പിജി ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

Published : Apr 24, 2026, 12:50 PM IST
Journalism

Synopsis

കേരള മീഡിയ അക്കാദമി ജേണലിസം & കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ്ങ് എന്നീ വിഷയങ്ങളിൽ പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം & കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് മെയ് 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃത ഫീസിളവ് ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓൺലൈനായാണ് നടത്തുന്നത്.

കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും മീഡിയ അക്കാദമിയുടെ www.kma.ac.in വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ ഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ / ജി-പേ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. ഫോൺ: 0484-2422275.

PREV
Read more Articles on
click me!

Recommended Stories

പിഎസ്‍സി; ലബോറട്ടറി ടെക്‌നീഷ്യന്‍ റാങ്ക് പട്ടിക റദ്ദാക്കി
കേരള സർവകലാശാല വിവിധ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു