ആകാശവാണിയിൽ അവസരം; അപേക്ഷ ക്ഷണിച്ചു

Published : Jan 09, 2026, 05:30 PM IST
Apply now

Synopsis

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ ആകാശവാണി, കോട്ടയം, എറണാകുളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്ക് പാർട്ട് ടൈം കറസ്പോണ്ടന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ ആകാശവാണിയിൽ പാർട്ട് ടൈം കറസ്പോണ്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോട്ടയം, എറണാകുളം ജില്ലകളിലേക്കും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലേക്കുമാണ് കരാർ നിയമനം. അപേക്ഷകർ ജില്ലാ ആസ്ഥാനത്ത് നിന്നും 10 കി.മീ. ചുറ്റളവിൽ സ്ഥിര താമസക്കാരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.newsonair.gov.in (under Vacancies category), https://prasarbharati.gov.in/pbvacancies/ എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 ജനുവരി 31.

PREV
Read more Articles on
click me!

Recommended Stories

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; രജിസ്‌ട്രേഷൻ ആരംഭിച്ചു
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സിലേയ്ക്ക് അപേക്ഷിക്കാം