ഗവണ്മെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം

By Web TeamFirst Published Oct 17, 2020, 9:12 AM IST
Highlights

രജിസ്‌ട്രേഷൻ ഫീസ് 50 രൂപ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിൽ 27ന് വൈകിട്ട് നാലിനകം നൽകണം.

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള 17 ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ രണ്ട് വർഷത്തെ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്പക്ടസും 15 മുതൽ www.sitttrkerala.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.  അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്‌ട്രേഷൻ ഫീസ് 50 രൂപ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിൽ 27ന് വൈകിട്ട് നാലിനകം നൽകണം. എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന യോഗ്യത.  ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വിവരം www.dtekerala.gov.in,  www.sitttrkerala.ac.in   എന്നിവയിലെ  ‘Institutions & Courses’ ലിങ്കിൽ ലഭിക്കും.

click me!