എ.ഐ.സി.ടി.ഇ. അംഗീകരിച്ച കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കണമെന്ന് മാനേജ്‌മെന്റുകള്‍

By Web TeamFirst Published Jun 29, 2020, 10:36 AM IST
Highlights

സംസ്ഥാനത്തെ വലിയൊരു വിഭാഗം വിദ്യാർഥികൾ ഉപരിപഠനത്തിന് ഇതരസംസ്ഥാനങ്ങളിലെ കോളേജുകളെയാണ് ആശ്രയിച്ചിരുന്നത്. 


തൃശ്ശൂർ: എ.ഐ.സി.ടി.ഇ. അംഗീകരിച്ച അധിക കോഴ്സുകൾക്ക് അംഗീകാരം നൽകണമെന്ന ആവശ്യവുമായി പ്രൊഫഷണൽ കോളേജ് മാനേജ്മെന്റുകൾ. സംസ്ഥാന സർക്കാരിനോടും സാങ്കേതിക സർവകലാശാലയോടുമാണ് ഈ അഭ്യർഥന. സംസ്ഥാനത്തെ വലിയൊരു വിഭാഗം വിദ്യാർഥികൾ ഉപരിപഠനത്തിന് ഇതരസംസ്ഥാനങ്ങളിലെ കോളേജുകളെയാണ് ആശ്രയിച്ചിരുന്നത്. കോവിഡ് വ്യാപനം മൂലം ഇവർക്ക് സംസ്ഥാനത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഈ അവസരത്തിൽ പുതിയ കോഴ്സുകൾ അനുവദിച്ചാൽ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ഗുണകരമാകും.

മാനേജ്മെന്റുകൾ പഠനത്തിനുള്ള സാഹചര്യം ഒരുക്കാൻ തയ്യാറാണ്. നിലവിൽ കേരളത്തിലെ സർക്കാർ, എയ്‌ഡഡ്, സ്വാശ്രയ കോളേജുകളിൽ സീറ്റൊഴിവുണ്ട്. ഈ സാഹചര്യത്തിൽ പുതിയ കോഴ്സുകൾ ആരംഭിക്കാൻ ഇളവുകൾ നൽകിയാൽ ഈ സീറ്റുകൾ നികത്തപ്പെടും-മാനേജ്മെന്റുകൾ പറയുന്നു.
 

click me!