പി.എസ്.സി. പരീക്ഷ: ജൂലൈ 3 ലെ പ്രാഥമിക പരീക്ഷയുടെ അഡ്മിഷൻ കാർഡ് ജൂൺ 15മുതൽ

Web Desk   | Asianet News
Published : Jun 14, 2021, 09:30 AM IST
പി.എസ്.സി. പരീക്ഷ: ജൂലൈ 3 ലെ പ്രാഥമിക പരീക്ഷയുടെ അഡ്മിഷൻ കാർഡ് ജൂൺ 15മുതൽ

Synopsis

കാരണം കാണിക്കുന്ന രേഖകൾ സഹിതം അപേക്ഷിച്ചവർക്കാണ് പരീക്ഷയ്ക്ക് അവസരം നൽകുന്നത്.

തിരുവനന്തപുരം: പത്താം ക്ലാസ് അടിസ്ഥാനയോഗ്യതയുള്ള തസ്തികകളിലെ നിയമനത്തിനായി ജൂലൈ 3ന് പി.എസ്.സി. നടത്തുന്ന പരീക്ഷയുടെ അഡ്മിഷൻ കാർഡ് ജൂൺ 15 മുതൽ ലഭ്യമാകും. ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ജൂൺ 25 വരെ അഡ്മിഷൻ ടിക്കറ്റ് ലഭിക്കാത്ത ഉദ്യോഗാർഥികൾക്ക് 9446445483, 0471-2546260, 0471-2546246 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. കോവിഡ് വ്യാപനത്തെ തുടർന്ന് വിവിധ ഘട്ടങ്ങളിലായി പി.എസ്.സി. നടത്തിയ പൊതുപ്രാഥമിക പരീക്ഷ എഴുതാൻ കഴിയത്ത ഉദ്യോഗാർഥികൾക്കായാണ് ജൂലായ് 3ന് അഞ്ചാംഘട്ട പരീക്ഷ നടത്തുന്നത്. കാരണം കാണിക്കുന്ന രേഖകൾ സഹിതം അപേക്ഷിച്ചവർക്കാണ് പരീക്ഷയ്ക്ക് അവസരം നൽകുന്നത്.
 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു