കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ആലപ്പുഴ ജില്ലയില്‍ കണ്ടക്ടര്‍, ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികകളിലായി 146 താല്‍ക്കാലിക ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തു. 

ആലപ്പുഴ: കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ആലപ്പുഴ ജില്ലയില്‍ കണ്ടക്ടര്‍, ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ യഥാക്രമം 94ഉം 52ഉം ഒഴിവുകള്‍ നിലവിലുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

കണ്ടക്ടര്‍ തസ്തികയ്ക്കുള്ള യോഗ്യത പ്ലസ് ടു, പുതുക്കിയ കണ്ടക്ടര്‍ ലൈസന്‍സ് എന്നിവയാണ്. ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയില്‍ പത്താം ക്ലാസും ഹെവി മോട്ടോര്‍ വാഹന ലൈസന്‍സുമാണ് യോഗ്യത. പ്രായം 25-50. യോഗ്യത ഉള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം ചേര്‍ത്തല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഫെബ്രുവരി 11നകം നേരിട്ട് ഹാജരാകണം.

ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ പേഴ്സണൽ അസിസ്റ്റന്റ് ടു കമ്മീഷണർ, ടെക്നിക്കൽ അസിസ്റ്റന്റ്, നൈറ്റ് വാച്ച്‌മാൻ തസ്തികകളിൽ ഒരോ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. തസ്തികകൾക്ക് ആവശ്യമായ യോഗ്യത, മറ്റ് വിവരങ്ങൾ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം www.cee-kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാർ സർവ്വീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്ന സമാന ശമ്പള സ്കെയിലിലുള്ളവർക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

താൽപ്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും, ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ഫെബ്രുവരി 10 ന് മുൻപ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില), തമ്പാനൂർ, തിരുവനന്തപുരം 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.