10 ലക്ഷത്തോളം ശമ്പളം! കേരളത്തിലെ വിദ്യാർഥികൾക്ക് റെക്കോഡ് ശമ്പളം ഉറപ്പാക്കിയെന്ന അവകാശവാദവുമായി ഐയിമർ ബി സ്കൂൾ

Published : Feb 28, 2024, 06:49 PM IST
10 ലക്ഷത്തോളം ശമ്പളം! കേരളത്തിലെ വിദ്യാർഥികൾക്ക് റെക്കോഡ് ശമ്പളം ഉറപ്പാക്കിയെന്ന അവകാശവാദവുമായി ഐയിമർ ബി സ്കൂൾ

Synopsis

രാജ്യത്ത് തന്നെ എം ബി എ ബിരുദധാരികളുടെ ശരാശരി ശമ്പളത്തിനും ഇരട്ടിയാണ് ഈ തുക എന്ന് ഐയിമര്‍ ബി സ്കൂൾ സ്ഥാപകനും സി ഇ ഒയുമായ മുഹമ്മദ് മോന്‍ പറഞ്ഞു

കൊച്ചി: കേരളത്തിലെ ബിസിനസ് സ്കൂളുകൾക്കിടയിൽ മികച്ച നേട്ടങ്ങൾ അവകാശപ്പെട്ട് കോഴിക്കോട് ആസ്ഥാനമായ ഐയിമര്‍ ബി സ്കൂൾ രംഗത്ത്. സംസ്ഥാനത്ത് തന്നെ ഇതാദ്യമായി സ്വകാര്യ ബി സ്‌കൂളുകളില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി ശമ്പളത്തിലൂടെ തങ്ങളുടെ വിദ്യാർത്ഥികൾക്ക് ജോലി നേടി കൊടുക്കുക എന്ന നേട്ടമാണ് സ്കൂൾ സമീപകാലത്ത് നേടിയിരിക്കുന്നതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. പ്രതിവര്‍ഷം ശരാശരി 9.525 ലക്ഷം രൂപ  സി ടി സിയാണ് ജോലി ലഭിച്ച വിദ്യാർത്ഥികൾക്ക് ലഭിക്കുകയെന്ന് വാർത്താക്കുറിപ്പിലൂടെ അവർ പറഞ്ഞു.

ആ 'സിദ്ധൗഷധം' ലീഗണികൾ പ്രയോഗിച്ചാൽ 'ചത്തകുതിര'യുടെ മുന്നിൽ കോൺഗ്രസ് കൈകൂപ്പി നിൽക്കും; വിമർശനവുമായി ജലീൽ

ഐയിമര്‍ ബി സ്കൂൾ വാ‍ർത്താക്കുറിപ്പിലൂടെ പറഞ്ഞത്

രാജ്യത്ത് തന്നെ എം ബി എ ബിരുദധാരികളുടെ ശരാശരി ശമ്പളത്തിനും ഇരട്ടിയാണ് ഈ തുക എന്ന് ഐയിമര്‍ ബി സ്കൂൾ സ്ഥാപകനും സി ഇ ഒയുമായ മുഹമ്മദ് മോന്‍ പറഞ്ഞു. മികച്ച വിദ്യാഭ്യാസവും പരിശീലന സൗകര്യങ്ങളും നൽകി വിദ്യാർത്ഥികൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ ഒരുക്കുക എന്നതാണ് ഐയിമര്‍ ലക്‌ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായികൾ മികച്ച സംരംഭകർ തുടങ്ങിയവരുമായുള്ള ബന്ധം വഴി ഈ അധ്യയന വർഷം സ്കൂളിലെ  58% ബിരുദധാരികൾക്കും ജോലി ഉറപ്പാക്കാൻ കഴിഞ്ഞു. സംസ്ഥാനത്ത് തന്നെ ഒരു സ്വകാര്യ ബിസിനസ് സ്കൂളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ₹9.525 പ്രതിവർഷം ശമ്പളത്തോടെ തൊഴിൽ നേടുന്നത് ഇതാദ്യമാണ്. പഠനം പൂർത്തിയാക്കിയ 42% വിദ്യാർത്ഥികൾക്ക് സംരംഭകത്വ അവസരങ്ങളും ഒരുക്കി കൊടുക്കാൻ സ്കൂളിന് ഈ വർഷം കഴിഞ്ഞിട്ടുണ്ട്. അക്കാദമികവും തൊഴില്‍പരവുമായവികസനത്തിന് കേരളത്തിലെ ഒരു മുന്‍നിര സ്ഥാപനമെന്നനിലയില്‍ ഐയിമര്‍ ബിസ്‌കൂള്‍ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. ബിബിഎ, എം ബി എപ്രോഗ്രാമുകളോട് കൂടെ ഐയിമര്‍ മുന്നോട്ട് വെക്കുന്ന  വര്‍ക്ക് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ ലോകോത്തരനിലവാരം പുലര്‍ത്തുന്നതാണ്.

ജീവപര്യന്തം മാത്രമല്ല, പ്രതികൾക്ക് കനത്ത പിഴയും; കെകെ രമക്ക് 7.5 ലക്ഷം രൂപ, മകന് 5 ലക്ഷവും നൽകണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ