പൈലറ്റുൾപ്പെടെ ഈ വിമാനത്തിലെ ജീവനക്കാരെല്ലാം വനിതകൾ; ചരിത്രം സൃഷ്ടിച്ച് സൗദി

Published : May 23, 2022, 10:18 AM ISTUpdated : May 23, 2022, 10:19 AM IST
പൈലറ്റുൾപ്പെടെ ഈ വിമാനത്തിലെ ജീവനക്കാരെല്ലാം വനിതകൾ; ചരിത്രം സൃഷ്ടിച്ച് സൗദി

Synopsis

ഏഴംഗക്രൂ ആണ് ഉണ്ടായിരുന്നത്. ഇവരിൽ പൈലറ്റും സഹപൈലറ്റും ഫസ്റ്റ് ഓഫീസറും ഉൾപ്പെടെ എല്ലാവരും വനിതകളായിരുന്നു.

സൗദി അറേബ്യം: പൂർണ്ണമായും വനിത ജീവനക്കാരെ (Women Staffs) ഉൾപ്പെടുത്തി സൗദിയിലെ (flight service) വിമാന സർവ്വീസ്. പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ പൂർണമായും വനിതാജീവനക്കാർ മാത്രമാണ് ഈ വിമാന സർവ്വീസിലുണ്ടായിരുന്നത്. റിയാദിൽനിന്ന് ജിദ്ദയിലേക്ക് സർവീസ് നടത്തിയ ഫ്ളൈഅദീൽ വിമാനത്തിലാണ് ജീവനക്കാരായി വനിതകൾമാത്രം ഉണ്ടായിരുന്നത്. എയർലൈനിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

ഏഴംഗക്രൂ ആണ് ഉണ്ടായിരുന്നത്. ഇവരിൽ പൈലറ്റും സഹപൈലറ്റും ഫസ്റ്റ് ഓഫീസറും ഉൾപ്പെടെ എല്ലാവരും വനിതകളായിരുന്നു. ക്രൂ അംഗങ്ങളിൽ ഭൂരിഭാഗവും സൗദി സ്വദേശിനികളായിരുന്നു എന്ന് ഫ്ളൈഅദീൽ വക്താവ് പറഞ്ഞു. സൗദിയിലെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ പൈലറ്റ് കൂടിയായ യാരാ ജാൻ എന്ന 23 കാരിയാണ് സഹ പൈലറ്റായത്. യു.എ.ഇ.യിൽനിന്ന് ആദ്യമായി എയർബസ് എ 320 സിവിൽ എയർക്രാഫ്റ്റ് അന്താരാഷ്ട്രതലത്തിൽ പറത്തിയ റാവിയ അൽ-റിഫി, സൗദി കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസോടെ പറക്കുന്ന ആദ്യവനിത ഹനാദി സക്കറിയ അൽ ഹിന്ദി, കൂടാതെ സൗദിയിലെ ഒരു വാണിജ്യവിമാനത്തിൽ സഹപൈലറ്റായ ആദ്യവനിത യാസ്മിൻ അൽ-മൈമാനിയ എന്നിവരും ഇവരിൽ ഉൾപ്പെട്ടിരുന്നു. 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു