എ‌യിംസ് റിക്രൂട്ട്മെന്റ്; പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ 29 ഒഴിവുകൾ; അപേക്ഷിക്കേണ്ടതെങ്ങനെ?

By Web TeamFirst Published Aug 15, 2022, 2:13 PM IST
Highlights

താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് aiimsnagpur.edu.in. എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. 29 തസ്തികകളാണ് ആകെയുള്ളത്.

ദില്ലി: നാഗ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഫാക്കൽറ്റി തസ്തികകളിലേക്ക് ഉദ്യോ​ഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് aiimsnagpur.edu.in. എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. 29 തസ്തികകളാണ് ആകെയുള്ളത്.  തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 11 വരെയാണ്.

എയിംസ് റിക്രൂട്ട്‌മെന്റ് 2022: ഒഴിവ് വിശദാംശങ്ങൾ
പ്രൊഫസർ: 8 ഒഴിവുകൾ
അഡീഷണൽ പ്രൊഫസർ: 9 ഒഴിവുകൾ
അസോസിയേറ്റ് പ്രൊഫസർ: 5 ഒഴിവുകൾ
അസിസ്റ്റന്റ് പ്രൊഫസർ: 7 ഒഴിവുകൾ

തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വിജ്ഞാപനത്തിലൂടെ വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും പരിശോധിക്കാവുന്നതാണ്. ജനറൽ, ഒബിസി, ഇഡബ്ലിയുഎസ് വിഭാ​ഗത്തിലുള്ള ഉദ്യോ​ഗാർത്ഥികൾക്ക് 2000 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് റ്റി വിഭാ​ഗത്തിലുള്ള ഉദ്യോ​ഗാർത്ഥികൾ 500 ഫീസടച്ചാൽ മതി.  അപേക്ഷാ ഫോമിന്റെ  ഒപ്പിട്ട പ്രിന്റ് ഔട്ട്,  പ്രായം, വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ്, കാറ്റ​ഗറി തുടങ്ങിയവയെ വെളിപ്പെടുത്തുന്ന എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികൾ. സ്പീഡ്/രജിസ്റ്റേർഡ് തപാലിൽ,  The Director, AIIMS Nagpur, Administrative Block, Plot no.2, Sector -20, MIHAN, Nagpur – 441108 എന്ന വിലാസത്തിൽ അയക്കണം. 

SSC CPO Recruitment 2022 : ദില്ലി പൊലീസിൽ എസ് ഐ ആകാം; നാലായിരത്തിലധികം ഒഴിവുകൾ, വനിതകൾക്കും അവസരം

സാക്ഷരതയുടേയും വിദ്യാഭ്യാസ പുരോഗതിയുടേയും ഗ്രാഫില്‍ കേരളം ഒന്നാമത്- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരതയുടേയും വിദ്യാഭ്യാസ പുരോഗതിയുടേയും ഗ്രാഫില്‍ കേരളം ഒന്നാമതാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന താരഹാരം പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അദ്ദേഹം അനുമോദിച്ചു. 
വിദ്യാഭ്യാസ മേഖലയില്‍ ലോകത്തിലെ ഏറ്റവും നവീനമായ ആശയങ്ങള്‍ രൂപം കൊള്ളുന്ന നാടായി കേരളം മാറുകയാണ്. സംസ്‌കാര സമ്പന്നനായ ഒരു പൂര്‍ണ്ണ മനുഷ്യനെ സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ പരമപ്രധാനമായ ലക്ഷ്യം. ജീവിതത്തില്‍ ഉദാത്തമായ ധാര്‍മ്മിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ കൂടി നമുക്ക് സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. 

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണല്‍ എന്‍.എം വിമല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി. ഗവാസ്, നാസര്‍ എസ്റ്റേറ്റ് മുക്ക്, ഹയര്‍സെക്കന്‍ഡറി ആര്‍.ഡി.ഡി ഡോ. പി.എം അനില്‍, സമഗ്ര ശിക്ഷ ജില്ലാ കോഡിനേറ്റര്‍ ഡോ. എ.കെ അബ്ദുല്‍ ഹക്കിം, സി.എം.എ സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. എഡ്യുകെയര്‍ കോര്‍ഡിനേറ്റര്‍ വി പ്രവീണ്‍ കുമാര്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീര്‍ നന്ദിയും പറഞ്ഞു.
 

click me!