ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ, ബി.സി.എ; കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കോഴ്സ് പ്രവേശനം

Web Desk   | Asianet News
Published : Aug 18, 2021, 10:28 AM IST
ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ, ബി.സി.എ; കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കോഴ്സ് പ്രവേശനം

Synopsis

കോളേജ് സീറ്റുകളിലേക്ക് https://ihrd.kerala.gov.in.cascap, https://caskarthikapally.ihrd.ac.in, www.ihrdadmissions.org എന്നീ വെബ്സൈറ്റുകള്‍ മുഖേന അപേക്ഷിക്കാം. 

തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കേരള സര്‍വകലാശാലയുടെ ബിരുദ കോഴ്സുകളായ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ, ബി.സി.എ, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.കോം ഫിനാന്‍സ് തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സീറ്റുകളിലേക്ക് യൂണിവേഴ്സിറ്റിയിലും ബാക്കി 50 ശതമാനം സീറ്റുകളില്‍ കോളേജ് നേരിട്ടുമാണ് പ്രവേശനം നടത്തുന്നത്. 

യൂണിവേഴ്സിറ്റി സീറ്റുകളിലേക്ക് അപേക്ഷിക്കുന്നതിന് https://admissions.keralauniversity.ac.in ലെ സെല്‍ഫ് ഫിനാന്‍സിങില്‍ പ്രവേശിക്കുക. കോളേജ് സീറ്റുകളിലേക്ക് https://ihrd.kerala.gov.in.cascap, https://caskarthikapally.ihrd.ac.in, www.ihrdadmissions.org എന്നീ വെബ്സൈറ്റുകള്‍ മുഖേന അപേക്ഷിക്കാം. കോളേജ് സീറ്റിലേക്ക് അപേക്ഷിക്കുന്നതിന് മുന്‍പ് യൂണിവേഴ്സിറ്റി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കോളേജില്‍ ഹെല്‍പ് ഡെസ്‌ക് സേവനം ലഭ്യമാണെന്ന് പ്രിന്‍സിപ്പാല്‍ അറിയിച്ചു. ഫോണ്‍: 8547005018, 9495069307, 0479 2485370


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും കൈത്താങ്ങ്; പ്രോജക്ട് കണ്‍സള്‍ട്ടന്‍സി വിങ്ങുമായി വനിതാ വികസന കോര്‍പറേഷന്‍
ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം