താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 12ന് രാവിലെ 10ന് ആധാർ കാർഡ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ എന്നിവ സഹിതം വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നേരിട്ട് ഹാജരാകണം.
അസാപ് കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പി.എം.കെ.വി.വൈ 4.0 പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സൗജന്യ കോഴ്‌സുകളിലേക്ക് മാർച്ച് 12ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എ ഐ & എം എൽ – ജൂനിയർ ടെലികോം ഡാറ്റ അനലിസ്റ്റ് (യോഗ്യത: പ്ലസ് ടു), ആപ്ലിക്കേഷൻ ഡെവലപ്പർ – വെബ് & മൊബൈൽ (യോഗ്യത: ബിടെക് / കമ്പ്യൂട്ടർ സയൻസിൽ ബിരുദം) എന്നീ കോഴ്‌സുകളിലേക്കാണ് അഡ്മിഷൻ.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 12ന് രാവിലെ 10ന് ആധാർ കാർഡ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ എന്നിവ സഹിതം വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നേരിട്ട് ഹാജരാകണം. കോഴ്‌സുകൾ പൂർണമായും സൗജന്യമാണ്. യോഗ്യതയും സീറ്റുകളുടെ ലഭ്യതയും അടിസ്ഥാനമാക്കി പ്രവേശനം നൽകുന്നതാണ്. രജിസ്റ്റർ ചെയ്യാൻ: https://forms.gle/fQ1FnTZtFJ9smiGR7. കൂടുതൽ വിവരങ്ങൾക്ക്: 9495999697.
