blood stem cell donation : 'ജീവിക്കാൻ ബ്ലഡ് സ്റ്റെം സെൽ വേണം', സുമനസ്സുകളോട് സഹായം അഭ്യർത്ഥിച്ച് അഭിലാഷ്

Web Desk   | Asianet News
Published : Dec 06, 2021, 01:36 PM IST
blood stem cell donation : 'ജീവിക്കാൻ ബ്ലഡ് സ്റ്റെം സെൽ വേണം', സുമനസ്സുകളോട് സഹായം അഭ്യർത്ഥിച്ച് അഭിലാഷ്

Synopsis

അദ്ദേഹത്തിന്റെ എച്ച്എൽഎ (ഹ്യൂമൻ ലൂക്കോസൈറ്റ് ആന്റിജൻ) യുമായി പൊരുത്തപ്പെടുന്ന ഒരു വ്യക്തിയിൽ നിന്നുള്ള ബ്ലഡ് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ മാത്രമാണ് ജീവൻ നിലനിർത്താനുള്ള ഏക പോംവഴി. 

തിരുവനന്തപുരം: ''മറ്റേതൊരു അച്ഛനെയും പോലെ എനിക്കും എന്റെ മകൾ വളരുന്നത് കാണുകയും അവളോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യാൻ ആ​ഗ്രഹമുണ്ട്. ഇന്ന് ഞാൻ നിങ്ങളോട് സഹായം അഭ്യർത്ഥിക്കുകയാണ്. വെറും അഞ്ച് മിനിറ്റിനുള്ളിൽ നിങ്ങൾക്ക് സൈൻ അപ് ചെയ്യാൻ സാധിക്കും. ഈ വെബ്ഫോം പൂരിപ്പിച്ച് ഒരു ചീക്ക് സ്വാബ് പരിശോധനക്ക് അനുമതി നൽകിക്കൊണ്ട് വളരെ ലളിതമായി  നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. നിങ്ങളുടെ സഹായമുണ്ടെങ്കിൽ തീർച്ചയായും എനിക്ക് ഈ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കും.'' ബ്ലെഡ് സ്റ്റെം സെൽ ഡോണറെ (Blood Stem Cell Donor) തേടുന്ന അഭിലാഷ് (Abhilash) എന്ന യുവാവിന്റെ അഭ്യർത്ഥനയാണിത്.

രക്തത്തിലുണ്ടാകുന്ന അപൂർവ്വ രോ​ഗമായ മൈലോഡിസ് പ്ലാസ്റ്റിക് സിൻഡ്രത്തോടൊപ്പം മൾട്ടിലീനേജ് ഡിസ്പ്ലാസിയയും ബാധിച്ച അഭിലാഷ് ജീവൻ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ്. അദ്ദേഹത്തിന്റെ എച്ച്എൽഎ (ഹ്യൂമൻ ലൂക്കോസൈറ്റ് ആന്റിജൻ) യുമായി പൊരുത്തപ്പെടുന്ന ഒരു വ്യക്തിയിൽ നിന്നുള്ള ബ്ലഡ് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ മാത്രമാണ് ജീവൻ നിലനിർത്താനുള്ള ഏക പോംവഴി. 

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. പത്തനംതിട്ടയിൽ ജനിച്ച് ദില്ലിയിൽ താമസിക്കുന്ന അഭിലാഷ് കുമാർ സിവിൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. അദ്ദേഹത്തിന് ഭാര്യയും 11 വയസ്സുമുള്ള മകനുമുണ്ട്. രോ​ഗത്തിന്റെ സങ്കീർണ്ണത മൂലം അദ്ദേഹത്തിന് അടിയന്തിരമായി ട്രാൻസ്പ്ലാന്റഷന്‌ നടത്തിയില്ലെങ്കിൽ രോ​ഗം മൂർച്ഛിക്കുകയും ലുക്കീമിയ ആയി മാറുകയും ചെയ്യും. കീമോ തെറാപ്പി, മരുന്നുകൾ എന്നിവയുടെ സഹായത്താലാണ് ജീവൻ പിടിച്ചുനിർത്തിയിരിക്കുന്നത്. 

18 മുതൽ 50 വയസ്സുവരെ പ്രായമുള്ള ആരോ​ഗ്യമുളള ഏതൊരു വ്യക്തിക്കും www.dkms-bmst.org/abhilash ഹോം സ്വാബ് കിറ്റ് ഓർഡർ ചെയ്തുകൊണ്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. കിറ്റ് ലഭിച്ചാൽ നൽകിയിരിക്കുന്ന സമ്മതപത്രം പൂരിപ്പിക്കുക. ശേഷം കവിളിലെ ടിഷ്യൂ സെല്ലുകൾ ശേഖരിക്കുന്നതിനായി കവിളുകൾക്കുള്ളിൽ ഉരച്ച ശേഷം സ്വാബ് കിറ്റ് തിരികെ അയക്കുക. ഡികെഎംഎസ് ലബോറട്ടറി നിങ്ങളുടെ ടിഷ്യൂ ഏത് തരമാണെന്ന് വിശകലനം ചെയ്യുകയും ബ്ലഡ് സ്റ്റെം സെൽ ഡോണർമാരുടെ ആ​ഗോള ശേഖരത്തിൽ നിങ്ങളുടെ വിവരങ്ങൾ മറ്റൊരു പേജിൽ ലഭ്യമാക്കുകയും ചെയ്യും. സുമനസുള്ളവരുടെ കനിവിനായി കാത്തിരിക്കുകയാണ് അഭിലാഷും അദ്ദേഹത്തിന്‍ കുടുംബവും. 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു