Latest Videos

എസ്എസ്എൽസി-പ്ലസ് ടൂ പരീക്ഷ; വിദ്യാർത്ഥികൾക്കും അധ്യാപകർക്കും 14 ലക്ഷം മാസ്കുകൾ തയ്യാറായി

By Web TeamFirst Published May 11, 2020, 3:26 PM IST
Highlights

വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ നിർദേശപ്രകാരം 21ന് വിഎച്ച്എസ്ഇയുടെ ഒരു പരീക്ഷ നടക്കും.


തിരുവനന്തപുരം: മേയ് അവസാനവാരം നിശ്ചയിച്ച എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കെത്തുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കുമായി 14 ലക്ഷം മാസ്ക് തയാറായി. എസ്എസ്എൽസി ഹയർസെക്കന്ററി പരീക്ഷകൾക്ക് മാസ്ക് നിർബന്ധമാക്കിയതോടെ വിദ്യാർത്ഥികൾ തന്നെ മാസ്ക് നിർമ്മാണം ആരംഭിച്ചിരുന്നു. ആരോ​ഗ്യവകുപ്പിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ച്, കോട്ടൺ തുണി കൊണ്ട്, കഴുകി ഉണക്കി വീണ്ടും ഉപയോ​ഗിക്കാവുന്ന മാസ്കുകളാണ് നിർമ്മിച്ചിരിക്കുന്നത്. നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ നേതൃത്വത്തില്‍ മാസ്ക് ചലഞ്ച് സംഘടിപ്പിച്ചിരുന്നു.

വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ നിർദേശപ്രകാരം 21ന് വിഎച്ച്എസ്ഇയുടെ ഒരു പരീക്ഷ നടക്കും. 22ന് ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പരീക്ഷ നടക്കും. 26, 27, 28 തീയതികളിൽ രാവിലെ രണ്ടാം വർഷ ഹയർ സെക്കൻഡറിയുടെയും ഉച്ചകഴിഞ്ഞ് എസ്എസ്എൽസിയുടെയും ശേഷിക്കുന്ന പരീക്ഷകൾ നടക്കും. രണ്ടാം വർഷക്കാരുടെ ശേഷിക്കുന്ന ഒരു പരീക്ഷ 29നു നടത്തും. അന്ന് ഒന്നാം വർഷക്കാർക്കും പരീക്ഷയുണ്ട്. സ്കൂളിലെത്തുന്ന വിദ്യാർഥികളുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിനാണു വ്യത്യസ്ത സമയത്തു പരീക്ഷ. 



 

click me!