AUD Recruitment 2022 : ലൈബ്രേറിയന്‍, അസിസ്റ്റന്റ്‌ എന്‍ജിനീയര്‍; അംബേദ്കർ സർവ്വകലാശാലയിൽ ഒഴിവുകൾ

Web Desk   | Asianet News
Published : Feb 15, 2022, 11:05 AM ISTUpdated : Feb 15, 2022, 11:07 AM IST
AUD Recruitment 2022 : ലൈബ്രേറിയന്‍, അസിസ്റ്റന്റ്‌ എന്‍ജിനീയര്‍; അംബേദ്കർ സർവ്വകലാശാലയിൽ ഒഴിവുകൾ

Synopsis

ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21 ആണ്.   

ദില്ലി: ദില്ലി അംബേദ്ക്കര്‍ സര്‍വകലാശാലയില്‍ (Ambedkar University Delhi) 22 ഒഴിവുകളിലേക്ക് (Applications) അപേക്ഷ ക്ഷണിച്ചു. ലൈബ്രേറിയന്‍, അസിസ്റ്റന്റ്‌ എന്‍ജിനീയര്‍ (സിവില്‍) അസിസ്റ്റന്റ്‌ എന്‍ജിനീയര്‍  (ഇലക്ട്രിക്കല്‍), ലൈബ്രറി അസിസ്റ്റന്റ്, ലൈബ്രറി കം ഡോക്യുമെന്റേഷന്‍ അസിസ്റ്റന്റ്‌ തുടങ്ങിയ തസ്തികയില്‍ ഒരു ഒഴിവ് വീതമാണുള്ളത്. ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21 ആണ്. 

സെക്ഷന്‍ ഓഫീസര്‍ - 3 ഒഴിവുകള്‍, സീനിയര്‍ അസിസ്റ്റന്റ്- ഏഴ് ഒഴിവുകള്‍,  ജൂനിയര്‍ ലൈബ്രറി അസിസ്റ്റന്റ് - 2 ഒഴിവുകള്‍, ജൂനിയര്‍ അസിസ്റ്റന്റ് / ജൂനിയര്‍ അസിസ്റ്റന്റ് കം കെയര്‍ ടേക്കര്‍ - 6 ഒഴിവുകള്‍ എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ. ലൈബ്രേറിയന്‍ - 1000 രൂപ, അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍ ( ഇലക്ട്രിക്കല്‍), സെക്ഷന്‍ ഓഫിസര്‍,സീനിയര്‍ അസിസ്റ്റന്റ് - 500 രൂപ, ലൈബ്രറി അസിസ്റ്റന്റ് /  ലൈബ്രറി കം ഡോക്യുമെന്റേഷന്‍ അസിസ്റ്റന്റ്, ജൂനിയര്‍ ലൈബ്രറി അസിസ്റ്റന്റ് / ജൂനിയര്‍ അസിസ്റ്റന്റ് കം കെയര്‍ ടേക്കര്‍ - 300 രൂപ എന്നിങ്ങനെയാണ് അപേക്ഷ ഫീസ്.  വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ https://aud.ac.in/ സന്ദര്‍ശിക്കാം. 
 

PREV
click me!

Recommended Stories

48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു
നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ