യോഗ്യത: പ്ലസ്ടു പാസ് കൂടാതെ കമ്പ്യൂട്ടര്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. മലയാളം ടൈപ്പിംഗ് പരിജ്ഞാനം നിര്‍ബന്ധം.
ഇടുക്കി: വനിതാ ശിശുവികസന വകുപ്പ് ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അസിസ്റ്റന്റ് കം ഡാറ്റാ ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. യോഗ്യത: പ്ലസ്ടു പാസ് കൂടാതെ കമ്പ്യൂട്ടര്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. മലയാളം ടൈപ്പിംഗ് പരിജ്ഞാനം നിര്‍ബന്ധം. പ്രായം: 50 വയസില്‍ കവിയരുത്.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യറാക്കിയ അപേക്ഷയും അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 12ന് രാവിലെ 10ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം.
