KEAM Entrance Exam : കീം പ്രവേശന പരീക്ഷ ജൂൺ 12ന്; രജിസ്ട്രേഷൻ നടപടികൾ ഉടൻ

Web Desk   | Asianet News
Published : Mar 10, 2022, 11:33 PM IST
KEAM Entrance Exam : കീം പ്രവേശന പരീക്ഷ ജൂൺ 12ന്; രജിസ്ട്രേഷൻ നടപടികൾ ഉടൻ

Synopsis

KEAM 2022-ന്റെ രജിസ്‌ട്രേഷൻ cee.kerala.gov.in-ൽ നടത്തും.

ദില്ലി: കീം (KEAM) 2022 പ്രവേശന പരീക്ഷയുടെ എഞ്ചിനീയറിംഗ്, ഫാർമസി പരീക്ഷകൾ ജൂൺ 12 ന് നടക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ (CEE) ഓഫീസ് അറിയിച്ചു. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങൾക്ക് രാവിലെ 10 മുതൽ 12:30 വരെ ഷിഫ്റ്റിലും മാത്തമാറ്റിക്‌സ് പേപ്പറിന്റെ പരീക്ഷ ഉച്ചയ്ക്ക് 2:30 മുതൽ 5 വരെയുമാണ് നടത്തുക. KEAM 2022-ന്റെ രജിസ്‌ട്രേഷൻ cee.kerala.gov.in-ൽ നടത്തും. രജിസ്ട്രേഷന്റെയും മറ്റ് അനുബന്ധ പ്രവർത്തനങ്ങളുടെയും സമയക്രമം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കേരളത്തിലെ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, മെഡിക്കൽ (ഫാർമസി) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള സംസ്ഥാനതല പ്രവേശന പരീക്ഷയാണ് KEAM. KEAM റാങ്ക് ലിസ്റ്റുകൾ 50:50 രീതിയിലാണ് തയ്യാറാക്കപ്പെടുന്നത്. 12-ാം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു ബോർഡ് പരീക്ഷകളിൽ നിന്ന് 50 ശതമാനം മാർക്ക്, പ്രവേശന പരീക്ഷാ ഫലങ്ങളിൽ നിന്ന് 50 ശതമാനം എന്നിങ്ങനെയാണ് മാർക്ക് കണക്കാക്കുക.

ത്രിവത്സര എൽഎൽബി, പഞ്ചവത്സര എൽഎൽബി, എൽഎൽഎം, ബിഫാം (ലാറ്ററൽ എൻട്രി), പിജി ആയുർവേദം, പിജി ഹോമിയോ, പിജി നഴ്‌സിംഗ്, പിജി മെഡിക്കൽ, പിജി ഡെന്റൽ, പിജി ഫാർമസി. തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷകളും നടത്തുന്നത് എൻട്രൻസ് എക്സാമിനേഷൻസ് കമ്മീഷണർ (സിഇഇ) ആണ് ചുമതല.  കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രക്രിയയുടെ (CAP) ഏകജാലക സംവിധാനത്തിലൂടെയാണ് അലോട്ട്‌മെന്റുകൾ നടത്തുന്നത്. നീറ്റ് യോഗ്യതയുള്ള അപേക്ഷകർക്ക് ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള സംസ്ഥാന ക്വാട്ട കൗൺസലിംഗ് പ്രക്രിയയും സിഇഇ നടത്തുന്നു.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു