മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം

Published : Jan 16, 2026, 10:49 AM IST
Apply Now

Synopsis

അപേക്ഷകർക്ക് ജനുവരി 24 വരെ ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം.

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സിന് അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1200 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ്. അപേക്ഷകർക്ക് ജനുവരി 24 വരെ ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈൻ ആയി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. യോഗ്യത സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്.

കേരളത്തിലെ ആരോഗ്യ സർവകലാശാല അംഗീകരിച്ച ബി.എസ്‌സി ഒപ്‌റ്റോമെട്രി കോഴ്‌സ് അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള തത്തുല്യ ബിരുദത്തിൽ പൊതുവിഭാഗത്തിന് 50 ശതമാനം മാർക്കും പട്ടികജാതി പട്ടികവർഗ/ എസ്.ഇ.ബി.സി വിഭാഗക്കാർക്ക് 45 ശതമാനം മാർക്കും ഉണ്ടായിരിക്കണം. ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ പ്രവേശനസമയത്ത് യോഗ്യതാ പരീക്ഷ വിജയിച്ചിരിക്കണം. യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ എൽ.ബി.എസ് സെന്റർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും ഒരു കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.

PREV
Read more Articles on
click me!

Recommended Stories

കെ-മാറ്റ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം
മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്‌സ്; സ്‌പോട്ട് അലോട്ട്‌മെന്‍റ് ജനുവരി 17ന്