ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയില്‍ ബിരുദം/ത്രിവല്‍സര ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പാലക്കാട്: അട്ടപ്പാടി ഗവ ഐടിഐയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഇന്‍സ്ട്രകര്‍മാരെ നിയമിക്കുന്നു. ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മെക്കാനിക്ക് ഡീസല്‍, വെല്‍ഡര്‍ എന്നീ തസ്തികകളിലാണ് ഒഴിവ്. ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയില്‍ ബിരുദം/ത്രിവല്‍സര ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഈഴവ, തീയ്യ, ബില്ലവ, പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് അവസരം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 13 ന് രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04924 296516.
