
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം ലക്ഷ്യമിടുന്നുവെന്ന് ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. ഉന്നത വിദ്യാഭ്യാസ രംഗത്ത് മെച്ചപ്പട്ട മാറ്റങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സർവ്വകലാശാല ക്യാംപസുകളിൽ പുതിയ സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കും. സർവ്വകലാശാല ക്യാംപസുകളോട് ചേർന്ന് സ്റ്റാർട്ട് അപ്പ് ഇൻകുബേഷൻ യൂണിറ്റ് ആരംഭിക്കും. ഇതിനായി 200 കോടി വകയിരുത്തി. ഹോസ്റ്റലുകളോട് ചേർന്ന് ഇന്റർനാഷണൽ ഹോസ്റ്റലുകളും 1500 പുതിയ ഹോസ്റ്റൽ മുറികളും നിർമ്മിക്കും. തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ കേന്ദ്രം ആരംഭിക്കും. അതിനായി കിഫ്ബി വഴി 100 കോടി അനുവദിക്കും. സ്കിൽ പാർക്കുകൾക്ക് 350 കോടി. 140 മണ്ഡലങ്ങളിലും സ്കിൽ കേന്ദ്രങ്ങൾ ലഭിക്കും. മെഡിക്കൽ ടെക് ഇന്നൊവേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ 150 കോടിയും മൈക്രോ ബയോ കേന്ദ്രങ്ങൾക്ക് 5 കോടിയും ഗ്രാഫീൻ ഗവേഷണത്തിന് ആദ്യ ഗഡുവായി 15 കോടിയും വകയിരുത്തുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
കേരളത്തിലെ സര്‍വ്വകലാശാല ക്യാമ്പസുകളില്‍ ട്രാന്‍സിലേഷണല്‍ റിസര്‍ച്ച് സെന്‍ററുകള്‍ വികസിപ്പിക്കും. ഈ സെന്‍ററുകളോട് ചേര്‍ന്ന് സ്റ്റാര്‍ട്ട്പ്പ് ഇന്‍കുബേഷന്‍ സെന്‍ററുകള്‍ സജ്ജമാക്കും. ഇതിനായി കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍, കുസാറ്റ്, ഫിഷറീസ്, മെഡിക്കല്‍, ടെക്നിക്കല്‍, വെറ്റിനറി അഗ്രികള്‍ച്ചറല്‍ സര്‍വ്വകലാശാലകള്‍ക്ക് 20 കോടി വീതം ആകെ 200 കോടി രൂപ കിഫ്ബി പദ്ധതിയില്‍പ്പെടുത്തി അനുവദിക്കും. സര്‍വ്വകലാശാല ക്യാമ്പസുകളില്‍ പുതിയ ഹ്രസ്വകാല കോഴ്സുകളും പിജി കോഴ്സുകളും പ്രൊജക്ട് മോഡില്‍ ആരംഭിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ അനുവദിക്കും. ആധുനികമായ പുതിയ കോഴ്സുകള്‍ രൂപകല്‍പ്പന ചെയ്ത് നിലവിലെ ഡിപ്പാര്‍ട്ട്മെന്‍റുകളുടെ സഹായത്തോടെ നടപ്പാക്കും. അഞ്ചുവര്‍ഷത്തേക്ക് വിഭാവനം ചെയ്യുന്ന പദ്ധതിയില്‍ ഓരോ യൂണിവേഴ്സിറ്റിയിലും മൂന്ന് മൂന്ന് പ്രൊജക്ടുകള്‍ വീതം ഈ വര്‍ഷം അനുവദിക്കും. ഇതിനായി ഈ വര്‍ഷം 20 കോടി വീതം അനുവദിക്കുന്നു
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റാണ് ധനമന്ത്രി ഇന്ന് അവതരിപ്പിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾക്കുളള സാധ്യത കുറവാണ്. വിവിധ നികുതികൾ വർദ്ധിപ്പിച്ചേക്കും. സേവനങ്ങൾക്കുള്ള ഫീസുകളും കൂടും. സംസ്ഥാനത്തിന്റെ ദീർഘകാല ലക്ഷ്യം വെച്ചുള്ള ബജറ്റാണ് ഇന്നവതരിപ്പിക്കുന്നതെന്നാണ് അവതരത്തിന് മുമ്പ് ധനമന്ത്രി കെഎൻ ബാലഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. ജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കില്ല. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള നടപടികളുണ്ടാകും. കേരളത്തിന്റെ ദീർഘകാല വികസനം ലക്ഷ്യമിട്ടുള്ള ബജറ്റാണ്. അതിനാൽ ഭരണ പക്ഷത്തിനൊപ്പം പ്രതിപക്ഷത്തിന്റെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാലഗോപാലിന്റെ രണ്ടാമത്തെ ബജറ്റാണ് ഇന്നവതരിപ്പിക്കുന്നത്.
കേരള ബജറ്റ് ഒറ്റ നോട്ടത്തിൽ