കേരള ചിക്കനില്‍ 113 ഒഴിവ്; ജനുവരി 27 വരെ അപേക്ഷിക്കാം; ബിരുദമാണ് യോ​ഗ്യത

Web Desk   | Asianet News
Published : Jan 21, 2021, 08:03 PM IST
കേരള ചിക്കനില്‍ 113 ഒഴിവ്; ജനുവരി 27 വരെ അപേക്ഷിക്കാം; ബിരുദമാണ് യോ​ഗ്യത

Synopsis

 ഒരു വർഷത്തെ കരാർ നിയമനമാണ്. വിവിധ ജില്ലകളിലായി അവസരം. ബിരുദമാണ് യോ​ഗ്യത. 

തിരുവനന്തപുരം: കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി ഒഴിവുകളുണ്ട്. ഒരു വർഷത്തെ കരാർ നിയമനമാണ്. വിവിധ ജില്ലകളിലായി അവസരം. ബിരുദമാണ് യോ​ഗ്യത. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. എം.ബി.എ. അഭിലഷണീയം. പ്രായപരിധി 30 വയസ്സ്. 

ഫാം സൂപ്പർവൈസർ- 14: പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റിൽ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ പൗൾട്രി പ്രൊഡക്ഷനിൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും, കംപ്യൂട്ടർ പരിജ്ഞാനം. സ്വന്തമായി വാഹനവും ഡ്രൈവിങ് ലൈസൻസുമുണ്ടായിരിക്കണം. പ്രായപരിധി 30 വയസ്സ്. ശമ്പളം 15000 രൂപ.

ലിഫ്റ്റിങ് സൂപ്പർവൈസർ- 28: പ്ലസ്ടു ആണ് യോ​ഗ്യത. പ്രായപരിധി 35 വയസ്സ്.

പ്രൊഡക്ഷൻ മാനേജർ- 1: യോഗ്യത: ബി.വി.എസ്.സി., മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. പൗൾട്രി മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി: 35 വയസ്സ്. വിശദവിവരങ്ങളും അപേക്ഷാഫോറവും www.keralachicken.org.in എന്ന വെബ്സൈറ്റിലുണ്ട്. ഒരാൾക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷകൾ അതത് ജില്ലകളിലെ ഓഫീസുകളിലേക്കാണ് അയയ്ക്കേണ്ടത്. അവസാന തീയതി ജനുവരി 27.

PREV
click me!

Recommended Stories

കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) അഭിമുഖം 25ന്
കെല്‍ട്രോണില്‍ ടീച്ചര്‍ ട്രെയിനിംഗ് സൗജന്യ വര്‍ക്ക്‌ഷോപ്പ്