ആയിരത്തിലധികം ഒഴിവുകൾ; മെയ് 3ന് എറണാകുളത്ത് തൊഴിൽമേള

Published : Apr 28, 2025, 11:36 PM IST
ആയിരത്തിലധികം ഒഴിവുകൾ; മെയ് 3ന് എറണാകുളത്ത് തൊഴിൽമേള

Synopsis

മെയ് 3ന് നടക്കുന്ന തൊഴിൽമേളയിൽ ആയിരത്തിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊച്ചി: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും ലയണ്‍സ് ക്ലബ് നോര്‍ത്ത് പറവൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. മെയ് മൂന്നാം തീയതി നോര്‍ത്ത് പറവൂര്‍ മാര്‍ ഗ്രിഗോറിയസ് അബ്ദുള്‍ ജലീല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലാണ് തൊഴിൽമേള നടക്കുക.

എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ എഞ്ചിനീയറിംഗ്, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതകളുള്ള ആയിരത്തിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനായി www.empekm.in വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത ശേഷം അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് മെയ് മൂന്നിന് രാവിലെ 10 ന് നോര്‍ത്ത് പറവൂര്‍ മാര്‍ ഗ്രിഗോറിയസ് അബ്ദുള്‍ ജലീല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ എത്തണം.

READ MORE: 9970 ഒഴിവുകൾ, റെയിൽവേ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, മെയ് 11 വരെ അപേക്ഷിക്കാം

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു