​ഗോൾഡ് മെഡലോടെ ബിരുദം, ആദ്യശ്രമത്തിൽ 22ാം വയസ്സിൽ സിവിൽ സർവ്വീസ് നേടി ആദർശ്, ഈ നേട്ടത്തിന് തിളക്കമേറെ

Web Desk   | Asianet News
Published : Sep 28, 2021, 04:18 PM IST
​ഗോൾഡ് മെഡലോടെ ബിരുദം, ആദ്യശ്രമത്തിൽ 22ാം വയസ്സിൽ സിവിൽ സർവ്വീസ് നേടി ആദർശ്, ഈ നേട്ടത്തിന് തിളക്കമേറെ

Synopsis

 പ്രതിസന്ധി നിറഞ്ഞ ജീവിതസാഹചര്യങ്ങളോട് പൊരുതിയാണ് ആദർശിനെയും സഹോദരി സ്നേഹയെയും ഈ മാതാപിതാക്കൾ വളർത്തിയത്. 

ഭോപ്പാൽ: കോച്ചിം​ഗ് ക്ലാസിന്റെ പിന്തുണയില്ലാതെ സിവിൽ സർവ്വീസ് പരീക്ഷയിൽ തിളങ്ങുന്ന വിജയം കരസ്ഥമാക്കിയിരിക്കുകയാണ് ഉത്തർപ്രദേശിലെ ബരാബങ്കി സ്വദേശിയായ ആദർശ് കാന്ത് ശുക്ല. ആദ്യതവണയിൽ തന്നെ വിജയം കൈപ്പിടിയിലൊതുക്കിയ ആദർശ് നേടിയത് 149ാം റാങ്കാണ്. ഐപിഎസ് എടുക്കാനാണ് ആദർശിന്റെ തീരുമാനം. നിരവധി രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, സമൂഹത്തിലെ പ്രമുഖ വ്യക്തികൾ എന്നിവരും ആദർശിനെ അഭിനന്ദിക്കാൻ എത്തിച്ചേർന്നിരുന്നു.

തന്റെ നേട്ടത്തിനുള്ള എല്ലാ ക്രെഡിറ്റും മാതാപിതാക്കൾക്കാണെന്നും ആദർശ് പറയുന്നു. 20 വർഷങ്ങൾക്ക് മുമ്പ് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി ​ഗ്രാമത്തിൽ നിന്നും ബരാബങ്കിയിലേക്ക് എത്തിയതാണ് ആദർശിന്റെ പിതാവ് രാധാകാന്ത്. ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി നോക്കുകയാണ് ഇദ്ദേഹം. അമ്മ ​ഗീതാ ശുക്ല വീട്ടുജോലിക്കാരിയാണ്. പ്രതിസന്ധി നിറഞ്ഞ ജീവിതസാഹചര്യങ്ങളോട് പൊരുതിയാണ് ആദർശിനെയും സഹോദരി സ്നേഹയെയും ഈ മാതാപിതാക്കൾ വളർത്തിയത്. 

 20 വർഷം മുമ്പ് ഇവിടെയെത്തുമ്പോൾ അവർ‌ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ഈ കുടുംബത്തിന് സ്വന്തമായി വീടുണ്ടാകുന്നത്. ഗോൾഡ് മെഡലോടെയാണ് ആദർശ് ബിഎസ് സി പാസ്സായത്. ഇന്റർമീഡിയറ്റ്, ഹൈസ്കൂൾ പരീക്ഷകളിലും പഠനത്തിൽ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു. 21 ാമത്തെ വയസ്സിലാണ് ആദർശ് സിവിൽ സർവ്വീസ് പരീക്ഷയെഴുതുന്നത്. ആദർശിന്റെ സഹോദരി സ്നേഹ എൽഎൽഎം ന് ശേഷം ജുഡീഷ്യൽ സർവ്വീസിന് പഠിക്കുകയാണ്. 
 


 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു