പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റ്, ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നഴ്സ് ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. 

പൊന്നാനി: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നഴ്സിങ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ കം മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍, ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എ.എന്‍.എം/നഴ്സിങ് അസിസ്റ്റന്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ളവര്‍ക്ക് നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അഭിമുഖം ഫെബ്രുവരി 17ന് രാവിലെ 10.30ന്. പ്രതിമാസ പരമാവധി വേതനം 14,000 രൂപ.

ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ കം മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ തസ്തികയിലേക്ക് ഡിഗ്രി, ഡി.സി.എ/പി.ജി.ഡി.സി.എ. മലയാളം ആന്‍ഡ് ഇംഗ്ലീഷ് ടൈപിങ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി പ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവരായിരിക്കണം. പ്രവൃത്തി പരിചയം നിര്‍ബന്ധം. അഭിമുഖം ഫെബ്രുവരി 17ന് രാവിലെ 11.30ന്. പ്രതിമാസ പരമാവധി വേതനം 16,800. ഡോക്ടര്‍ തസ്തികയിലേക്ക് എം.ബി.ബി.എസ്. ഡിഗ്രിയും ടി.സി.എം.സി രജിസ്ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ഫെബ്രുവരി 17ന് ഉച്ചക്ക് 12.30ന് നടക്കും. പ്രതിമാസ പരമാവധി വേതനം 55,620 രൂപ.

പ്ലസ്ടു, ബി.ഫാം/ഡി ഫാം (ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം) ഉള്ളവര്‍ക്ക് ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അഭിമുഖം 1ഫെബ്രുവരി 16ന് രാവിലെ 11.30ന്. പ്രതിമാസ പരമാവധി വേതനം 16,800 രൂപ. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് പ്ലസ്ടു, ഗവ. അംഗീകൃത ജി.എന്‍.എം കോഴ്സ്/ബി.എസ്.സി നഴ്സിങ്, കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അഭിമുഖം ഫെബ്രുവരി 16ന് ഉച്ചക്ക് 12.30ന്. പ്രതിമാസ പരമാവധി വേതനം 16,800 രൂപ.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും ആധാര്‍ കോപ്പിയുമായി കൃത്യസമയത്ത് ആശുപത്രി ഓഫീസില്‍ ഹാജരാകണം. ഫോണ്‍-0494 2666439. ഇമെയില്‍-suptdwandcponnani@gmail.com