കേന്ദ്ര ബജറ്റ് തത്സമയം എങ്ങനെ കാണാം? തീയതിയും സമയവും അറിയാം

By Web TeamFirst Published Jan 30, 2023, 5:26 PM IST
Highlights

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2023 ലെ ബജറ്റ് അവതരിപ്പിക്കുന്നത് എന്നാണ്? തത്സമയം ബജറ്റ് അവതരണം എങ്ങനെ കാണാം? തിയതിയും സമയവും ഇതാണ് 
 

ദില്ലി: കേന്ദ്ര ബജറ്റിന് ഇനി ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് 2023 ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ഏപ്രിൽ 1-ന് ആരംഭിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള സീതാരാമന്റെ തുടർച്ചയായ അഞ്ചാമത്തെ ബജറ്റാണിത്. മുമ്പത്തെ രണ്ട് ബജറ്റ് പോലെ 2023-24 ലെ യൂണിയൻ ബജറ്റും പേപ്പർ രഹിത രൂപത്തിലാണ് അവതരിപ്പിക്കുക. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത്.

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള (2023-24) വാർഷിക ബജറ്റ് തയ്യാറാക്കുന്നതിനുള്ള ഔപചാരിക നടപടികൾ ഒക്ടോബർ 10 ന് ആരംഭിച്ചു. ജനുവരി 31ന് സാമ്പത്തിക സർവേയുടെ അവതരണത്തോടെ ബജറ്റ് അവതരണത്തിന് വേദിയൊരുങ്ങും

യൂണിയൻ ബജറ്റ് തത്സമയം എങ്ങനെ കാണാം?

2023-2024 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തത്സമയം അവതരിപ്പിക്കുന്നത് സൻസദ് ടിവിയിലും ദൂദർശനിലും കാണാൻ സാധിക്കും. ലൈവ് ടെലികാസ്റ്റ് അവരുടെ യൂട്യൂബ് ചാനലുകളിലും ലഭ്യമാകും. പ്രസ് ഇൻഫർമേഷൻ ബ്യൂറോയും  അവരുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ബജറ്റ് സ്ട്രീമിങ് നടത്തും.  

യൂണിയൻ ബജറ്റ് മൊബൈൽ ആപ്പ്

ഭരണഘടന അനുശാസിക്കുന്ന വാർഷിക സാമ്പത്തിക പ്രസ്താവനയാണ് ബജറ്റ് എന്ന് അറിയപ്പെടുന്നത്. “യൂണിയൻ ബജറ്റ് മൊബൈൽ ആപ്പിൽ” ലഭ്യമാകും- പാർലമെന്റ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ബജറ്റ് രേഖകൾ ഇതിലൂടെ ലഭിക്കും. മൊബൈൽ ആപ്പിൽ ഇംഗ്ലീഷും ഹിന്ദിയും ലഭ്യമാകും. കൂടാതെ ഇത് ആൻഡ്രോയിഡ്, ഐഒഎസ്  പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാകും.  www.indiabudget.gov.in എന്ന യൂണിയൻ ബജറ്റ് വെബ് പോർട്ടലിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്യാവുന്നതാണ്. 2023 ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ ധനമന്ത്രി ബജറ്റ് പ്രസംഗം പൂർത്തിയാക്കിയ ശേഷം ബജറ്റ് രേഖകൾ ആപ്പിൽ ലഭ്യമാകും.

click me!