തമിഴ്‌നാട് വൈദ്യുതി കമ്പനിയില്‍ 2900 ഫീല്‍ഡ് അസിസ്റ്റന്റ് ഒഴിവുകള്‍

By Web TeamFirst Published Apr 11, 2020, 9:05 AM IST
Highlights

തമിഴ് വിഷയം ഉള്‍പ്പെടുന്ന എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരേയും തമിഴ് മീഡിയത്തില്‍ പഠിച്ചവരേയും തമിഴ് ഭാഷാപ്രാവീണ്യമുള്ളവരായി കണക്കാക്കും. 


ചെന്നൈ: പൊതുമേഖലാസ്ഥാപനമായ തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അവസരങ്ങൾ.  ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ 2900 അവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യത്തെ മൂന്നുമാസം പരിശീലനമുണ്ടായിരിക്കും. ഇലക്ട്രീഷ്യന്‍/ വയര്‍മാന്‍/ഇലക്ട്രിക്കല്‍ എന്നിവയില്‍ ഐ.ടി.ഐ. എന്നിവയാണ് യോ​​ഗ്യത. (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നാഷണല്‍ അപ്രന്റിസ് സര്‍ട്ടിഫിക്കറ്റ്). ട്രേഡുകള്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്‌കീമില്‍ വരുന്നതായിരിക്കണം. തമിഴ് ഭാഷയില്‍ പരിജ്ഞാനമുണ്ടായിരിക്കണം. തമിഴ് വിഷയം ഉള്‍പ്പെടുന്ന എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരേയും തമിഴ് മീഡിയത്തില്‍ പഠിച്ചവരേയും തമിഴ് ഭാഷാപ്രാവീണ്യമുള്ളവരായി കണക്കാക്കും. 

30 വയസ്സ് ആണ് പ്രായപരിധി. ശാരീരികപരീക്ഷയുടെയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷ രണ്ടു മണിക്കൂറുള്ള ഒ.എം.ആര്‍. ഷീറ്റ് മുഖേനയുള്ളതായിരിക്കും. ചോദ്യപേപ്പറിന് മൂന്ന് ഭാഗങ്ങളുണ്ടാകും. ആദ്യത്തെ ഭാഗത്ത് ജനറല്‍ തമിഴ് ആന്‍ഡ് ഇംഗ്ലീഷും രണ്ടാമത്തെ ഭാഗത്ത് ആപ്റ്റിറ്റിയൂഡ് ആന്‍ഡ് മെന്റല്‍ ടെസ്റ്റും മൂന്നാമത്തെ ഭാഗത്ത് വിഷയാധിഷ്ഠിത ചോദ്യങ്ങളുമായിരിക്കും ഉണ്ടാവുക. ആദ്യത്തെ രണ്ട് പാര്‍ട്ടിന് 20 മാര്‍ക്ക് വീതവും മൂന്നാമത്തെ പാര്‍ട്ടിന് 60 മാര്‍ക്കുമാണുള്ളത്. ആകെ 100 മാര്‍ക്ക്. - പരീക്ഷാകേന്ദ്രത്തെക്കുറിച്ചുള്ള അറിയിപ്പ് വെബ്‌സൈറ്റില്‍ ലഭിക്കും.

അപേക്ഷാഫീസ്: 1000 രൂപ. എസ്.സി. - എസ്.ടി./ എസ്.സി.എ. വിഭാഗത്തിന് 500 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കാം.വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനുമായി www.tangedco.gov.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷയോടൊപ്പം ഫോട്ടോയും ഒപ്പും jpeg ഫോര്‍മാറ്റിലും കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ പി.ഡി.എഫ്. ഫോര്‍മാറ്റിലും അപ്‌ലോഡ്‌ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 23.

click me!