പ്രൂഫ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്‍റില്‍ അപ്രൻറ്റിസ് ഒഴിവ്; ഐടിഐ, ഡിപ്ലോമ എന്നിവ യോ​ഗ്യത

Web Desk   | Asianet News
Published : Feb 09, 2021, 11:32 AM ISTUpdated : Feb 09, 2021, 12:07 PM IST
പ്രൂഫ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്‍റില്‍ അപ്രൻറ്റിസ് ഒഴിവ്; ഐടിഐ, ഡിപ്ലോമ എന്നിവ യോ​ഗ്യത

Synopsis

അപേക്ഷ പി.ഡി.എഫ്. ഫോര്‍മാറ്റാക്കി director@pxe.drdo.in എന്ന മെയിലിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27.

ദില്ലി: ചാന്ദിപുരിലുള്ള പ്രൂഫ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെൻറ്റില്‍ അപ്രൻറ്റിസ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. ആകെ 62 ഒഴിവുകളാണുള്ളത്. ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ളവർ ഇ-മെയിൽ മുഖേനെയാണ് അപേക്ഷകള്‍ അയക്കേണ്ടത്. അപേക്ഷ പി.ഡി.എഫ്. ഫോര്‍മാറ്റാക്കി director@pxe.drdo.in എന്ന മെയിലിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27. തസ്തികകൾ ഒഴിവുകളുടെ എണ്ണം എന്നിവ ചുവടെ ചേർക്കുന്നു.

ടെക്‌നീഷ്യന്‍ (ഡിപ്ലോമ) അപ്രൻറ്റിസ്-39 
ബന്ധപ്പെട്ട വിഷയത്തിലെ ഡിപ്ലോമയാണ് യോഗ്യത. സിനിമാട്ടോഗ്രഫി-2,  സിവില്‍-2, കംപ്യൂട്ടര്‍ സയന്‍സ്    -14 ഇലക്ട്രിക്കല്‍-4, ഇലക്ട്രോണിക്സ്-1, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍-7 ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍-1, മെക്കാനിക്കല്‍-7, സര്‍വേ-1, 

ഐ.ടി.ഐ. അപ്രൻറ്റിസ്-23
ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐയാണ് യോ​ഗ്യത. ഫിറ്റര്‍-7, ഡീസല്‍ മെക്കാനിക്-1, ഇലക്ട്രീഷ്യന്‍-3, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ്റ്-4, ഇലക്ട്രോണിക്സ്-2, വെല്‍ഡര്‍-    2, ടര്‍ണർ    -2, ഫിറ്റര്‍-7, ഇലക്ട്രീഷ്യന്‍-3, ഡീസല്‍ മെക്കാനിക്- 1

PREV
click me!

Recommended Stories

72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ; തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടെന്ന് വീണാ ജോർജ്
ബി.ഫാം പ്രവേശനം; മൂന്നാംഘട്ട അലോട്ട്മെന്‍റ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം