ഇംഗ്ലീഷ് മീഡിയത്തിലുള്ള കോഴ്‌സ് കേരളത്തില്‍ മാത്രമല്ല, രാജ്യത്തിനകത്തും പുറത്തും ഏറെ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ്. പി.ജി.ഡി.ജെ. കോഴ്‌സ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത ബിരുദമാണ്

കോഴിക്കോട്: മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനി(മാഗ്‌കോം)ല്‍ നടക്കുന്ന ജെ.എന്‍.യു. കോഴ്സായ പി.ജി. ഡിപ്ലോമ ഇൻ ജേണലിസം (പി.ജി.ഡി.ജെ.) കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അച്ചടി, ശ്രാവ്യ, ദൃശ്യ, ഡിജിറ്റല്‍ മാധ്യമങ്ങളിലേക്കുള്ള മാധ്യമപ്രവര്‍ത്തകരെ വാര്‍ത്തെടുക്കാന്‍ ഉദ്ദേശിച്ചുള്ള ഈ കോഴ്‌സ് മാഗ്‌കോമില്‍ മാത്രമേ പഠിക്കാനാകൂ. ഇംഗ്ലീഷ് മീഡിയത്തിലുള്ള കോഴ്‌സ് കേരളത്തില്‍ മാത്രമല്ല, രാജ്യത്തിനകത്തും പുറത്തും ഏറെ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ്. പി.ജി.ഡി.ജെ. കോഴ്‌സ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത ബിരുദമാണ് . അവസാനവര്‍ഷ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി: 30 വയസ്സ്. അഭിരുചിനിര്‍ണയ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്.

റിപ്പോര്‍ട്ടിങ്, എഡിറ്റിങ്, ലേഔട്ട്, റേഡിയോ പ്രൊഡക്ഷന്‍, ഫോട്ടോഗ്രഫി, വിഡിയോഗ്രഫി, വിഡിയോ എഡിറ്റിങ്, ടിവി ന്യൂസ് പ്രൊഡക്ഷന്‍, ടിവി പ്രോഗ്രാം പ്രൊഡക്ഷന്‍, ഗ്രാഫിക് ഡിസൈനിങ്, മാധ്യമഭാഷ, മാധ്യമസംബന്ധിയായ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകളും പ്രായോഗിക പരിശീലനവും ഉണ്ടായിരിക്കും.സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, വിപുലമായ ഗ്രന്ഥശേഖരത്തോടുകൂടിയ ലൈബ്രറി, ഓഡിയോ-വിഡിയോ സ്റ്റുഡിയോകള്‍, മാക് കംപ്യൂട്ടര്‍ ലാബ് തുടങ്ങിയ സൗകര്യങ്ങള്‍ മാഗ്‌കോമില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ആറു മാസം വീതമുള്ള രണ്ടു സെമസ്റ്ററുകളില്‍ നടക്കുന്ന കോഴ്‌സില്‍ ഒരു മാസത്തെ ഇന്റേണ്‍ഷിപ്പ് ഉണ്ടാവും.കോളജില്‍ നേരിട്ടെത്തിയോ magcom.in എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്‌തെടുത്തോ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 70129 58582.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം