിച്ച് ധനമന്ത്രി

രാജ്യത്തിന് സ്വന്തമായി ഡിജിറ്റൽ കറൻസി കൊണ്ടു വരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. 2022-23 സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ കറൻസിയുടെ വിതരണം തുടങ്ങും. ബ്ലോക്ക് ചെയിൻ അടക്കമുള്ള സാങ്കേതിക വിദ്യങ്ങൾ ഉപയോഗിച്ചാവും ഡിജിറ്റൽ കറൻസി അവതരിപ്പിക്കുകയെന്നും ധനമന്ത്രി അറിയിച്ചു. 

 

 

12:14 PM (IST) Feb 01

ഇന്ത്യയുടെ ഡിജിറ്റൽ കറൻസി വരുന്നു

രാജ്യത്തിന് സ്വന്തമായി ഡിജിറ്റൽ കറൻസി കൊണ്ടു വരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. 2022-23 സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ കറൻസിയുടെ വിതരണം തുടങ്ങും. ബ്ലോക്ക് ചെയിൻ അടക്കമുള്ള സാങ്കേതിക വിദ്യങ്ങൾ ഉപയോഗിച്ചാവും ഡിജിറ്റൽ കറൻസി അവതരിപ്പിക്കുകയെന്നും ധനമന്ത്രി അറിയിച്ചു. 

12:07 PM (IST) Feb 01

ഒരു രാജ്യം, ഒരു രജിസ്ട്രേഷൻ പദ്ധതി പ്രഖ്യാപിച്ചു, 5 ജി ലേലം ഈ വർഷം

ഒരു രാജ്യം, ഒരു രജിസ്ട്രേഷൻ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. സാധാരണക്കാർക്കും വ്യവസായികൾക്കും പദ്ധതി ഒരു പോലെ ഗുണം ചെയ്യുമെന്ന് ധനമന്ത്രി 


സൗരോർജ പദ്ധതികൾക്ക് 19,500 കോടി വകയിരുത്തി
പൊതുജന നിക്ഷേപം പ്രോത്സാഹിപ്പിക്കും
മൂലധ നിക്ഷേപത്തിൽ 35.4 ശതമാനം വർധന

നഗരവികസന പദ്ധതിക്ക് വിദഗ്ധ സമിതി രൂപീകരിക്കും
ഇലക്ട്രിക്ക് വാഹങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും
പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും വാഹനങ്ങളു പ്രോത്സാഹിപ്പിക്കും
ആനിമേഷൻ വിഷ്വൽ ഇഫക്ട് ഗെയിമിംഗ് കോമിക് ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കും
കൂടുതൽ യുവാക്കൾക്ക് ജോലി സാധ്യത ഉണ്ടാക്കും


5 ജി സ്പെക്ട്രം ലേലം ഈ വർഷം തന്നെ നടത്തുമെന്ന് ധനമന്ത്രി
അടുത്ത സംമ്പത്തിക വർഷത്തിൽ 5 ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാവും
2025 ഓടെ ഗ്രാമങ്ങളെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലാക്കും
5ജി-ക്ക് വേണ്ട അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക സമിതി രൂപീകരിക്കും

പ്രതിരോധ മേഖലയിലും ആത്മനിർഭർ ഭാരത് പദ്ധതി നടപ്പാക്കും
പ്രത്യേക സാമ്പത്തിക മേഖല നിയമത്തിൽ ഭേദഗതി കൊണ്ടുവരും
68% പ്രതിരോധ വ്യാപാരവും ഇന്ത്യയിൽ തന്നെയാക്കും
പ്രതിരോധ മേഖലയിലെ ഗവേഷണത്തിൽ സ്വകാര്യ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തും
ആയുധ ഇറക്കുമതി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കും

11:55 AM (IST) Feb 01

നദീസംയോജനം നടപ്പാക്കും, വൈദ്യുതി വാഹനങ്ങൾക്കായി ബാറ്ററി സ്വൈപിംഗ് സംവിധാനം


സംസ്ഥാനങ്ങൾ ധാരണയിലെത്തിയാൽ പദ്ധതി തുടങ്ങുമെന്ന് ധനമന്ത്രി. അഞ്ച് നദീ സംയോജന പദ്ധതികൾക്കായി 46,605 കോടി വകയിരുത്തി. 

ദമൻ ഗംഗ - പിജ്ഞാൾ
തപി - നർമദ
ഗോദാവരി - കൃഷ്ണ
കൃഷ്ണ - പെന്നാർ
പെന്നാർ - കാവേരി


കിസാൻ ഡ്രോണുകൾ - കാർഷികമേഖലയിൽ ഡ്രോണുകളുടെ ഉപയോഗം പ്രൊത്സാഹിപ്പിക്കും

വിളകളുടെ പരിചരണത്തിനും നിരീക്ഷണത്തിനും വളപ്രയോഗത്തിനുമായി കിസാൻ ഡ്രോണുകൾ ഉപയോഗിക്കും


നഗരങ്ങളിൽ പൊതുഗതാഗതസംവിധാനങ്ങൾ ശക്തിപ്പെടുത്തും
ഇലക്ട്രിക്ക് വാഹനങ്ങൾക്കായി ബാറ്ററി സ്വാപിംഗ് നയം നടപ്പാക്കും

ഇ പാസ്പോർട്ട് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. 2022-23 സാമ്പത്തിക വർഷത്തിൽ പദ്ധതി നടപ്പാക്കും 

പ്രത്യേക സാമ്പത്തിക മേഖല പ്രഖ്യാപിക്കുന്നതിനായി പുതിയ നിയമം കൊണ്ടു വരും

11:43 AM (IST) Feb 01

അങ്കണവാടികളുടെ നിലവാരമുയർത്തും, ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കും

അങ്കണവാടികളിൽ ഡിജിറ്റൽ സൌകര്യങ്ങൾ ഒരുക്കും.സക്ഷൻ അങ്കണവടി പദ്ധതിയിൽ രണ്ട് ലക്ഷം അങ്കണവാദികളെ ഉൾപ്പെടുത്തും. വനിത-ശിശുക്ഷേമം മുൻനിർത്തി മിഷൻ ശക്തി , മിഷൻ വാത്സല്യ പദ്ധതികൾ നടപ്പാക്കും. ദേശീയ മാനസികാരോഗ്യ പദ്ധതി ഉടൻ നടപ്പാക്കും

ഡിജിറ്റൽ വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി ഡിജിറ്റൽ സർവ്വകലാശാല സ്ഥാപിക്കും.  കൊവിഡ് ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചു ഈ പ്രശ്നം പരിഹരിക്കാൻ ഗ്രാമീണ മേഖലകളിൽ ഡിജിറ്റൽ വിദ്യാദ്യാസം കടുതലായി വ്യാപിപ്പിക്കും. 

ഗുണഭോക്താക്കൾ ആയ സംസ്ഥാനങ്ങൾ തമ്മിൽ ധാരണ ആയാൽ പദ്ധതി നടപ്പാക്കാം

രാസവള രഹിത കൃഷി പ്രോത്സാഹിപ്പിക്കും. ചോളം കൃഷിക്കും പ്രോത്സാഹനം.  2.37 ലക്ഷം കോടി രൂപയുടെ  വിളകൾ  സമാഹരിക്കും. ജൽ ജീവൻ മിഷന് അറുപതിനായിരം കോടി വകയിരുത്തി. ചെറുകിട ഇടത്തരം മേഖലകൾക്ക് 2 ലക്ഷം കോടി വകയിരുത്തി. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴി 80 ലക്ഷം വീടുകൾ പൂർത്തിയാക്കും

11:24 AM (IST) Feb 01

ഗതാഗതമേഖലയിൽ വൻപദ്ധതികൾ വാഗ്ദാനം ചെയ്ത് ബജറ്റ്

  • 2000 കിലോമീറ്റർ നീളത്തിൽ പുതിയ റെയിൽവേ പാത കൂടി നിർമ്മിക്കും 
     
  • 25000 കിലോമീറ്റർ നീളത്തിൽ ലോകോത്തര നിലവാരത്തിൽ ദേശീയപാത വികസിപ്പിക്കും
  •  
  • അടുത്ത മൂന്ന് വർഷത്തിൽ 400 വന്ദേഭാരത് ട്രെയിനുകൾ കൂടി സർവ്വീസ് ആരംഭിക്കും 

 

11:18 AM (IST) Feb 01

പ്രാദേശിക വിപണികളെ ശക്തിപ്പെടുത്താൻ ഒരു സ്റ്റേഷൻ, ഒരു ഉത്പന്നം നയം നടപ്പാക്കും: ധനമന്ത്രി

നടപ്പ് സാമ്പത്തിക വർഷം 9.2% വളർച്ച രാജ്യം കൈവരിക്കുമെന്ന് ധനമന്ത്രി. കഴിഞ്ഞ ബജറ്റുകളിൽ സ്വീകരിച്ച നടപടികൾ രാജ്യത്തെ സാമ്പത്തികമേഖലയുടെ ഉണർവിന് സഹായകമായി. പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയിലൂടെ രാജ്യത്ത് ഗതാഗത വികസനം ഉറപ്പാക്കും. ചരക്ക് നീക്കവും, ജനങ്ങളുടെ യാത്രാ സൗകര്യവും വർധിപ്പിക്കാൻ ഉള്ള പദ്ധതികളും ഇതിനായി ആസൂത്രണം ചെയ്യും. ഒരു രാജ്യം ഒരു ഉത്പന്നം എന്ന നയം പ്രൊത്സാഹിപ്പിക്കും. പ്രാദേശിക വിപണിയെ ശക്തിപ്പെടുത്താൻ ഈ നയം സഹായിക്കും.

ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ 60 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കും. 14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇതിലൂടെ 30 ലക്ഷം കോടിയുടെ അധിക ഉത്പാദനത്തിന് വഴിയൊരുങ്ങുമെന്നും ധനമന്ത്രി 

11:10 AM (IST) Feb 01

പ്രതിസന്ധികൾ മറികടക്കാൻ രാജ്യം സജ്ജമെന്ന് ധനമന്ത്രി: ബജറ്റ് അവതരണം തുടങ്ങി

കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചവരെ അനുഭവിച്ചവരെ സ്മരിച്ചു കൊണ്ടാണ് ധനമന്ത്രിയുടെ ബജറ്റ് അവതരണം ആരംഭിച്ചത്. പ്രതിസന്ധികൾ മറികടക്കാൻ രാജ്യം സജ്ജമാണെന്നും. വാക്സിനേഷൻ വേഗത കൂടിയത് കൊവിഡ് പ്രതിസന്ധിയെ നേരിടാൻ സഹായകമായെന്നും ധനമന്ത്രി. കൊവിഡ് പ്രതിസന്ധിയിൽ നിന്നും സാമ്പത്തികമേഖല അതിവേഗം തിരിച്ചുവരുന്നു. അറുപത് ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഇക്കാലയളവിലായി. ആരോഗ്യമേഖലയും മെച്ചപ്പെട്ടു വരുന്നു. അടുത്ത അഞ്ച് വർഷത്തിൽ 30 ലക്ഷം കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാകുമെന്നും ധനമന്ത്രി. 
 

11:05 AM (IST) Feb 01

ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങി

പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിലെ ആദ്യദിനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ രാജ്യചരിത്രത്തിലെ 75-ാം പൂർണബജറ്റിൻ്റെ അവതരണം ആരംഭിച്ചു. അൽപസമയം മുൻപ് ചേർന്ന കേന്ദ്രമന്ത്രിസഭായോഗം ബജറ്റിന് അംഗീകാരം നൽകിയിരുന്നു. രാവിലെ ധനമന്ത്രാലയത്തിൽ നിന്നും സഹമന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ഒപ്പം രാഷ്ട്രപതി ഭവനിലെത്തിയ ധനമന്ത്രി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു. 
 

10:49 AM (IST) Feb 01

ബജറ്റിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ, അവതരണം അൽപസമയത്തിനകം

കേന്ദ്രബജറ്റിന് അം​ഗീകാരം നൽകി ക്യാബിനറ്റ് യോ​ഗം. പാ‍‍ർലമെൻ്റിലെ കോൺഫറൻസ് ഹാളിൽ ചേർന്ന യോ​ഗമാണ് ബജറ്റിന് അം​ഗീകാരം നൽകിയത്. അൽപസമയത്തിനകം ധനമന്ത്രി നി‍‍ർമല സീതാരാമൻ ലോക്സഭയിൽ ബജറ്റ് അവതരിപ്പിക്കും.
 

10:28 AM (IST) Feb 01

ക്യാബിനറ്റ് യോഗം ഉടനെ ചേരും, പ്രധാനമന്ത്രി പാർലമെൻ്റിലെത്തി

ക്യാബിനറ്റ് യോഗത്തിനായി പ്രധാനമന്ത്രി പാർലമെൻ്റിലേക്ക് എത്തി. മറ്റു കേന്ദ്രമന്ത്രിമാരും യോഗത്തിലേക്ക് എത്തുന്നു. കേന്ദ്രമന്ത്രിസഭായോഗം ബജറ്റിന് അംഗീകാരം നൽകും. രാഷ്ട്രപതിയെ കണ്ടു ധനമന്ത്രി നിർമലാ സീതാരാമൻപാർലമെൻ്റിലേക്ക് എത്തി.   #Unionbudget2022 #Nirmalasitaraman

ബജറ്റിന് മുന്നോടിയായി ഇന്നലൈ സാമ്പത്തിക സർവ്വേ ധനമന്ത്രി സഭയിൽ വച്ചിരുന്നു

സർവ്വേയിലെ പ്രധാന കണ്ടെത്തലുകൾ ഇതാണ് - 

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2020-21ൽ 7.3 ശതമാനം ചുരുങ്ങിയതിനു ശേഷം 2021-22 ൽ 9.2 ശതമാനം വളർച്ച കൈവരിക്കുമെന്ന് കണക്കാക്കുന്നു (ആദ്യ മുൻകൂർ എസ്റ്റിമേറ്റ്സ് പ്രകാരം).

* 2022-23 സാമ്പത്തിക വർഷം മൊത്ത ആഭ്യന്ത ഉത്പാദനത്തിൽ (GDP) 8-8.5 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.

* 2022-23 ലെ യഥാർത്ഥ മൊത്ത ആഭ്യന്ത ഉത്‌പാദന വളർച്ച യഥാക്രമം 8.7 ശതമാനവും 7.5 ശതമാനവും ആയിരിക്കുമെന്ന ലോകബാങ്കിന്റെയും ഏഷ്യൻ വികസന ബാങ്കിന്റെയും ഏറ്റവും പുതിയ പ്രവചനങ്ങളുമായി ഒത്തുപോകുന്ന കണക്കാണിത്.

* IMF-ന്റെ ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് പ്രവചനങ്ങൾ അനുസരിച്ച്, ഇന്ത്യയുടെ യഥാർത്ഥ GDP 2021-22 ലും, 2022-23 ലും 9 ശതമാനവും; 2023-2024ൽ 7.1 ശതമാനനവും വളരുമെന്ന് കണക്കാക്കുന്നു. വരുന്ന 3 വർഷവും ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാകും.

* കൃഷിയും അനുബന്ധ മേഖലകളും 3.9 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു; 2021-22ൽ വ്യവസായ മേഖല 11.8 ശതമാനവും, സേവന മേഖല 8.2 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നു.

10:05 AM (IST) Feb 01

അംഗങ്ങൾക്ക് വിതരണം ചെയ്യാനുള്ള ബജറ്റ് കോപ്പികൾ പാർലമെൻ്റിൽ എത്തിച്ചു

10:03 AM (IST) Feb 01

ധനമന്ത്രി രാഷ്ട്രപതി ഭവനിൽ നിന്നും പുറത്തേക്ക്

ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിനായി പാർലമെൻ്റിലെത്തി. ചുവന്ന തുകൽപ്പെട്ടിയിലാണ് നിർമല ബജറ്റ് രേഖകൾ കൊണ്ടു വന്നിരിക്കുന്നത്. ഇന്ന് രാവിലെ ധനമന്ത്രാലയത്തിൽ എത്തിയ നിർമല അവിടെ നിന്നും സഹമന്ത്രിമാർക്കും ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കുമൊപ്പം രാഷ്ട്രപതി ഭവനിലേക്ക് എത്തിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട ശേഷം ധനമന്ത്രിയും സംഘവും പാർലമെൻ്റിലേക്ക് പോകും. ഇവിടെ ചേരുന്ന കേന്ദ്രമന്ത്രിസഭായോഗം ബജറ്റിന് അംഗീകാരം നൽകും. ഇതിനു ശേഷം പതിനൊന്ന് മണിയോടെ ബജറ്റ് അവതരണം ആരംഭിക്കും. 

സാമ്പത്തിക സർവ്വേയിലെ കണ്ടെത്തൽ - 

കൊവിഡ്-19 മഹാമാരിക്കാലത്തെ വർധിച്ച കടമെടുപ്പിലൂടെ, കേന്ദ്ര ഗവൺമെന്റിന്റെ കടം 2019-20 ലെ GDP യുടെ 49.1 ശതമാനത്തിൽ നിന്ന് 2020-21ൽ GDP യുടെ 59.3 ശതമാനമായി ഉയർന്നു. എന്നാൽ സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവോടെ ഇത് കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

മൊത്ത നികുതി വരുമാനം 2021 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ 50 ശതമാനത്തിലധികം വളർച്ച (YoY) രേഖപ്പെടുത്തുന്നു. 2019-2020-ൽ മഹാമാരിക്ക് മുമ്പുള്ള നിലയുമായി താരതമ്യം ചെയ്യുമ്പോൾ ശക്തമായ പ്രകടനം.

09:57 AM (IST) Feb 01

ആദായനികുതി സ്ലാബിൽ മാറ്റം വരുമോ

ആദായനികുതി നിരക്കിൽ എന്തെങ്കിലും മാറ്റം വരുമോ എന്നതാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്ന കാര്യം 

09:32 AM (IST) Feb 01

വിലക്കയറ്റവും പണപ്പെരുപ്പവും

2020-21 കാലയളവിലെ 6.6 ശതമാനത്തിൽ നിന്ന് 2021-22ൽ (ഏപ്രിൽ-ഡിസംബർ) ശരാശരി ഉപഭോക്തൃ വില സൂചിക (CPI) പണപ്പെരുപ്പം 5.2 ശതമാനമായി കുറഞ്ഞു. ഭക്ഷ്യവിലക്കയറ്റം 2021-22ൽ (ഏപ്രിൽ മുതൽ ഡിസംബർ വരെ) ശരാശരി 2.9 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം 9.1 ശതമാനമായിരുന്നു. കേന്ദ്ര നികുതി കുറച്ചതും ഒട്ടുമിക്ക സംസ്ഥാനങ്ങളും മൂല്യവർധിത നികുതി വെട്ടിക്കുറച്ചതും, പെട്രോൾ, ഡീസൽ വില കുറയാൻ കാരണമായി. മൊത്തവില സൂചികയെ (WPI) അടിസ്ഥാനമാക്കിയുള്ള മൊത്ത പണപ്പെരുപ്പം 2021-22 കാലയളവിൽ (ഏപ്രിൽ മുതൽ ഡിസംബർ വരെ) 12.5 ശതമാനമായി ഉയർന്നു. ചില്ലറവില പണപ്പെരുപ്പവും മൊത്തവില പണപ്പെരുപ്പവും തമ്മിലുള്ള വ്യത്യാസം 2020 മെയ് മാസത്തിൽ 9.6 ശതമാനമായി ഉയർന്നു. ചില്ലറ പണപ്പെരുപ്പം 2021 ഡിസംബറിൽ മൊത്ത പണപ്പെരുപ്പത്തേക്കാൾ 8.0 ശതമാനം താഴ്ന്നതോടെ ഈ സ്ഥിതിയിൽ മാറ്റമുണ്ടായി. 
 

09:29 AM (IST) Feb 01

ധനമന്ത്രി രാഷ്ട്രപതിയെ സന്ദർശിക്കുന്നു

കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ദില്ലിയിൽ ധനമന്ത്രി നിർമല സീതാരാമൻ ധനമന്ത്രാലയത്തിലെത്തി. ഇവിടെ നിന്നും രാഷ്ട്രപതി രാം നാഥിനെ കാണാനാണ് അവർ പോയത്. ഇന്ന് പകൽ 11 മണിക്ക് പാർലമെന്റിലാണ് അവർ കേന്ദ്ര ബജറ്റ് 2022 അവതരിപ്പിക്കുക. ടാബ്‌ലറ്റ് ഉപയോഗിച്ചാവും അവർ ബജറ്റ് അവതരിപ്പിക്കുക. കൊവിഡിന്റെ പശ്ചാത്തലത്തിൽ ബജറ്റ് അവതരണം കഴിഞ്ഞ വർഷങ്ങളിൽ കടലാസ് രഹിതമാക്കിയിരുന്നു. കൊവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറാന്‍ ശ്രമിക്കുന്ന സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പൊതുവില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.  ക്ഷേമ പദ്ധതികള്‍ക്കൊപ്പം സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍, ഘടനാപരമായ പരിഷ്കാരങ്ങള്‍ നിര്‍മ്മല സീതാരാമന്‍റെ 2022 ബജറ്റില്‍ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് വ്യവസായ ലോകം. ജി‍ഡിപിയുടെ കുതിപ്പും നികുതി വരുമാനവും ആത്മവിശ്വാസമുയര്‍ത്തുന്നത് വലിയ പ്രഖ്യാപനങ്ങള്‍ക്ക് സർ‍ക്കാരിന് കരുത്ത് പകരുന്നതാണ്. 

09:21 AM (IST) Feb 01

ജിഎസ്ടി വരുമാനത്തിൽ വൻ വർധന

ജനുവരി മാസത്തിലെ ജിഎസ്ടി കളക്ഷൻ 1.30 ലക്ഷം കോടി കടന്നു. ഇത് നാലാം തവണയാണ് 1.30 ലക്ഷം കോടിയിലധികം വരുമാനം ഒരു മാസം കൊണ്ട് നേടുന്നത്. ജനുവരി 2022 ലെ ജിഎസ്ടി വരുമാനം 138394 കോടി രൂപയാണ്. 2021 ജനുവരിയെ അപേക്ഷിച്ച് 15 ശതമാനം വർധനവാണ് വരുമാനത്തിൽ ഉണ്ടായത്. 2020 ജനുവരി മാസത്തെ അപേക്ഷിച്ച് വർധന 25 ശതമാനമാണ്. ചരക്ക് ഇറക്കുമതിയിലൂടെയുള്ള വരുമാനം 2022 ജനുവരി മാസത്തിൽ 26 ശതമാനം ഉയർന്നു. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനത്തിൽ 12 ശതമാനം വർധന രേഖപ്പെടുത്തി. ഇന്നലെ വൈകീട്ട് മൂന്ന് മണിവരെയുള്ള കണക്കാണ് ബജറ്റിന് തൊട്ടുമുൻപ് പുറത്തുവിട്ടത്. സെൻട്രൽ ഡിഎസ്ടി 24674 കോടി രൂപയാണ്. സ്റ്റേറ്റ് ജിഎസ്ടി 32016 കോടി രൂപ. സംയോജിത ജിഎസ്ടി 72030 കോടി രൂപയുമാണ്. സെസ് 9674 കോടി രൂപയാണെന്നും ധനമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബറിലെ ജിഎസ്ടി വരുമാനം 129780 കോടി രൂപയായിരുന്നു. നവംബറിൽ 1.31 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. 2021 ഏപ്രിൽ മാസത്തിൽ നേടിയ 139708 കോടി രൂപയാണ് ജിഎസ്ടി വരുമാനത്തിലെ ഒരു മാസത്തെ ഏറ്റവും ഉയർന്ന കളക്ഷൻ.
 

09:05 AM (IST) Feb 01

നിർമ്മല സീതാരാമൻ പുറത്തിറങ്ങി

നിർമ്മല സീതാരാമൻ ധനമന്ത്രാലയത്തിന് പുറത്തിറങ്ങി

09:03 AM (IST) Feb 01

തുറമുഖങ്ങളുടെ ശേഷിയിൽ വർധന

രാജ്യത്തെ എല്ലാ തുറമുഖങ്ങൾക്കുമായി പ്രതിവർഷം കൈമാറ്റം ചെയ്യാൻ കഴിയുന്ന മൊത്ത ചരക്ക് ശേഷി (ടോട്ടൽ കാർഗോ കപ്പാസിറ്റി -MTPA ), 2021 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം1,246.86 മില്യൺ ടൺ ആയി വർദ്ധിച്ചിട്ടുണ്ട്. 2014 മാർച്ചിൽ ഇത് 1052.23 MTPA ആയിരുന്നു. മാത്രമല്ല തുറമുഖങ്ങളിൽ കൂടെയുള്ള ചരക്ക് കൈമാറ്റത്തിലും  2021- 22 കാലയളവിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2021 ഏപ്രിൽ- നവംബർ കാലയളവിൽ 10.16% പുരോഗതിയാണ്  ഉണ്ടായിരിക്കുന്നത്. രാജ്യത്ത് തുറമുഖ കേന്ദ്രീകൃത വികസനം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സാഗർമാല പരിപാടിയുടെ ഭാഗമായി 5.53 ലക്ഷം കോടി രൂപ ചിലവിൽ 802 പദ്ധതികളാണ് നടക്കുന്നത്.

09:02 AM (IST) Feb 01

സ്റ്റാർട്ട്അപ്പ് 61400

2022 ജനുവരി 10 വരെയുള്ള കണക്കുകൾ പ്രകാരം 61,400 ലേറെ അംഗീകൃത സ്റ്റാർട്ടപ്പുകൾ ഇന്ത്യയിലുണ്ട്. 2021 ൽ യൂണികോൺ പദവി ലഭിച്ച സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ റെക്കോർഡ് നിലയാണ് (44) ഇന്ത്യക്ക് ഉള്ളതെന്ന് സർവെ വ്യക്തമാക്കുന്നു . 2020- 21 കാലയളവിൽ ഇന്ത്യയിൽ ഫയൽ ചെയ്യപ്പെട്ട പേറ്റൻ്റുകളുടെ എണ്ണം 58,502 ആയി ഉയർന്നു. 2010 -11 കാലയളവിൽ ഇത് 39,400 ആയിരുന്നു . ഇതേകാലയളവിൽ അംഗീകാരം ലഭിച്ച പേറ്റൻ്റുകളുടെ എണ്ണം 7509 ൽ നിന്നും 28,391 ആയി ഉയർന്നിട്ടുണ്ട്.

09:01 AM (IST) Feb 01

സേവന കയറ്റുമതിയിൽ നേട്ടം

സേവനങ്ങൾ കയറ്റുമതി ചെയ്യുന്ന ആദ്യ 10 രാഷ്ട്രങ്ങളുടെ പട്ടികയിൽ 2020 ലും ഇന്ത്യ ഇടം പിടിച്ചു. ആഗോള വാണിജ്യ സേവന കയറ്റുമതിയിൽ 2019 നെ അപേക്ഷിച്ച് (3.4%)  4.1% പുരോഗതിയാണ് 2020 ൽ രാജ്യം സ്വന്തമാക്കിയത്. മൊത്ത സേവന കയറ്റുമതിയിലെ ഇരട്ടയക്ക പുരോഗതിയ്ക്കൊപ്പം സോഫ്റ്റ്‌വെയർ കയറ്റുമതി, വ്യവസായ ചരക്കുനീക്ക സേവനങ്ങൾ എന്നിവയിലെ മികവും, 2021- 22 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിലെ സേവന കയറ്റുമതിയിൽ 22.8 ശതമാനം വളർച്ച സമ്മാനിച്ചു.

09:01 AM (IST) Feb 01

സേവന മേഖലയുടെ പ്രാധാന്യം

ഇന്ത്യയുടെ  മൊത്ത ആഭ്യന്തര ഉത്പാദനത്തിൻ്റെ 50 ശതമാനത്തിലേറെ സേവനമേഖലയുടെ സംഭാവനയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെൻ്റിന് മുൻപാകെ സമർപ്പിച്ച സാമ്പത്തിക സർവ്വേ 2021 -22 വ്യക്തമാക്കുന്നു. 2021 -22 ആദ്യപാദത്തിൻ്റെ വാർഷിക വളർച്ചയിൽ, സേവനമേഖല 10.8% പുരോഗതി  കൈവരിച്ചു.  മൊത്ത മൂല്യവർധനയിൽ ( GVA )2021- 22 കാലയളവിൽ    സേവനമേഖല 8.2 % വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നും സാമ്പത്തിക സർവെ പറയുന്നു.

08:59 AM (IST) Feb 01

സാമ്പത്തിക സർവേ 2022

ഇന്ത്യയുടെ ചരക്ക് കയറ്റുമതിയും ഇറക്കുമതിയും ഈ സാമ്പത്തിക വര്‍ഷത്തില്‍ ശക്തമായി തിരിച്ചുവന്നു. ഇത് കോവിഡിന് മുമ്പുള്ള നിലകളെ മറികടന്നു. 2021 ഏപ്രില്‍-നവംബര്‍ മാസങ്ങളില്‍ അമേരിക്കയും യുഎഇയും ചൈനയുമാണ് മുന്‍നിര കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളായിരുന്നത്. ചൈന, യുഎഇ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് സാധനങ്ങൾ കൂടുതലായി ഇറക്കുമതി ചെയ്യുന്നതും. ടൂറിസം വരുമാനം ദുര്‍ബലമായിരുന്നു. എന്നാൽ 2021 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ സേവനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായി.

07:40 AM (IST) Feb 01

വർക്ക് ഫ്രം ഹോമിനും നികുതിയിളവ് വരുമോ ?

കൊവിഡ് കാലത്ത് സാധാരണമായി മാറിയ വർക്ക് അറ്റ് ഹോം രീതിക്ക് അലവൻസുകൾ അനുവദിക്കുമെന്ന വാർത്തകൾ നേരത്തെ മുതലുണ്ടായിരുന്നു. ജോലി ഓഫീസുകളിൽ നിന്ന് വീട്ടിലേക്ക് മാറിയതോടെ അധികച്ചിലവായി വരുന്ന ഇന്റർനെറ്റ് , വൈദ്യുതി ചാർജ് തുടങ്ങിയവക്ക് നികുതി ഇളവ് നൽകുന്നതാണ് വർക്ക് അറ്റ് ഹോം അലവൻസ്. ഇതിന് പുറമേ,വീട് വാടക, മെയിന്റനൻസ് എന്നിവയ്ക്കും അലവൻസ് ആവശ്യപ്പെടുന്നവരുണ്ട്.

07:24 AM (IST) Feb 01

ധനമന്ത്രിയുടെ ടാബ്‍ലറ്റിൽ എന്താകും?

പ്രതിസന്ധികാലത്ത് ജനപ്രിയ ബജറ്റ് പ്രതീക്ഷിച്ച് രാജ്യം. കൊവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറാന്‍ ശ്രമിക്കുന്ന സാന്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും രാജ്യം പ്രതീക്ഷിക്കുന്നു.

07:16 AM (IST) Feb 01

സിൽവർ ലൈനിന് ഗ്രീന്‍ സിഗ്നല്‍ തെളിയുമോ; കേന്ദ്ര ബജറ്റിൽ പ്രതീക്ഷയുമായി കേരളം

രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര ബജറ്റിൽ (Union budget) ഇടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് നേരിട്ട് കത്തയച്ചതിന് ശേഷവും കേന്ദ്ര സര്‍ക്കാര്‍ അതിവേഗ റെയിലിന് പച്ചക്കൊടി വീശിയിരുന്നില്ല. കേന്ദ്ര ബജറ്റിൽ  നിർമ്മാണചെലവിന്‍റെ ഒരു വിഹിതം കേന്ദ്രം നൽകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.

കേന്ദ്ര ബജറ്റ് ഇന്ന്; സാമ്പത്തിക ഉത്തേജന പാക്കേജുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യം

07:16 AM (IST) Feb 01

സിൽവർ ലൈനിന് ഗ്രീന്‍ സിഗ്നല്‍ തെളിയുമോ; കേന്ദ്ര ബജറ്റിൽ പ്രതീക്ഷയുമായി കേരളം

രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര ബജറ്റിൽ (Union budget) ഇടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് നേരിട്ട് കത്തയച്ചതിന് ശേഷവും കേന്ദ്ര സര്‍ക്കാര്‍ അതിവേഗ റെയിലിന് പച്ചക്കൊടി വീശിയിരുന്നില്ല. കേന്ദ്ര ബജറ്റിൽ  നിർമ്മാണചെലവിന്‍റെ ഒരു വിഹിതം കേന്ദ്രം നൽകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.

കേന്ദ്ര ബജറ്റ് ഇന്ന്; സാമ്പത്തിക ഉത്തേജന പാക്കേജുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യം

06:57 AM (IST) Feb 01

ബജറ്റിനായി മൊബൈല്‍ ആപ്പ്

ബജറ്റും അനുബന്ധരേഖകളും പാർലമെന്റംഗങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ മൊബൈൽ ആപ്പിന് രൂപം നൽകിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉൾപ്പെടെ 14 രേഖകൾ ഇതിലൂടെ ലഭ്യമാകും. 

06:55 AM (IST) Feb 01

സ്വതന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റ്

കേന്ദ്രബജറ്റ് ചൊവ്വാഴ്ച രാവിലെ 11-ന് ലോക്‌സഭയിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. സ്വതന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റാണിത്. ഇക്കുറിയും ബജറ്റവതരണം കടലാസ് രഹിതമായിരിക്കും. ഓൺലൈൻ മുഖേനയും മൊബൈൽ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും.

01:57 AM (IST) Feb 01

സിൽവർ ലൈൻ പദ്ധതിക്ക് പച്ചക്കൊടി കാട്ടുമോ?

ഇത്തവണ ബജറ്റില്‍ കേരളം ഉറ്റുനോക്കുന്ന ഒന്ന് സില്‍വര്‍ ലൈൻ പദ്ധതിയാകും. സ്വപ്‍ന പദ്ധതിക്ക് ഗ്രീന്‍ സിഗ്നല്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. സിൽവർ ലൈനിൽ കേന്ദ്രസർക്കാരിന്‍റെ മനസിലെന്താണെന്ന് ഇപ്പോഴും തെളിഞ്ഞ് വന്നിട്ടില്ല. കേന്ദ്ര ബജറ്റിൽ  നിർമ്മാണചെലവിന്‍റെ ഒരു വിഹിതം കേന്ദ്രം നൽകുമെന്ന പ്രതീക്ഷയിലാണ് എന്തായാലും സംസ്ഥാന സര്‍ക്കാര്‍. സിൽവർ ലൈൻ പദ്ധതിക്ക് പച്ചക്കൊടി കാട്ടുമോ?

01:37 AM (IST) Feb 01

സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി ധനകമ്മി നിയന്ത്രിച്ച് നിര്‍ത്തല്‍

എന്ത് തീരുമാനങ്ങള്‍ എടുത്താലും ധനകമ്മി നിയന്ത്രിച്ച് നി‍ർത്തിയാകണമെന്നതാണ് സർക്കാരിന് മുന്നിലെ വലിയ വെല്ലുവിളി. കഴിഞ്ഞ വർഷത്തെതുപോലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണയും നിർമല സീതാരാമന്‍ പേപ്പര്‍ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്. കൊവിഡ് കാലത്ത് സാധാരണമായിമാറിയ വർക്ക് അറ്റ് ഹോം രീതിക്ക് അലവൻസുകൾ അനുവദിക്കുമെന്ന വാർത്തകൾ നേരത്തെ മുതലുണ്ടായിരുന്നു. ജോലി ഓഫീസുകളിൽ നിന്ന് വീട്ടിലേക്ക് മാറിയതോടെ അധികച്ചിലവായി വരുന്ന ഇന്റർനെറ്റ് , വൈദ്യുതി ചാർജ് തുടങ്ങിയവക്ക് നികുതി ഇളവ് നൽകുന്നതാണ് വർക്ക് അറ്റ് ഹോം അലവൻസ്. ഇതിന് പുറമേ,വീട് വാടക, മെയിന്റനൻസ് എന്നിവയ്ക്കും അലവൻസ് ആവശ്യപ്പെടുന്നവരുണ്ട്. കേന്ദ്ര ബജറ്റ് ഇന്ന്; സാമ്പത്തിക ഉത്തേജന പാക്കേജുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യം

01:17 AM (IST) Feb 01

സാമ്പത്തിക സർവേ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ നേട്ടങ്ങള്‍

കേരളത്തിന്റെ നേട്ടങ്ങൾ പരാമർശിച്ച് നടപ്പ് സാമ്പത്തിക വർഷത്തിലെ സാമ്പത്തിക സർവേ റിപ്പോര്‍ട്ട്. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ബജറ്റിന് മുന്നോടിയായിട്ടാണ് പാർലമെന്റിന്റെ ഇരുസഭകളിലും കഴിഞ്ഞ ദിവസം  സാമ്പത്തിക സർവേ റിപ്പോര്‍ട്ട് വെച്ചത്. നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ കേരളത്തിന്റെ പ്രകടനമാണ് സർവേയിൽ ചൂണ്ടിക്കാട്ടുന്നത്.  സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു.  'വെരി ഗുഡ്': കേരളത്തിന്റെ നേട്ടങ്ങൾ പരാമർശിച്ച് സാമ്പത്തിക സർവേ റിപ്പോർട്ട്
 

01:12 AM (IST) Feb 01

9.2 ശതമാനം ജിഡിപി വളർച്ച നേടാനാവുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്

നടപ്പ് സാമ്പത്തിക വർഷത്തിൽ 9.2 ശതമാനം ജിഡിപി വളർച്ച നേടാനാവുമെന്നാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. കേന്ദ്ര ബജറ്റ് 2022 ന് മുന്നോടിയായിട്ടായിരുന്നു സാമ്പത്തിക സർവേ ഫലം പുറത്തുവിട്ടത്. 2022-23 സാമ്പത്തിക വർഷത്തിൽ എട്ട് മുതൽ എട്ടര ശതമാനം വരെ വളർച്ച നേടാനാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.  സാമ്പത്തിക രംഗം കൊവിഡിന് മുൻപുള്ള സ്ഥിതിയിലേക്ക് എത്തിയെന്ന് സർക്കാർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ജിഡിപി വളർച്ച 9.2 ശതമാനം: സാമ്പത്തിക സർവേ റിപ്പോർട്ട് സഭയിൽ വെച്ച് ധനമന്ത്രി